Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ഞായറാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ മഴ, തുടർന്ന് തണുപ്പും മഞ്ഞും

ബെംഗളൂരു കാലാവസ്ഥ: ഞായറാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ മഴ, തുടർന്ന് തണുപ്പും മഞ്ഞും

മഴ നിറഞ്ഞ രാവുകൾക്കും പകലുകൾക്കും ശേഷം സുഖകരമായ കാലാവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. തണുപ്പു നിറഞ്ഞ അന്തരീക്ഷവും നേരിയ മഴയും ഒക്കെയായി ജീവിക്കാൻ പറ്റിയ സ്ഥിതിയാണ് ഇപ്പോൾ. വാരാന്ത്യങ്ങൾ ആഘോഷിക്കാനും ബെംഗളൂരുവിൽ കറങ്ങാനും ആഗ്രഹിക്കുന്നവർക്ക് വരാൻ പറ്റിയ നേരം. നിലവില്‍ 18 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് നഗരത്തിസ്‍ താപനില അനുഭവപ്പെടുന്നത്.

ഫെംഗൽ ചുഴലിക്കാറ്റിന് ശേഷം നഗരത്തിൽ തണുപ്പുനിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നേരത്തെ അനുഭവപ്പെട്ടിരുന്ന ചൂടിൽ നിന്ന് ഒരാശ്വാസം നല്കി താപനിലയിൽ നല്ല കുറവും നേരിയ തോതിൽ മിതമായ മഴയും ഇവിടെ ഇപ്പോൾ ഉണ്ട്. ഈ തെളിവിന് ശേഷം വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ ചെറിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Bangalore Weather Update Thundershowers from December 8 to 10
Photo Credit:

കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഡിസംബർ 7 ശനിയാഴ്ച പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകഴിഞ്ഞ് വൈകുന്നേരത്തോടെ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. കൂടാതെ, പകൽ താപനില 19 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നേരിയ മഴയും പകൽ മുഴുവന്‍ മേഘാവൃതമായ ആകാശവുമായിരുന്നു ഉണ്ടായിരുന്നത്.

കാലാവസ്ഥാ പ്രവചനങ്ങളനുസരിച്ച് ഫെംഗൽ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ നഗരത്തില്‍ ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം ദുർബലമായിട്ടുണ്ട്. അതിന്‍റെ ഫലമാണ് ഇന്നത്തെ തെളിവ്. എന്നാൽ അതിനുശേഷം വീണ്ടും കാലാവസ്ഥാ മാറ്റങ്ങളിലേക്ക് നഗരം കടക്കും. ഡിസംബർ 8 മുതൽ ഡിസംബർ 10 വരെ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടും. കൂടാതെ, ഈ ദിവസങ്ങളിലെ താപനില 19 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരും.

ഡിംബർ 11, 2 തിയതികളിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ തുടരും.
നാളെ ഡിസംബർ 8 ഞായർറാഴ്ച ബെംഗളൂരുവിൽ ഏറ്റവും കുറഞ്ഞ താപനില18.97 °C ഉം കൂടിയത 27.25 °C ഉം ആയിരിക്കും

ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ

ഡിസംബർ 8 ഞായർ -പൊതുവെ മേഘാവൃതമായ ആകാശം, നേരിയ മഴ പ്രതീക്ഷിക്കുന്നു.
ഡിസംബർ 9 തിങ്കൾ : പകൽ മുഴുവൻ മൂടൽമഞ്ഞുള്ള അവസ്ഥ. തണുപ്പ്
ഡിസംബർ 11 ചൊവ്വ : പകൽ മുഴുവൻ മൂടൽമഞ്ഞുള്ള അവസ്ഥ.
ഡിസംബർ 12 ബുധൻ : മൂടൽമഞ്ഞ് നിറഞ്ഞ ആകാശം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+