Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ഇന്ന് ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന മഴ, താപനിലയിൽ വൻ കുറവ്...

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ഇന്ന് ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന മഴ, താപനിലയിൽ വൻ കുറവ്...

ബെംഗളൂരു ഒരാശ്വാസത്തിലാണ്. നീണ്ട കാലത്തെ ചൂടിനും വേനലിനും ചെറുതെങ്കിലും ആശ്വാസം ലഭിച്ച ദിവസമായിരുന്നു നഗരത്തിന് വ്യാഴാഴ്ച. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇന്നലെ വിവിധ നേരങ്ങളിലായി മഴ അനുഭവപ്പെട്ടു. രാവിലെ തന്നെ സദാശിവനഗർ, ശേഷാദ്രിപുരം, മല്ലേശ്വരം, ജലഹള്ളി, മതിക്കെരെ, പീനിയ, ആർ.ടി. നഗർ, മഹാലക്ഷ്മി ലേഔട്ട്, നന്ദിനി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ ആദ്യം മഴപെയ്തത്. എന്തായാലും മഴ കിട്ടിയതോടെ താപനിലയിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

ഇന്നലെ ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എച്ചഎഎൽ എയർപോർട്ടിലാണ്. വൈകിട്ട് 5.30 വരെയുള്ള കണക്ക് അനുസരിച്ച് 38.8 മില്ലിമീറ്റർ മഴയാണ് എച്ചഎഎൽ എയർപോർട്ടിൽ കിട്ടിയത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22.4 മില്ലിമീറ്ററും ബെംഗളൂരു സിറ്റിയിൽ 4.3 മില്ലിമീറ്ററും മഴ കിട്ടി. ഇവിടെ ഇടിയോട് കൂടിയാണ് മഴ അനുഭവപ്പെട്ടത്.

Bangalore Weather Update Pre-Monsoon Showers Expected To Continue

അതേ സമയം ഇന്നലെ ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴ പെയ്തെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഴ കുറച്ചധികം പോലും ശക്തിയിൽ പെയ്താൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഇവിടെ ഉറപ്പാണ്. ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉച്ചകഴിഞ്ഞത്തെ മഴ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും കാരണമായി.

കൂടാതെ, നഗരത്തിലെ പലയിടങ്ങളിലും താപനിലയിലും വലിയ കുറവാണ് മഴയ്ക്ക് ശേഷം അനുഭവപ്പെട്ടത്. ഏപ്രിൽ മാസത്തിൽ പൊതുവ അനുഭവപ്പെടുന്ന ചൂടിനേക്കാൾ മൂന്നാം നാലും ഡിഗ്രി കുറഞ്ഞാണ് ഇപ്പോൾ പലയിടങ്ങളിയെയും താപനില. ബെംഗളൂരു നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 28.5 ഡിഗ്രി സെൽഷ്യസും, കിയാൽ വിമാനത്താവളത്തിൽ 30.4 ഡിഗ്രി സെൽഷ്യസും. എച്ച്എഎൽ വിമാനത്താവളത്തിൽ 28.3 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 29.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഇന്ന്, ഏപ്രിൽ 4 വെള്ളിയാഴ്ച, ചെറിയ മഴയോടെയും മേഘാവൃതമായ ആകാശത്തോടെയുമാണ് നഗരം ഉണർന്നത്. ഇന്ന് ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ വൈകുന്നേരം വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സമീപ ജില്ലകളായ രാമനഗര, കോലാർ, ചാമരാജനഗർ എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥ തന്നെ അനുഭവപ്പെടും.

കൂടാതെ, ഹാസൻ, ചിക്കമഗളൂരു, ശിവമോഗ, ദാവണഗെരെ, കുടക് എന്നിവിടങ്ങളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനൊപ്പം 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
മൈസൂരു, മാണ്ഡ്യ, തുമകുരു, മറ്റ് ജില്ലകളിൽ ഇന്ന് വ്യാപകമായ മഴ ലഭിക്കും. ബെലഗാവി, ധാർവാഡ്, ഹാവേരി എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കൊപ്പൽ, ബാഗൽകോട്ട്, വിജയപുര, കലബുറഗി, ബിദാർ, ഗദഗ് ഇതേ അവസ്ഥ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവിൽ മഴ കുറയും

കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ഇന്ന്, വെള്ളിയാഴ്ചയോടെ ബാംഗ്ലൂരിൽ മഴ കുറയും. അതേസമയം, മറ്റുചില റിപ്പോർട്ടുകളനുസരിച്ച് ഏപ്രിൽ 7 വരെ ചെറിയ മഴ ഇവിടെ തുടരും. കൂടാതെ, താപനിലയിലും ഇവിടെ കുറവ് അനുഭവപ്പെടും. അടുത്ത രണ്ട് ദിവസത്തേക്ക് കുറഞ്ഞതുമായ താപനില 21ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും തുടരുമെന്നും കേന്ഗ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മിതമായ മഴയേ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുള്ളൂ.

കർണ്ണാടകയിൽ മഴ തുടരും

അതേസമയം ,കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുവാനുള്ള സാധ്യതയുണ്ട്. തീരദേശ കർണാടകയിലും തെക്കൻ ഉൾനാടൻ കർണാടകയിലെ ചില ജില്ലകളിലും ഏപ്രിൽ 7 വരെ മഴ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+