Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ കാലാവസ്ഥ:നഗരത്തിൽ വരും ദിവസങ്ങളിൽ മഴ,വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട്..പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കാം

ബാംഗ്ലൂർ കാലാവസ്ഥ:നഗരത്തിൽ വരും ദിവസങ്ങളിൽ മഴ,വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട്..പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കാം

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ഏറ്റവും അസ്ഥിരവും പ്രവചനാതീതവുമായിട്ടുള്ള ഒന്നാണ് ഇവിടുത്തെ കാലാവസ്ഥ. തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥ വളരെ പെട്ടന്നായിരിക്കും മഴയിലേക്ക് മാറുക. അതുപോലെ തണുപ്പു വരാനും അന്തരീക്ഷം മേഘാവൃതമാകുവാനുമൊന്നും അധികം സമയം വേണ്ടി വരില്ല. ഇപ്പോഴിതാ, വേനലും ചൂടും നിറഞ്ഞ ദിവസങ്ങൾക്കു ശേഷം ബാംഗ്ലൂർ മഴയിലേക്ക് കടന്നിരിക്കുകയാണ്. മഴയ്ക്കൊപ്പം ഇടി മിന്നൽ മുന്നറിയിപ്പും നഗരത്തിസ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഏപ്രില്‌ 15 ചൊവ്വാഴ്ച ബെംഗളൂരുവിൽ ഇടത്തരമോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ഭാഗികമായി മേഘാവൃതമാ ആകാശത്തോടെയാണ് ഇന്ന് ദിവസം ആരംഭിച്ചത്. അങ്ങനെ തന്നെ ഈ മൂടൽ ദിവസം മുഴുവനും തുടർന്നേക്കും. ഇന്നത്തെ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടി താപനില 32 ഡിഗ്രി സെൽഷ്യസും നഗരത്തിൽ അനുഭവപ്പെടും.

Bangalore Weather Update More Showers This Week

15 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ബെംഗളൂരു ഐഎംഡി കർണ്ണാടകയിലെ 15 ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ എന്നിവ കൂടാതെ ശിവമൊഗ്ഗ, ദാവൻരെ, ചിത്രദുർഗ, ചിക്കമഗളൂർ, ബെല്ലാരി, തുംകൂർ, മാണ്ഡ്യ, ഹാസൻ, കുടക്, മൈസൂർ, ചാമരാജനഗർ, രാംനഗർ, കോലാര്‍ തുടങ്ങിയവയും ഉൾപ്പെടുന്നു.

ഈ സ്ഥലങ്ങളിൽ മിതമായ മഴ , ഇടിമിന്നൽ, മിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നു. ഉച്ചകഴിഞ്ഞും വൈകുന്നേരവും കാലാവസ്ഥാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്ന സമയങ്ങളിൽ ഇവിടങ്ങളിൽ വസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെച്ച കാലാവസ്ഥാ മുന്നറിയിപ്പിൽ അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം ഇടിമിന്നൽ, മിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടയ്ക്കിടെ മിതമായ മഴ പെയ്യുമെന്നും പറയുന്നു. വടക്കൻ ഉൾനാടൻ ജില്ലകളിൽ നേരിയ മഴയും ഒറ്റപ്പെട്ട ചാറ്റൽ മഴയും കാണാൻ സാധ്യതയുണ്ട്.

നനവാർന്ന കാലാവസ്ഥ

ബെംഗളൂരുവിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഈർപ്പമുള്ളതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നഗരത്തിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു, ഈ ആഴ്ച താപനില 21°C നും 34°C നും ഇടയിൽ ആയിരിക്കും

ബെംഗളൂരു കാലാവസ്ഥാ പ്രവചനം

വരുന്ന മൂന്ന ദിവസം ബാംഗ്ലൂരിൽ നനവാർന്നതും മഴ പെയ്യുവാൻ സാധ്യതയുള്ളതുമായ കാലവസ്ഥ ആയിരിക്കും. അതിനു ശേഷം പഴയ ചൂടിലേക്ക് നഗരം തിരിച്ചെത്തും. ഏപ്രിൽ 18 വെള്ളിയാഴ്ച നഗരത്തിൽ പൊതുവേ മഴ വ്യാപകമായി പെയ്യുവാനുള്ള സാധ്യതയുണ്ട്. പിറ്റേന്ന് 9ന് മേഘാവൃതമായ ആകാശം അനുഭവപ്പെടും. ഈ ദിവസങ്ങളിൽ പരമാവധി 33 ഡിഗ്രി വരെയേ താപനില ഉയരൂ. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടിയിലായിരിക്കും.

ഏപ്രിൽ 16 - പൊതുവേ മേഘാവൃതമായ ആകാശം, കൂടിയ താപനില- 21 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 23 ഡിഗ്രി

ഏപ്രിൽ 17 - മേഘാവൃതമായ ആകാശവും ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. കൂടിയ താപനില- 21 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 23 ഡിഗ്രി

ഏപ്രിൽ 18 - വ്യാപകമായ മഴ പ്രതീക്ഷിക്കാം. കൂടിയ താപനില- 21 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 23 ഡിഗ്രി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+