Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്, താപനില മൂന്ന് ഡിഗ്രി വരെ താഴും.. ജാക്കറ്റ് പുറത്തെടുക്കാം

ബെംഗളൂരു കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്, താപനില മൂന്ന് ഡിഗ്രി വരെ താഴും.. ജാക്കറ്റ് പുറത്തെടുക്കാം

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു വീണ്ടും ആശ്വാസത്തിലേക്ക് പോവുകയാണ്. വേനൽ കൊണ്ടുവന്ന കനത്ത ചൂടിൽ ചെറിയ തണുപ്പോ ഇടയ്ക്ക് മഴയോ കിട്ടിയാൽ ചെറിയ സമാധാനമെന്നാണ് ബാംഗ്ലൂർ നിവാസികളുടെ താത്കാലിക ആശ്വാസം. ഇപ്പോഴിതാ, നിലവിലെ ചൂടിന് പരിഹാരമായി വീണ്ടും ബാംഗ്ലൂർ മഴയെ സ്വീകരിക്കുവാൻ തയ്യാറെടുക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇന്ന്, ഏപ്രിൽ 1 ചൊവ്വാഴ്ച ബാംഗ്ലൂരിൽ മൂടിക്കെട്ടിയ അന്തരീക്ഷം അനുഭവപ്പെടും. പലയിടങ്ങളിലും രാവിലെ മൂടൽ മഞ്ഞും തണുപ്പും അനുഭവപ്പെട്ടു. ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ, കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റും പ്രതീക്ഷിക്കാം. ഇന്ന് ബെംഗളൂരു ഉണർന്നത് മേഘാവൃതമായ ആകാശവും സുഖകരമായ കാറ്റും ആണ് രാവിലെ ഇന്ന് നഗരത്തിൽ അനുഭവപ്പെട്ടത്.

Bangalore Weather Update Rainfall Alert For 3 Days

ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

നിലവിൽ മോശമില്ലാത്ത ചൂടാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. നാളെ, അതായത് ഏപ്രിൽ 2 ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ നേരിയ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഏപ്രിൽ 2, 5, 6 തിയതികളിൽ നേരിയതോ മിതമോ ആയ മഴയും ഏപ്രിൽ 3, 4 തിയതികളിൽ ഇടിമിന്നലും അനുഭവപ്പെട്ടേക്കാം. വേനൽമഴ
ഈ ആഴ്ച മുഴുവൻ നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്.

താപനില കുറയും

വേനൽമഴ വരുന്നതോടെ ഇപ്പോഴത്തെ കൂടിയ താപനിലയിൽ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ ബാംഗ്ലൂരിൽ കൂടിയതും കുറഞ്ഞതുമായ താപനില 36 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഈ ആഴ്ച മഴ പെയ്താൽ താപനില രണ്ടോ മൂന്നോ ഡിഗ്രി കുറഞ്ഞേക്കും. ബെംഗളൂരുവിൽ നിലവിൽ വടക്കൻ ദിശയിലുള്ള കാറ്റ് ലഭിക്കുന്നതാണ് കൂടിയ താപനിലയ്ക്ക് കാരണം. കിഴക്കൻ ദിശയിലുള്ള കാറ്റ് ആണ് തണുപ്പ് നല്കുന്നത്. താപനില കുറഞ്ഞ് തണുപ്പ് വരുന്നതോടെ ജാക്കറ്റുകൾ വസ്ത്രത്തിന്‍റെ ഭാഗമാക്കേണ്ടി വരും.

കർണ്ണാടകയിൽ മഴ മുന്നറിയിപ്പ്

ഈ ആഴ്ചയിൽ കർണ്ണാടകയിലെ മിക്ക പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. വടക്കൻ ഉൾനാടൻ കർണാടകയിൽ ഐഎംഡി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, പ്രിൽ 1 മുതൽ 4 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള തീരദേശ, തെക്കൻ ഉൾനാടൻ കർണാടക ജില്ലകൾക്ക് യെല്ലോ അലേർട്ട് നിലനിൽക്കുന്നു, വടക്കൻ ഉൾനാടൻ കർണാടകയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം, ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുമുണ്ട്.

ബഗൽകോട്ട്, ബല്ലാരി, ബെലഗാവി, ബീദാർ, ബിജാപൂർ, ചിത്രദുർഗ, ധാർവാഡ്, ഗഡഗ്, ഹാവേരി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, ഗഡഗ്, ധാർവാഡ്, കലബുറഗി, യാദഗിരി, വിജയനഗര എന്നീ ജില്ലകളിൽ ഏപ്രിൽ 1-2 തീയതികളിൽ ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നൽ, മിന്നൽ, ശക്തമായ കാറ്റ് എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേ സമം ചിലയിടങ്ങളിൽ ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ, തുംകൂർ, കോലാർ, ചിക്കബല്ലാപ്പൂർ, രാമനഗര, ദാവൻഗെരെ, ചിത്രദുർഗ എന്നീ ജില്ലകളിൽ ഐഎംഡി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്.

തീരദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 2 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 2 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 2 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം ഏപ്രിൽ 4 വെള്ളിയാഴ്ച -കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+