ബെംഗളൂരുവിൽ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ പെയ്ത അതിശക്തമായ മഴ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മഴയില്ഡ നഗരത്തിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വെള്ളം കുത്തിയൊഴുകി വന്നതും ചില സ്ഥലങ്ങളിൽ മുട്ടോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും വാഹനയാത്രക്കാർക്കും കാല്നട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇന്ന ഒക്ടോബർ 16 ബുധനാഴ്ച നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ, ചൊവ്വാഴ്ച, ബെംഗളൂരുവിലെയും സമീപ പ്രദേശങ്ങളായ വരത്തൂർ, കടുബീസനഹള്ളി, ഹെബ്ബാള് തുടങ്ങിയ സ്ഥലങ്ങളിൽ പെയ്ത കനത്ത മഴയാണ് നഗരത്തിൽ പലയിടങ്ങളിലെയും വെള്ളക്കെട്ടിന് കാരണമായത്. ഒആർആർ, തുമകുരു റോഡ്, എയർപോർട്ട് റോഡ് എന്നീ പ്രദേശങ്ങളിൽ വെള്ളം കയറയത് അസൗകര്യങ്ങളുണ്ടാക്കി, കൂടാതെ ഹുൻസമാരനഹള്ളിയിലെ ബെല്ലാരി റോഡിലും കനത്ത വെള്ളക്കെട്ടാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഇന്നും അതിശക്തമായ മഴയാണ് ബാംഗ്ലൂരിൽ പ്രതീക്ഷിക്കുന്നത്. ഇടിയും മിന്നലും ഇന്നത്തെ മഴയ്ക്കൊപ്പമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ ന്യൂമമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് ബെംഗളൂരുവിലെ കനത്ത മഴയെന്നാണ് കാലാവസ്ഥാ വിദഗ്ദർ പറയുന്നത്. ബാംഗ്ലൂരിൽ ഇന്ന് പൊതുവേ തണുപ്പ് നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇന്നത്തെ കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദിവസം മുഴുവൻ മേഘാവൃതമായ ആകാശമായിരിക്കും നഗരത്തില് അനുഭവപ്പെടുക.
വടക്കു പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ ഇന്ന് ബാംഗ്ലൂരിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ന് നഗരത്തിലെ വായു നിലവാരം മികച്ചതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മഴയാണെങ്കിലും ഈർപ്പം 83% വരെ ഉയരുമെന്നാണ് കണക്കുകൾ പറയുന്നതിൽ ഇക്കാര്യത്തിൽ ഒരാശ്വാസം ബെംഗളൂരു നിവാസികൾക്ക് ലഭിക്കില്ല
ബാംഗ്ലൂരിൽ ഓറഞ്ച് അലര്‍ട്ട്
ബാംഗ്ലൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾക്ക് അവധിയും കമ്പനികൾക്ക് ബുധനാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യുവാനുള്ള അനുമതിയും നല്കിയിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 എംഎം വരെ മഴ) അതിശക്തമായതോ (115 എംഎം മുതൽ 204.5 എംഎം വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയായ ഓറഞ്ച് അലര്‍ട്ട് ആണ് നഗരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 18 വരെ ബാംഗ്ലൂരിൽ മൂടിയ ആകാശവും കനത്ത മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കർണ്ണാടക മഴ മുന്നറിയിപ്പ്
കർണ്ണാടക സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും വ്യാപകമായ മഴയ്ക്കും ചിലടിയങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളിനാൽ തീരപ്രദേശങ്ങളിലും ദക്ഷിണ കർണാടകയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം വടക്കൻ കർണ്ണാടകയുടെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചത്. തുമകുരു, മൈസൂരു, കുടക്, ചിക്കമംഗളൂരു, ഹാസൻ, കോലാർ, ശിവമോഗ, ചിക്കബെല്ലാപുര എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥാ പ്രവചനം ഒക്ടോബർ 6-20
തീരദേശ കർണ്ണാടക
ഒക്ടോബർ 16 കനത്ത മഴ, ഇടി, മിന്നൽ
ഒക്ടോബർ 17 കനത്ത മഴ
ഒക്ടോബർ 18 കനത്ത മഴ
ഒക്ടോബർ 19 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 20 കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 16 കനത്ത മഴ, ഇടി, മിന്നൽ- ഓറഞ്ച് അലർട്ട്
ഒക്ടോബർ 17 കനത്ത മഴ, ഇടി, മിന്നൽ- യെല്ലോ അലര്‍ട്ട്
ഒക്ടോബർ 18 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 19കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 20 കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 16കനത്ത മഴ, ഇടി, മിന്നൽ ഓറഞ്ച് അലർട്ട്
ഒക്ടോബർ 17 കനത്ത മഴ ഓറഞ്ച് അലർട്ട്
ഒക്ടോബർ 18 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 19കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 20 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












