Search
  • Follow NativePlanet
Share
» »എയ്‌റോ ഇന്ത്യ 2025:ബെംഗളൂരു വിമാനത്താവളം അടച്ചിടുന്ന സമയത്തിൽ മാറ്റം, പുതുക്കി ക്രമീകരിക്കാം യാത്രകൾ

എയ്‌റോ ഇന്ത്യ 2025:ബെംഗളൂരു വിമാനത്താവളം അടച്ചിടുന്ന സമയത്തിൽ മാറ്റം, പുതുക്കി ക്രമീകരിക്കാം യാത്രകൾ

ബെംഗളൂരു എയ്റോ ഷോയുടെ ഭാഗമായി വിമാനത്താവള പ്രവർത്തനങ്ങളുടെ സമയത്തിൽ വീണ്ടും മാറ്റം. ഫെബ്രുവരി 5 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എയ്‌റോ ഇന്ത്യ ഷോ 2025 ന്‍റെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) പുതുക്കിയ എയർസ്‌പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) പ്രഖ്യാപിച്ചു.

Kempegowda International Airport Revises Airspace Closure Timings

പുതുക്കിയ നിർദ്ദേശം അനുസരിച്ച് ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.30 വരെംയും ആണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്. ഫെബ്രുവരി 7, 9 തീയതികളിൽ രാവിലെ 9.00 നും 11.00 നും ഇടയിൽ അടച്ചിടും. ഫെബ്രുവരി 7 ന്, ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ എയർസ്‌പേസ് അടച്ചു അടച്ചിരിക്കും.

ഫെബ്രുവരി 10 ന് രാവിലെ 9.00 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയും അടച്ചിടും.
ഫെബ്രുവരി 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്.
ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.00 മണി വരെയും അടച്ചിടും.

ഗതാഗത ക്രമീകരണം

ഫെബ്രുവരി 5 നും 14 നും ഇടയിൽ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ ഷോ നടക്കുക. ഇതിൽ അവസാന രണ്ട് ദിവസങ്ങളിൽ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവൿ അവർക്ക് ടിക്കറ്റിനൊപ്പം ലഭിച്ച കാർ പാർക്കിങ് പാസ് വാഹനത്തിന്‍റെ വിൻഡ്‌ഷീൽഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

ഗേറ്റ് നമ്പർ 08 മുതൽ 11 വരെയുള്ള എയർ ഡിസ്‌പ്ലേ വ്യൂ ഏരിയയുടെ (ADVA) പാസുള്ളവർ കൊടിഗെഹള്ളി ജംക്‌ഷൻ മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡ് വഴി വേദിയിലേക്ക് പ്രവേശിക്കണം. ഇതേ റൂട്ടിൽ തന്നെ മടങ്ങുകയും വേണം.

ഡൊമസ്റ്റിക് ഏരിയയിലെ ഗേറ്റ് നമ്പർ 05 ന്‍റെ പാർക്കിംഗ് പാസുള്ള സന്ദർശകർ എയർപോർട്ട് റോഡ് വഴി മുന്നോട്ട് വന്ന് , ഐഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ വഴി യു-ടേൺ എടുത്ത് സർവീസ് റോഡ് വഴി ഗേറ്റ് നമ്പർ 05-ൽ എത്താം.

എയർപോർട്ടിലേക്ക് പോകുന്നവർ യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ - ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുത്തേണ്ടത്. തിരക്ക് കുറഞ്ഞ യാത്രയ്ക്ക് ഇത് സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+