Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ; പ്രതീക്ഷകൾ തെറ്റിച്ച ഡിസംബർ, പതിവിലും കൂടിയ താപനില, നാളെ കനത്ത മഴ

ബെംഗളൂരു കാലാവസ്ഥ; പ്രതീക്ഷകൾ തെറ്റിച്ച ഡിസംബർ, പതിവിലും കൂടിയ താപനില, നാളെ കനത്ത മഴ

മഴ, തണുപ്പ്, വെയിൽ ചൂട് എന്നിങ്ങനെ ഡിസംബറിൽ പതിവില്ലാത്ത പലതരം അവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. പൊതുവേ ഡിസംബർ തണുപ്പോടെയാണ് ആരംഭിക്കുന്നതെങ്കിൽ ഇത്തവണ ഇത് മഴയായിരുന്നു. പിന്നീട് ആകാശം തെളിഞ്ഞ തുടങ്ങിയെങ്കിലും അതിനു ശേഷം കാത്തിരുന്നത് ഇടിമിന്നലോട് കൂടിയ മഴയാണ്.
ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് പതിവിലും ചൂട് കൂടിയ ഡിസംബർ മാസമാണത്രെ ഈ വർഷം അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ച തണുപ്പ് ഈ വർഷം ഉണ്ടായേക്കില്ലായെന്നാണ് സൂചനകൾ.

ഇന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച. ബെംഗളൂരു നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും അനുഭവപ്പെടുക. ദിവസം മുഴുവനും ഇത് തന്നെ തുടരുവാനാണ് സാധ്യത. ഇന്നത്തെ കുറ‍ഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യലും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മാത്രമല്ല, ഇന്ന് നഗരത്തിൽ മഴ മുന്നറിയിപ്പുകളൊന്നും നിലനിൽക്കുന്നുമില്ല.

വ്യാഴാഴ്ച കനത്ത മഴ

പ്രതിദിന താപനില സാധാരണയേക്കാൾ കൂടുതലാണ് ഇപ്പോഴുള്ളത്. അതേസമയം, വരുംദിവസങ്ങളിൽ നഗരത്തിൽ മഴ പെയ്യുമെന്നാണ് ഡെക്കാൻ ഹെറാൾഡ് കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ബെംഗളൂരു നഗരത്തിൽ കനത്ത മഴയും പിന്നീടുള്ള ദിവസങ്ങളിൽ മഴ തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. കനത്ത മഴയോടെ നഗരത്തിൽ താപനിലയിൽ കുറവുണ്ടായേക്കും.

ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ

ഡിസംബർ 11 ബുധൻ - മേഘാവൃതമായ ആകാശം, മഴ പെയ്യാനുള്ള സാധ്യത
കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ്
ഡിസംബർ 12 വ്യാഴം - മേഘാവൃതമായ ആകാശം,നേരിയ മഴ , തണുത്ത അന്തരീക്ഷം
കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ്

ഡിസംബർ 13 വെള്ളി - പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും, തണുപ്പ്
കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ്
ഡിസംബർ 14 ശനി-ഭാഗികമായി മേഘാവൃതമായ ആകാശം
കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ്
തെളിഞ്ഞ ആകാശം, ചിതറിക്കിടക്കുന്ന മേഘങ്ങൾ

ഡിസംബർ 15 ഞായർ - ഭാഗികമായി മേഘാവൃതമായ ആകാശം
കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ്
തെളിഞ്ഞ ആകാശം, സുഖകരമായ കാലാവസ്ഥ

ബെംഗളൂരുവിൽ തണുപ്പ് എത്തിയില്ല

ഡിസംബർ മാസത്തിലെ ആദ്യ കുറച്ചു ദിവസങ്ങളില്‍ നഗരത്തിൽ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെയും ബാംഗ്ലൂരിൽ വിന്‍റർ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത് വടക്കുകിഴക്കൻ മൺസൂൺ ഇതുവരെയും അവസാനിക്കാത്ത സാഹചര്യത്തിലും ഡിസംബറിനു ശേഷം ജനുവരി ആദ്യവാരം വരെ നീണ്ടുനിൽക്കാൻ സാധ്യതയുമുള്ളതിനാലാണിത്. . ബംഗളുരുവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവിയും ശാസ്ത്രജ്ഞനുമായ എൻ പുവിയരശനെ ഉദ്ധരിച്ചാണിത്.

നവംബറിലെ അവസാന ആഴ്ചയും ഡിസംബറിലെ ആദ്യ ദിവസങ്ങളിലും ഫെംഗൽ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ നല്ല തണുത്ത കാറ്റ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിരുന്നു. എന്നൽ ഇപ്പോൾ തുടർന്നു വരുന്ന ദിവസങ്ങളില‍് പൊതുവേ ചൂടാണ് പകൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ച കോലാർ, കൃഷ്ണഗിരി, കിഴക്ക് തമിഴ്‌നാട് ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിച്ചിട്ടില്ല. ഇതിന്‍റെ ഫലമായി ബെംഗളൂരുവിൽ ശക്തമായ കിഴക്കൻ കാറ്റാണ് അനുഭവപ്പെടുന്നത്. ഇത് സാധാരണ താപനിലയേക്കാൾ കൂടുതൽ അനുഭവപ്പെടുവാൻ കാരണമാവുകയും ചെയ്യുന്നു.

1981-2010 കാലയളവിൽ ബെംഗളൂരുവിൽ ഡിസംബർ മാസത്തിലെ ശരാശരി കൂടിയ താപനില 26.5°C ഉം കുറഞ്ഞ താപനില 16.2 ഡിഗ്രി സെൽഷ്യസും ആയിരുന്നു എന്നാൽ ഈ കഴിഞ്ഞ തിങ്കളാഴ്ചയിലെ കണക്കെടുത്താൽ കൂടിയ താപനില 28.8°C ഉം കുറഞ്ഞ താപനില 18.9 ഡിഗ്രി സെൽഷ്യസും ആണ് അനുഭവപ്പെട്ടത്. അതേസമയം ഡിസംബര് മാസത്തിൽ ബെംഗളൂരുവിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 31.4 ഡിഗ്രി സെൽഷ്യസാണ്. 2018 ഡിസംബർ 27 നായിരുന്നു ഇത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+