കഴിഞ്ഞ മൂന്നാല് ദിവസമായി കനത്ത മഴയുടെ പിടിയിലാണ് ബെംഗളൂരു. കനത്ത മഴയും അതിനെത്തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് അടക്കമുള്ള ബുദ്ധിമുട്ടുകളിലൂടെയുമാണ് ബാംഗ്ലൂർ നിവാസികൾ കടന്നു പോകുന്നത്. ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്നുണ്ടായ മഴയിൽ വനഗരത്തിലെ താപനിലയും കുറഞ്ഞിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ തണുപ്പും ബാംഗ്ലൂരിൽ അനുഭവപ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് ഇവിടെ മഴ ആരംഭിച്ചത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രവചനങ്ങളനുസരിച്ച് ബാംഗ്ലൂരിലെ മഴ ഉടൻ കുറയും. കനത്ത മഴ തിങ്കളാഴ്ചയോടെ അവസാനിച്ചുവെന്നും ചൊവ്വാഴ്ച നേരിയതോ മിതമോ ആയ മഴ ബെംഗളൂരുവിൽ പ്രതീക്ഷിക്കുന്നുവെന്നുമാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച, അതായത് ഡിസംബർ 4 മുതൽ മഴയിൽ കുറവുണ്ടാകുമെന്നും ഈ മാസത്തിലെ പതിവ് കാലാവസ്ഥയിലേക്ക് ബെംഗളൂരു മടങ്ങിയെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനമാണ് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒപ്പം ബെംഗളൂരുവിലും പെയ്ത വ്യാപകമായ മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കിയതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. നാളെയോടെ മഴ കുറയുകയും പിന്നീട് ഡിസംബർ 6 മുതൽ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നുമാണ് ഐഎംഡി പറയുന്നത്. അതേസമയം തീരപ്രദേശങ്ങളിൽ നാളെയും (ബുധനാഴ്ച)കനത്ത മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരു സിറ്റി കാലാവസ്ഥാ പ്രവചനം ഡിസംബർ 3-8
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രാദേശിക കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഡിസംബർ 3 ന് മേഘാവൃതമായ ആകാശവും മിതമാ മഴയും അനുഭവപ്പെടും. പൊതുവേ മേഘാവൃതമായ ആകാശവും നേരിയ മഴയുമാണ് ഡിസംബർ 4-5 തിയതികളിലെ പ്രവചനം. തുടർന്ന് 6-8 തിയതികളിൽ മഴയില്ല, മേഘാവൃമായ ആകാശമായിരിക്കും.
ഡിസംബർ 3 ചൊവ്വാഴ്ച - കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും മിതമായ മഴയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 4 ബുധനാഴ്ച - കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 5 വ്യാഴാഴ്ച - കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും.
ഡിസംബർ 6 വെള്ളിയാഴ്ച - കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഭാഗികമായി മേഘാവൃതമായ ആകാശം
ഡിസംബർ 7 ശനിയാഴ്ച - കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഭാഗികമായി മേഘാവൃതമായ ആകാശം.
കർണ്ണാടകയിൽ 5 ജില്ലകൾക്ക് അവധി
ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം മൂലം കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് കർണ്ണാടകയിൽ മൈസൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മൈസൂർ, മാണ്ഡ്യ, ചാമരാജ നഗർ, കൊടക്, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ്ഡ് ഡിസംബർ 3 ചൊവ്വാഴ്ച അവധി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













