പല വിമാനയാത്രകളിലും സ്ഥിരം നേരിടുന്ന ഒരു പ്രതിസന്ധിയാണ് താമസിച്ചുള്ള പുറപ്പെടൽ. മണിക്കൂറുകൾക്കു മുൻപേ വിമാത്താവളത്തിലെത്തി കാത്തിരിക്കുമ്പോൾ പറഞ്ഞ സമയത്തിൽ നിന്നു വീണ്ടും വീണ്ടും വൈകിയേ വിമാനം പുറപ്പെടുകയുള്ളൂ എന്നറിയുമ്പോൾ ഉള്ള നിരാശ സ്ഥിരം യാത്രക്കാര് പലതവണ അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നാണ് യാത്രയെങ്കില്‍ ഈ പ്രതിസന്ധി നിങ്ങളെ ബാധിക്കില്ലെന്നാണ് കണക്കുകൾ പറയുന്നത്.
അതെ, ബെംഗളുരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ വിമാനം വൈകുമോ എന്ന പേടി വേണ്ടേ വേണ്ട. ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള, സമയക്രമം പാലിക്കുന്ന വിമാനത്താവളമായി ബാംഗ്ലൂർ വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതും ഒന്നും രണ്ടുമല്ല, കഴിഞ്ഞ മൂന്ന് മാസങ്ങളായി ബാംഗ്ലൂർ വിമാനത്താവളം തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

സിറിയമിന്‍റെ ദി ഓൺ-ടൈം മന്ത്ലി പെർഫോമൻസ് റിപ്പോർട്ട് അനുസരിച്ചാണ് ബാംഗ്ലൂർ വിമാനത്താവളം ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമെന്ന നിലയിൽ ഒന്നാം സ്ഥാനം നേടിയത്. ജൂലൈയിൽ 87.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും സെപ്റ്റംബറിൽ 88.51 ശതമാനവും കൃത്യസമയത്ത് വിമാനങ്ങൾ ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.
ഷെഡ്യൂൾ ചെയ്ത സമയത്തിൽ റിപ്പോർട്ട് അനുസരിച്ച്, ഓൺ-ടൈം ഡിപ്പാർച്ചർ റാങ്കിംഗ്, ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെട്ട ഫ്ലൈറ്റുകളുടെ ശതമാനം ആണ് കണക്കാക്കുന്നത്. സിറിയത്തിന്റെ മൂല്യനിർണ്ണയ പ്രക്രിയയിൽ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾക്കായുള്ള ഫ്ലൈറ്റ് ഡാറ്റയുടെ സമഗ്രമായ അവലോകനം ഉൾപ്പെടുന്നു.

പട്ടികയിൽ യുട്ടായിലെ (യുഎസ്) സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ട് രണ്ടാം സ്ഥാനത്തും, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് മൂന്നാം സ്ഥാനത്തും, മിനിയാപൊളിസ്- സെന്റ്. പോൾ ഇന്റർനാഷണൽ എയർപോർട്ട് നാലാമതും എൽ ഡൊറാഡോ ഇന്റർനാഷണൽ എയർപോർട്ട് അഞ്ചാം സ്ഥാനവും നേടി
ബെംഗളുരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
ഡൽഹിയും മുംബൈയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ബെംഗളുരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കർണാടകയിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായ ബാംഗ്ലൂർ വിമാനത്താവളം ബാംഗ്ലൂരിന്റെ സ്ഥാപകനായ കെംപെ ഗൗഡ ഒന്നാമന്റെ പേരിലാണ് അറിയപ്പെടുന്നത്. നാലായിരം ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിൽ നിന്ന് ജനവാസമുള്ള ആറ് ഭൂഖണ്ഡങ്ങളിലേക്കും വിമാനസർവീസ് നടത്തുന്നു. കൂടാതെ കൂടാതെ അഞ്ച് ഭൂഖണ്ഡങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ ഉ
ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക
1. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു, ഇന്ത്യ
2.സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ട്, യൂട്ടാ, യു.എസ്
3.രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്, ഇന്ത്യ
4.മിനിയാപൊളിസ്-സെന്റ്. പോൾ ഇന്റർനാഷണൽ എയർപോർട്ട്, മിനസോട്ട, യു.എസ്
5.എൽ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളം, ബൊഗോട്ട, കൊളംബിയ
6.ഓസ്ലോ എയർപോർട്ട് ഗാർഡർമോൻ, നോർവേ
7.ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി എയർപോർട്ട്, യു.എസ്
8.ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട്, യു.എസ്
9.ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ, ഖത്തർ
10. സിയാറ്റിൽ-ടകോമ അന്താരാഷ്ട്ര വിമാനത്താവളം, യു.എസ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












