Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: കർണ്ണാടകയിൽ മഴ നേരത്തേ എത്തും, ബാംഗ്ലൂരിനും വേനൽ മഴ.. ആശ്വസിക്കാം

ബെംഗളൂരു കാലാവസ്ഥ: കർണ്ണാടകയിൽ മഴ നേരത്തേ എത്തും, ബാംഗ്ലൂരിനും വേനൽ മഴ.. ആശ്വസിക്കാം

പതിവിലും നേരത്തെ കനത്ത ചൂടിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്. ജനുവരി അവസാനത്തോടെ എത്തിയ വേനല്‍ക്കാലമാണ് നഗരത്തിൽ. സാധാരണ ഫെബ്രുവരി അവസാനോടെ തണുപ്പ് അസനാസിച്ച് മാർച്ചോടെ വേനൽ തുടങ്ങുന്ന പതിവ് ഇത്തവണയുണ്ടായില്ല. ഫലമോ, ഫെബ്രുവരി പകുതി തന്നെ ഏപ്രിൽ മാസത്തിലെ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനിടയിൽ കുടിവെള്ള ക്ഷാമവും ബെംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങി.

ഇപ്പോഴിതാ, ബെംഗളൂരുവിന് ആശ്വാസമായി കാലാവസ്ഥാ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്നാണ് മഴ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് പകരുന്ന ആശ്വാസം ചെറുതല്ല.

Bangalore Weather Update City Will Get Above Normal Pre-Monsoon Rainfall

മൺസൂണിന് മുൻപുള്ള മഴ സാധാരണയേക്കാൾ, ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. മഴ ഇത്തവണ നേരത്തെ എത്തുന്നതോടെ കനത്ത ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ചെറിയൊരു മാറ്റം നഗരത്തിനു പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസമാണ് ഈ സമീപകാലതെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഫെബ്രുവരി 17 ന് നഗരത്തിൽ രേഖപ്പെടുത്തിയ 35.9 ഡിഗ്രി സെൽഷ്യസായിരുന്നു.

കഴിഞ് വാരത്തിൽ പ ല ദിവസങ്ങളിലും ബെംഗളൂരുവിലെ കാലാവസ്ഥ 33 ഡിഗ്രിക്ക് മുകളിലാണ് ബാംഗ്ലൂരില്‍ ചൂട് അനുഭവപ്പെട്ടത്. സാധാരണയേക്കാൾ 2.5°C ആണ് ഇത്. . മാർച്ച് ആകുമ്പോഴേയ്ക്കും ഇനിയും താപനില ഉയരുവാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഫെബ്രുവരി അവസാനവും മാർച്ച് മാസവും മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇതോടെ താപനിലയിലും കുറവ് അനുഭവപ്പെടും. ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല മഴ ലഭിക്കും. എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മഴ കുറയുമെന്നാണ് കരുതുന്നത്.

കർണ്ണാടക ജലക്ഷാമം

ചൂട് കൂടിയോടെ കർണ്ണാടകയിലെ പലഭാഗങ്ങളിലും ജലക്ഷാമവും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിൽ ചിലതിൽ പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലാണ് വെള്ളമുള്ളത്. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പല ജില്ലകളിലും ടാങ്കർ മുഖേന വെള്ളം എത്തിക്കുന്നുണ്ട്. ചിക്കബെല്ലാപൂർ, ചിത്രദുർഗ, തുംകുരു, ബെംഗളൂരു അർബൻ, രാമനഗര എന്നീ അഞ്ച് ജില്ലകളിലെ 13 താലൂക്കുകളിലായി 66 ഗ്രാമങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളം വിതരണം തുടങ്ങിക്കഴിഞ്ഞു.

ബെംഗളൂരു ജലക്ഷാമം

ബെംഗളൂരു നഗരത്തിൽ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേതിന് സമാനമായ രീതിയിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാന്‌ നേരത്തെ തന്നെ നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ, കാർ കഴുകുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കും തോട്ടം നനയ്ക്കുന്നതിനും പോലുള്ള പ്രവർത്തനങ്ങൾക്ക് ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്ക് 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചിരുന്നു.

അതേസമയം, ഭൂഗർഭ ജല ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ ഭൂഗർഭജല ഉപയോഗം കഴിഞ്ഞ വർഷം 70 ശതമാനമെന്ന പരിധി കടന്നിരുന്നു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിലെ മുഴുവൻ കുഴൽക്കിണറുകളും അവയുടെ പരമാവധി ശേഷി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ബെംഗളൂരു നഗരത്തിലെ 7000 കുഴൽക്കിണറുകളാണ് പൂർണമായും വറ്റിയത്.

ഭൂഗർഭ ജലത്തെ കൂടുതലായി ആശ്രയിക്കുന്ന തെക്കുകിഴക്കൻ ബംഗളൂരു, വൈറ്റ്ഫീൽഡ്, പെരിഫറൽ സോണുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത ജലപ്രതിസന്ധി നേരിടും. കൂടാതെ, കെആർ പുരം, മഹാദേവപുര തുടങ്ങിയ ഏരിയകളിൽ ഫെബ്രുവരിയിൽ തന്നെ ഭൂഗർഭജലനിരപ്പ് കുറയുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടില്‌ നേരത്തെ സൂചിപ്പിച്ചിരുന്നു. കൂടാതെ, കോണൻകുണ്ടെ, ടി ദാസറഹള്ളി, വി നാഗനഹള്ളി , ഹൊറമാവ് ,രാമമൂർത്തി നഗർ,കമ്മനഹള്ളി,കടുഗൊണ്ടനഹള്ളി, ജക്കൂർ തുടങ്ങിയ വാർഡുകളിൽ ജലക്ഷാമം നേരിടുമെന്നാണ് റിപ്പോർട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+