Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: തണുത്ത പ്രഭാതവും ചൂട് കൂടിയ വൈകുന്നേരവും, വെള്ളിയാഴ്ച യെല്ലോ അലർട്ട്

ബെംഗളൂരു കാലാവസ്ഥ: തണുത്ത പ്രഭാതവും ചൂട് കൂടിയ വൈകുന്നേരവും, വെള്ളിയാഴ്ച യെല്ലോ അലർട്ട്

ബെംഗളൂരു മഴമേഘങ്ങളുണ്ടെങ്കിലും ഒരുവിധം തെളിഞ്ഞ കാലാവസ്ഥയിലേക്ക് എത്തിയിട്ട് കുറച്ച് ദിവസങ്ങൾ ആയതേയുള്ളൂ. കാര്യമായി തണുപ്പോ മഴയോ ഇല്ലെങ്കിലും ശാന്തമായ അന്തരീക്ഷമാണ് ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് ഡിസംബർ 11 ബുധനാഴ്ച ബെംഗളൂരു നഗരത്തിൽ പൊതുവേ മഞ്ഞു നിറഞ്ഞ, മേഘാവൃമായ അന്തരീക്ഷം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് പകൽ മുഴുവന്‍ ഇതേ അവസ്ഥ തുടർന്നേക്കും. ഇന്നത്തെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകളൊന്നും ഇന്ന് നഗരത്തിൽ നിലനിൽക്കുന്നില്ല.

ഇന്ന് രാവിലെ തണുപ്പുള്ള, മൂടൽ മഞ്ഞുള്ള അന്തരീക്ഷമാണെങ്കിൽ ഉച്ചകഴിഞ്ഞത് ചൂടിലേക്ക് മാറും. എന്നിരുന്നാലും പൊതുവേ ശാന്തമായ കാലാവസ്ഥയായിരിക്കും ഇന്ന് ബാംഗ്ലൂരിൽ അനുഭവപ്പെടുക. ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് വെള്ളിയാഴ്ച ബെംഗളൂരുവിൽ നേരിയ മഴ പെയ്തേക്കാം.

അതേസമയം ഡിസംബർ മാസത്തോടെ ബെംഗളൂരുവിൽ തണുപ്പുകാലം എത്തുന്നതാണ് പതിവെങ്കിലും ഈ വർഷം ഡിസംബർ പകുതിയാകാനായെങ്കിലും ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നഗരത്തിൽ ഇതുവരെയും ശൈത്യം പ്രഖ്യാപിച്ചിട്ടില്ല.
തുടരുന്ന മഴയാണ് ഇതിനു കാരണം. വടക്കുകിഴക്കൻ മൺസൂൺ ഡിസംബറിനു ശേഷം ജനുവരി ആദ്യവാരം വരെ നീണ്ടുനിൽക്കാൻ സാധ്യതയുമുള്ളതിനാലാണ് ഇത്.

എന്നാൽ കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു. വടക്കൻ കർണാടകയിൽ മിതമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും ഡിസംബർ 13 വെള്ളിയാഴ്ചയ്ക്കു ശേഷം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിലും തെക്കൻ കർണാടകയിലെ സമീപ ജില്ലകളിലും ബുധനാഴ്ച മുതൽ നാല് ദിവസത്തേക്ക് വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെത്തുടർന്നാണ് മഴയ്ക്കുള്ള സാധ്യത. കർണാടകയിലുടനീളം അടുത്ത നാല് ദിവസത്തിനുള്ളിൽ വ്യാപകമായി മിതമായ മഴ പെയ്യുമെന്ന് ഐഎംഡിയുടെ മുന്നറിയിപ്പ്.

ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിത്രദുർഗ, കോലാർ, രാമനഗര എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ ഡിസംബർ 13 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഡിസംബർ 14 ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ തെക്കൻ ജില്ലകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും വരുന്ന ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.

കൂടാതെ, കർണ്ണാടകയുടെ പ ജില്ലകളിലും താപനില കുറയുകയാണ്. പലയിടങ്ങളിലും മൂന്നും നാലും ഡിഗ്രി വരെയാണ് കുറഞ്ഞിട്ടുള്ളത്. ബെലഗാവി, ബിദാർ, വിജയപുര, ബാഗൽകോട്ട്, ഗദഗ്, കലബുറഗി, ഹാവേരി, കോപ്പൽ, റായ്ച്ചൂർ എന്നിവിടങ്ങളിൽ കുറഞ്ഞ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ചിക്കമംഗളൂരുവിൽ 13.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+