ബെംഗളൂരു കാലാവസ്ഥ: ചൂട് കൂടിയ, വരണ്ട അവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. മിക്ക ദിവസങ്ങളിലും മൂടൽ മഞ്ഞോടെയാണ് ദിവസം ആരംഭിക്കുന്നതെങ്കിലും ഉച്ചയാകുന്നതോടെ തെളിഞ്ഞ ആകാശത്തിലേക്ക് അന്തരീക്ഷം മാറും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള മഴയുടെ അഭാവവും വരണ്ട കാലാവസ്ഥയും താപനില നഗരത്തിൽ കൂടുന്നതിനും കാരണമായിട്ടുണ്ട്.
സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടിയ താപനില ഇന്നലെ ബാംഗ്ലൂരിൽ അനുഭവപ്പെട്ടു. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 20-ാം തിയതി വ്യാഴാഴ്ച ബാംഗ്ലൂരിൽ ഏറ്റവും കൂടിയ താപനില 34.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണ അനുഭവപ്പെടുന്നതിനേക്കാൾs 0.6 ഡിഗ്രി കൂടുതലാണ്. അതേസമയം, കുറഞ്ഞ താപനില 21.4 ഡിഗ്രി സെൽഷ്യസ് അടയാളപ്പെടുത്തിയത് സാധാരണയേക്കാൾ 0.9 ഡിഗ്രി അധികമാണ്.

ഇന്ന്, മാർച്ച് 21 വെള്ളിയാഴ്ച ബെംഗളൂരുവിന് സാമാന്യം ചൂടുള്ള ദിവസമായിരിക്കും. ഇന്നത്തെ കുറഞ്ഞ 22 ഡിഗ്രി സെൽഷ്യസും കൂടിയതാപനില 34ഡിഗ്രി സെൽഷ്യസും വരെ ഉയരാം. മൂടൽ മഞ്ഞോടെയാണ് ദിവസം ആരംഭിക്കുകയെങ്കിലും ഉച്ചയോടെ ആകാശം തെളിയും. ഇന്ന് മഴ പ്രതീക്ഷിക്കുന്നില്ല. മോശമല്ലാത്ത ചൂട് അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇന്ന് ബെംഗളൂരുവിൽ ഉണ്ടാവുക.
ബെംഗളൂരുവിൽ മഴ
മാർച്ച് 21 ഞായറാഴ്ച ഈ ചൂടിൽ നിന്ന് ആശ്വാസമായി ബെംഗളൂരുവിൽ ചെറിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പൊതുവേ തെളിഞ്ഞ ആകാശമായിരിക്കുമെങ്കിലും ഇടി മിന്നലിനൊപ്പം ചെറുതെങ്കിലും രണ്ട് മഴ ലഭിക്കുമെന്നാണ് കാലാസ്ഥാ പ്രവചനം. നിലവിലെ ഉയർന്ന താപനിലയ്ക്ക് താത്കാലികമായെങ്കിലും ഒരു പരിഹാരമാകും ഞായറാഴ്ചത്തെ മഴ.
ബെംഗളൂരു കൂടാതെ തുംകുരു, രാമനഗര, മൈസൂരു, മാണ്ഡ്യ, കുടക്, കോലാർ, ഹാസൻ, ചിക്കമഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും ഞായറാഴ്ച മഴ പ്രതീക്ഷിക്കുന്നുണ്ട്.
ബെംഗളൂരു കാലാവസ്ഥാ പ്രവചനം മാർച്ച് 21- 26
തണുത്ത പ്രഭാതവും ചൂട് കൂടിയ വൈകുന്നേരങ്ങളും
നിലവില് ബെംഗളൂരുവിൽ പുലരികളിൽ തണുപ്പാണ് അനുഭവപ്പെടുന്നത്. അത് ഉച്ചകഴിയുന്നതോടെ ചൂടായി മാറും. വടക്കൻ ഉൾനാടൻ കർണാടകയിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെ ഈ ദിവസങ്ങളിലെല്ലാം പൊതുവേ തെളിഞ്ഞ ആകാശവും ചൂടും വരണ്ട കാലാവസ്ഥയും തുടരും.
പകൽ സമയത്തെ ഉയർന്ന താപനില 34 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നതെങ്തിലും 35°Cലേക്ക് ഉയരുവാനുള്ള സാധ്യതയും ഉണ്ട്. രാവിലെ സമയം സുഖകരമാകുമെങ്കിലും, ഈർപ്പം വർദ്ധിക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് ചൂട് കൂടുതലായി അനുഭവപ്പെടാം. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോഴും വെയിൽ ഒരുപാട് നേരം നിൽക്കേണ്ടി വരുമ്പോഴും മുന്‍കരുതലുകളെടുക്കണം.
മാർച്ച് 21 വെള്ളിയാഴ്ച - പൊതുവേ തെളിഞ്ഞ ആകാശം, കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
മാർച്ച് 22 ശനിയാഴ്ച - പൊതുവേ തെളിഞ്ഞ ആകാശം, കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
മാർച്ച് 23 ഞായറാഴ്ച - മേഘാവൃതമായ ആകാശം, മഴ, ഇടി
കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
മാർച്ച് 24 തിങ്കളാഴ്ച - പൊതുവേ തെളിഞ്ഞ ആകാശം, കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
മാർച്ച് 25 ചൊവ്വാഴ്ച - പൊതുവേ തെളിഞ്ഞ ആകാശം, കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
മാർച്ച് 25 ബുധനാഴ്ച - പൊതുവേ തെളിഞ്ഞ ആകാശം, കൂടിയ താപനില 34°C , കുറഞ്ഞ താപനില 22°C
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് കൂടിയ അന്തരീക്ഷമാണെങ്കിലും പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കുവാൻ ആളുകൾ മറന്നു പോകുന്നു. ദാഹിച്ചില്ലെങ്കിൽപ്പോലും വെള്ളം കുടിക്കുവാൻ മറക്കരുത്.
പുറത്തിറങ്ങുമ്പോൾ കുട എടുക്കുന്നതിനൊപ്പം സൺസ്ക്രീനും എടുക്കാം, വെയിലത്ത് അധിക നേരം നിൽക്കേണ്ടി വരുന്ന അവസരങ്ങൾ കുറയ്ക്കുക. പരമാവധി ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക. കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഈ സമയത്ത് ഏറ്റവും അനുയോജ്യം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













