കാലാവസ്ഥയുടെ കാര്യത്തിൽ അസ്ഥിരമായ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. രണ്ടു ദിവസം കനത്ത മഴ പെയ്ക് മൂന്നാം ദിവസവും മഴ പ്രതീക്ഷിച്ച് പുറത്തിറങ്ങിയാൽ നിങ്ങളെ കാത്തിരിക്കുന്നത് കട്ട വെയിലായിരിക്കും. ഇത് വീണ്ടും ശരിയെന്ന് തെളിയിക്കുകയാണ് ബാംഗ്ലൂരിലെ ഇന്നത്തെ കാലാവസ്ഥ. കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ കനത്ത ചൂടാണ് ബെംഗളൂരു നഗരത്തിൽ അനുഭവപ്പെട്ടത്. എന്നാൽ ഇന്ന് നഗരം വീണ്ടും തണുപ്പിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
സ്വതവേ ഇല്ലാത്ത തരത്തിൽ നീണ്ടുനിന്ന വരണ്ട കാലവസ്ഥയും അത്രയൊന്നും ബാധിക്കാത്ത വടക്കു കിഴക്കൻ മൺസൂണിനും ശേഷം ആണ് നഗരത്തിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയിൽ ഉടനെ ഒരു മാറ്റം പ്രതീക്ഷിക്കുന്നതിന്റെ ഭാഗമായി ചൂടില്‍ നിന്നും നഗരം തണുപ്പിലേക്ക് മാറുകയും ചെയ്തിട്ടുണ്ട് . അതിരാവിലെ മുതൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയതോടെ പെട്ടിക്കുള്ളിൽ കയറിയ ജാക്കറ്റും വസ്ത്രങ്ങളുടെ ഭാഗമായി പുറത്തെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കനത്ത മൂടൽമഞ്ഞ് ബെംഗളൂരുവിലെ വ്യോമഗതാഗതത്തെ ബാധിച്ചു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങളാണ് ഞായറാഴ്ച വഴിതിരിച്ച് വിട്ടത്. ചില വിമാനങ്ങൾ വൈകുകയും ചെയ്തു.
ഇന്ന്,ബന്നാർഗട്ട നാഷണൽ പാർക്കിന് സമീപമുള്ള പല പ്രദേശങ്ങളും ത്തിബെലെ, ഇലക്ട്രോണിക് സിറ്റി, ഗോട്ടിഗെരെ മുതലായവ. രാവിലെ മൂടൽമഞ്ഞിൽ മൂടിയിരുന്നു.
താപനില താഴും
ഇന്ന് മാത്രമല്ല, വരുംദിവസങ്ങളിലും ബെംഗളൂരു ഉൾപ്പെടെ കർണ്ണാടകയിലെ പല ജില്ലകളുടെയും താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. പകൽ താപനിലയിലാണ് കൂടുതൽ വ്യത്യാസമുണ്ടാവുക. വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ സിഎസ് പാട്ടീൽ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിൽ മിക്കവാറും മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കുന്നു
മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ചൊവ്വാഴ്ച മുതൽ , ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, കോലാർ, ചിക്കബല്ലാപ്പൂർ, തുമകുരു, രാമനഗര എന്നിവിടങ്ങളിൽ മഴ സാധ്യതയുണ്ട്. ഒറ്റപ്പെട്ട നേരിയതോ മിതമായതോ ആയ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്, പിന്നീട് ഇത് വ്യാപകമാകുവാനുള്ള സാധ്യതയും ഉണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായും അത് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതായും ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സമീപപ്പദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിച്ച് ഇത് രണ്ടു ദിവസത്തിനുള്ളിൽ തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക് പോയേക്കും.
കൂടാതെ, നോർത്ത് ഇൻ്റീരിയർ കർണാടകയിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു.
ചെന്നൈയില് കനത്ത മഴ
അതേസമയം , ചെന്നൈയിൽ കാലാവസ്ഥാ മുന്നറിയിപ്പ് ഓറഞ്ച് അലർട്ടായി മാറ്റിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട് ജില്ലകളിൽ നാളെ, നവംബർ 13 ബുധനാഴ്ച രാവിലെ 8.30 വരെ വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നവംബർ 15, വെള്ളിയാഴ്ച വരെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജില്ലകളിലും കനത്ത മഴ പ്രതീക്ഷിക്കാം,
ഇത് കൂടാതെ, വടക്കൻ തമിഴ്‌നാട്ടിലെ മറ്റ് പത്ത് ജില്ലകളിലും റാണിപേട്ട്, തഞ്ചാവൂർ തുടങ്ങിയ ഡെൽറ്റ മേഖലയിലും ബുധനാഴ്ച രാവിലെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ബെംഗളൂരുവിൽ ഇന്ന്
ഇതേസമയം ഇന്ന്, നവംബർ 13 ബുധനാഴ്ച നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്നത്തെ താപനില പൊതുവേ താഴ്ന്നതാണ്. ഇന്നത്തെ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ് താപനില21 ഡിഗ്രി സെൽഷ്യസും ബാംഗ്ലൂരിൽ അനുഭവപ്പെടും. നവംബർ 15 വെള്ളിയാഴ്ച വരെ നഗരത്തിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. നഗരത്തിലുടനീളം ഇടിയോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













