Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ:ബാംഗ്ലൂരിൽ യെല്ലോ അലർട്ട്, മഴയ്ക്കും ഇടിമിന്നലിനും സാധ്യത.. വരുന്നത് മഴ ദിവസങ്ങൾ

ബെംഗളൂരു കാലാവസ്ഥ:ബാംഗ്ലൂരിൽ യെല്ലോ അലർട്ട്, മഴയ്ക്കും ഇടിമിന്നലിനും സാധ്യത.. വരുന്നത് മഴ ദിവസങ്ങൾ

ബെംഗളൂരു കാലാവസ്ഥ എന്നും പ്രത്യേകതകൾ നിറഞ്ഞതാണ്, രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങൾ കനത്ത ചൂടിൽ വലയുമ്പോൾ ബാംഗ്ലൂർ സുഖകരമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ചൂടില്ലാത്ത അവസ്ഥയല്ലെങ്കിൽ പോലും പ്രതീക്ഷിച്ചത്ര ചൂട് ഏപ്രിൽ പകുതിയായിട്ടും ഇവിടെ വന്നിട്ടില്ല. ഇവിടെ അതുവരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതല് അനുഭവപ്പെട്ടത് 35 ഡിഗ്രി സെൽഷ്യസ് ആണ്.

കഴിഞ്ഞ വാരം ബെംഗളൂരുവിനെ സംബന്ധിച്ചെടുത്തോളം മഴയും തണുപ്പും ഒപ്പം ചൂടും നിറഞ്ഞായിരുന്നു. മേഘാവൃതമായ ആകാശമായിരിരുന്നു പല ദിവസവും. ഏപ്രിൽ 13 ഞായറാഴ്ച വരെ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. അതനുസരിച്ച് പല ദിവസങ്ങളിലും ചെറുതും ഇടത്തരവുമായ മഴ ബെംഗളൂരുവിന് ലഭിച്ചിട്ടുണ്ട്.

Bangalore Weather Update Yellow Alert For Bengaluru

ഇപ്പോഴിതാ, ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നൽ മുന്നറിയിപ്പ് എന്ന വിലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നും നാളെയുമായി-ചൊവ്വ, ബുധൻ ദിവസങ്ങളിൽ- ബെംഗളൂരു നിവാസികൾക്ക് മഴ , ഇടിമിന്നൽ എന്നിവയും ഉണ്ടാകും.

വരുന്ന ആഴ്ചയിലും ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെ മഴയും പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഏപ്രില്‍ 15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ പൊതുവേ മേഘാവൃതമായ ആകാശവും നേരിയ മഴയും ദിവസേന പ്രതീക്ഷിക്കാം, അതേ സമയം 18 ന് വ്യാപകമായ മഴ അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ട്. 19 ന് ആകാശം വീണ്ടു തെളിഞ്ഞേക്കാം.

ചൂടിൽ നിന്ന് താത്കാലിക ആശ്വാസം

ബെംഗളൂരുവിലെ കാലവസ്ഥ നേരത്തെ സൂചിപ്പിച്ചതു പോലെ ചൂടിൽ നിന്ന് നേരിയ ആശ്വാസം നല്കുന്നതാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് ഇന്നലെ, ഏപ്രിൽ 13 ന് നഗരത്തിൽ പരമാവധി താപനില 33.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 0.4 ഡിഗ്രി സെൽഷ്യസ് താഴെയാണ്. അതേസമയം കുറഞ്ഞത് 20.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, ഇത് സാധാരണയേക്കാൾ 1.7 ഡിഗ്രി സെൽഷ്യസ് കുറവാണ്.

വരും ദിവസങ്ങളിൽ ഇതിനോട് അടുപ്പിച്ചുള്ള താപനില തന്നെ നഗരത്തിൽ അനുഭവപ്പെടും.പകൽസമയത്ത് പരമാവധി താപനില 33-34 ഡിഗ്രി സെൽഷ്യസും രാത്രിയിൽ ഏറ്റവും കുറഞ്ഞ താപനില 21°C യും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മഴ പെയ്യുന്ന സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ഈ നേരത്തേയ്ക്ക് മാത്രം നീണ്ടു നിൽക്കുകയും ചെയ്യും.

15 ജില്ലകളിൽ യെല്ലോ അലർട്ട്

കർണ്ണാടകയിലെ 15 ജില്ലകളിലാണ് ഐഎംഡി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ദാവൻഗരെ, ശിവമോഗ, ചിത്രദുർഗ, റായ്ച്ചൂർ, മാണ്ഡ്യ, ചാമരാജനഗർ, രാമനഗർ, ബെംഗളൂരു അർബൻ, കൊപ്പൽ, ഗദഗ്, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, തുമകുരു, കോലാർ തുടങ്ങിയ ജില്ലകളെയാണ് മഴ ബാധിക്കുന്നത്. തെക്കൻ ഉൾനാടൻ കർണാടകയുടെ മിക്ക ഭാഗങ്ങളിലും കൂടുതൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു, അതേസമയം തീരദേശ, വടക്കൻ ഉൾനാടൻ കർണാടകയിലെ പല ജില്ലകളിലും ആഴ്ച മുഴുവൻ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കലബുറഗി, യാദ്ഗിർ, ബിദാർ തുടങ്ങിയ സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

കേരളത്തിൽ മഴ

അതേസമയം കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട്ആറ് വരെ ശക്തമായ മഴയാണ് കാസർകോഡ് ജില്ലയിൽ പലയിടങ്ങളിലും ലഭിച്ചത്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+