ബെംഗളൂരു കാലാവസ്ഥ: കനത്ത ചൂടിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ താപനിലയായ 35 ഡിഗ്രി സെൽഷ്യസ് പല ദിവസങ്ങളിലും രേഖപ്പെടുത്തി. ഇപ്പോൾ നഗരം കാത്തിരിക്കുന്നത് ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന ഒരു മഴയ്ക്കാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൽ സൂചിപ്പിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് മാർച്ച് 23 ഞായറാഴ്ച ബെംഗളൂരു ഉള്‍പ്പെടെ കർണ്ണാടകയിലെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിൽ ചൂട് കൂടിയ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ബെംഗളൂരുവിന് മഴ ആശ്വാസമായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം കർണ്ണാടകയിലെ ചില ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും.

സംസ്ഥാനത്തിന്റെ തീരദേശ, കുന്നിൻ പ്രദേശങ്ങളിലും തെക്കൻ ഉൾനാടൻ ജില്ലകളിലും ഞായാറാഴ്ച മഴ പ്രതീക്ഷിക്കുന്നു.
ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, തുംകുരു, രാമനഗര, മൈസൂരു, മാണ്ഡ്യ, കുടക്, കോലാർ, ഹാസൻ, ചിക്കമഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് ഞായറാഴ്ച മഴ പ്രതീക്ഷിക്കുന്നത്. ഈ മഴയോടെ താപനില താഴുവാനും സാധ്യതയുണ്ട്.
അതേസമയം കര്‍ണ്ണായകയിലെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബീദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, വിജയനഗർ എന്നീ ജില്ലകളിലാണ് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത്. എന്നാൽ എംഎം ഹിൽസ്, എച്ച്ഡി കോട്ട്, ബന്ദിപ്പൂർ, സരഗൂർ, ഹുൻസൂർ, മദ്ദൂർ എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ഇതിനകം ഇടയ്ക്കിടെ മഴ പെയ്തുവെങ്കിലും വരണ്ട കാലാവസ്ഥ ഇവിടങ്ങളിലും തുടരും.
ബെഗംളൂരു ഇന്നത്തെ കാലാവസ്ഥ
ഇന്ന് മാർച്ച് 20 വ്യാഴാഴ്ച ബെംഗളൂരു കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. പൊതുവേ തെളിഞ്ഞ ആകാശമായിരിക്കും ഇന്ന് അനുഭവപ്പെടുക. കഴിഞ്ഞ ദിവസങ്ങളേക്കാൾ പരമാവധി താപനിലയിൽ കുറവുള്ളതിമാൽ അല്പം ആശ്വാസം നിറഞ്ഞ അന്തരീക്ഷം നഗരത്തിൽ അനുഭവപ്പെടും. കൂടാതെ, ഇന്ന്, ഈർപ്പം ഏകദേശം 60 ശതമാനമായിരിക്കുമെന്നും തെക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.
കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പുകൾ
വടക്കൻ ഉൾപ്രദേശ കർണ്ണാടക
മാർച്ച് 20 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 21 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല മാർച്ച് 22 ശനിയാഴ്ച - ഇടിയും മിന്നലും
മാർച്ച് 23 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 23 തിങ്കളാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
മാർച്ച് 20 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 21 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല മാർച്ച് 22 ശനിയാഴ്ച - ഇടിയും മിന്നലും
മാർച്ച് 23 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 23 തിങ്കളാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













