ബെംഗളൂരു നിവാസികളെ... ഔട്ടർ റിംഗ് റോഡ് വഴിയാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തേ ഇറങ്ങിക്കോ... വഴിയിൽ പണി കിട്ടാനും വൈകുവാനും ഇനിയുള്ള ദിവസങ്ങളിൽ സാധ്യത കൂടുതലാണ്. ബെംഗളൂരു മെട്രോ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സം അനുഭവപ്പെടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്കി.
മെട്രോ തൂണുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സർജാപൂരിന് സമീപത്തെ പില്ലർ നമ്പർ 163 നും 167 നും ഇടയിൽ നാല് മെട്രോ തൂണുകൾ നിർമിക്കുന്നതിൻ്റെ ഭാഗമായാണ് ഫെബ്രുവരി 19 മുതൽ 45 ദിവസം നീണ്ടുനിൽക്കുന്ന ഗതാഗത നിയന്ത്രണം ഉള്ളത്. പില്ലർ നമ്പർ 163 മുതൽ 167 വരെയാണ് നിർമാണം പുരോഗമിക്കുന്നത്.

ഔട്ടർ റിങ് റോഡ് ഫ്ലൈഓവർ മുതൽ ഇബ്ബല്ലൂർ ഗവൺമെന്റ് സ്കൂൾ വരെയുള്ള റാമ്പ് വരെയാണ് ഗതാഗതതടസ്സം ഉണ്ടാകുകയെന്നണ് ബെലന്ദുരൂ ട്രാഫിക് പോലീസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച് കുറിപ്പിൽ വിശദമാക്കിയിരിക്കുന്നത്.
ഗതാഗതക്കുരുക്കിന് സാധ്യതയുള്ള ഭാഗങ്ങളിലെ സർവീസ് റോഡിലും പ്രധാന റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ മന്ദഗതിയിലുള്ള ഗതാഗതം ഇവിടെ പ്രതീക്ഷിച്ചാൽ മതിയാകും.
അതേസമയം, ട്രാഫിക് മെല്ലേയാകും എന്നൊഴിച്ചാൽ മറ്റു നിയന്ത്രണങ്ങളോ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന മുന്നറിയിപ്പുകളോ നിർദേശങ്ങളോ അധികൃതർ നൽകിയിട്ടില്ല. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, സൗത്ത് ഡിവിഷൻ) ശിവപ്രകാശ് ദേവരാജ്, ഐപിഎസ് . അഭ്യർത്ഥിച്ചിട്ടുണ്ട്.
എച്ച്എസ്ആർ ലേഔട്ട് ഗതാഗത തടസ്സം
അതേസമയം മറ്റൊരു വ്യത്യസ്ത വാർത്തയിൽ
എച്ച്എസ്ആർ ലേഔട്ട് മേഖലയ്ക്ക് സമീപം വാരാന്ത്യം വരെ ഗതാഗത തടസ്സം തുടരുമെന്ന് ഒരു ഉപദേശം പറയുന്നു.
ഇബ്ബ്ലൂർ - സിൽക്ക് ബോർഡ്ഫ്ലൈഓവർ അടച്ചിടും
എച്ച്‌എസ്‌ആർ ലേഔട്ടിനടുത്തുള്ള ഫ്ലൈഓവറിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറ്റുകുറ്റപ്പണികൾ തുടരുകയാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബെംഗളൂരു ട്രാഫിക് പോലീസ് ഔട്ടർ റിംഗ് റോഡിലെയാത്രക്കാർക്കും ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സിൽക്ക് ബോർഡ് മുതൽ ഇബ്ബ്ലൂർ വരെയുള്ള ഫ്ലൈഓവർ തുറന്നിരിക്കുമെങ്കിലും, മെന്ന് പോലീസ് പറഞ്ഞു.
"ബിഎംആർസിഎൽ 14-ാമത്തെ പ്രധാന മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, സിൽക്ക് ബോർഡിൽ നിന്ന് ഇബ്ബ്ലൂരിലേക്കുള്ള മേൽപ്പാലം യാത്രക്കാർക്കായി തുറന്നിരിക്കും, ഇബ്ബ്ലൂരിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള മേൽപ്പാലം 21.02.25 മുതൽ 22.02.25 വരെ അടച്ചിടും. യാത്രക്കാർ 19-ാമത്തെ മെയിൻ മുതൽ സിൽക്ക് ബോർഡിലേക്കുള്ള സർവീസ് റോഡ് ഉപയോഗിക്കണമെന്നും മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
മെട്രോ സർവീസുകൾ ദീർഘിപ്പിച്ചു
വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് 2025 മത്സരങ്ങൾ ഫെബ്രുവരി 21, 22, 24-28, മാർച്ച് 1 തീയതികളിൽ കെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ ബിഎംആർസിഎൽ മെട്രോ സർവീസുകൾ ദീർഘിപ്പിച്ചു. മത്സര ദിവസങ്ങളിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ മെട്രോ ട്രെയിൻ സർവീസുകൾ ബിഎംആർസിഎൽ നീട്ടും
പർപ്പിൾ , ഗ്രീൻ ലൈനുകളിലെ നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളായ ചല്ലഘട്ട, വൈറ്റ്ഫീൽഡ്, മഡവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11.20 വരെയും മജസ്റ്റിക്കിലെ നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷനിൽ നിന്ന് നാല് ദിശകളിലേക്കും ഉള്ള അവസാന ട്രെയിൻ രാത്രി 11.55 നും ആയിരിക്കും പുറപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












