Search
  • Follow NativePlanet
Share
» » ബെംഗളൂരു ക്രിസ്മസ്; നഗരത്തിൽ വൻ തിരക്ക്..പാർക്കിങ്, ഗതാഗത ക്രമീകരണങ്ങൾ, മാളുകളിലെ റോഡിലും നിയന്ത്രണങ്ങള്‍

ബെംഗളൂരു ക്രിസ്മസ്; നഗരത്തിൽ വൻ തിരക്ക്..പാർക്കിങ്, ഗതാഗത ക്രമീകരണങ്ങൾ, മാളുകളിലെ റോഡിലും നിയന്ത്രണങ്ങള്‍

ബെംഗളൂരു ഇന്ന് ക്രിസ്മസ് തിരക്കിലാണ്. ആൾക്കൂട്ടങ്ങളും ആഘോഷവും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയെ അനുസ്മരിച്ച് വിശുദ്ധ കുർബാന അടക്കമുള്ള ബലിയർപ്പണ ചടങ്ങളുകളും ഒക്കെയായി നാടു മുഴുവന‍് ഇറങ്ങുന്ന സമയം. നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ ഇന്നലെ കരോളും തുടർന്നുള്ള പാതിരാ കുർബാനയോടെയും തുടങ്ങി. ഇന്ന്, രാവിലെ മുതൽ പ്രധാന ദേവാലയങ്ങളിലെല്ലാം ക്രിസ്മസിന്‍റെ ഭാഗമായുള്ള ചടങ്ങുകളും നടക്കും.

ബെംഗളൂരുവിലെ തിരക്ക് പരിഗണിച്ച് ഇന്ന് നഗരത്തിൽ ഗതാഗത മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള, ആയിരക്കണത്തിന് വിശ്വാസികൾ എത്തിച്ചേരുന്ന നിരവധി ദേവാലയങ്ങളുള്ള ബെംഗളൂരു നഗരത്തിൽ വർഷത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണിത്. പ്രഝധാന ദേവലയങ്ങളിലെല്ലാം ഗതാഗത മുന്നറിയിപ്പുകളും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ, ബദൽ റൂട്ടുകളും അധികൃതൿ ഒരുക്കിയിട്ടുണ്ട്.

Bengaluru Christmas Crowded Churches Expected Traffic Advisory Issued

ഹോളി ഗോസ്റ്റ് ചർച്ച്
ക്രിസ്മസ് ദിനം ബെംഗളൂരുവിൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാനദേവാലയങ്ങളിലൊന്നാണ് ഹോളി ഗോസ്റ്റ് ചർച്ച്. പുലകേശിനഗർ ട്രാഫിക് പോലീസ് സ്‌റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഹോളി ഗോസ്റ്റ് ചർച്ചിൽ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റോഡ് നിയന്ത്രണം
ജോൺ ആംസ്ട്രോങ് റോഡ് ജംഗ്ഷനും കുക്സൺ റോഡ് ജംഗ്ഷനും ഇടയിൽ ഡേവിസ് റോഡിൽ താൽക്കാലികമായി ഗതാഗതം നിയന്ത്രിക്കുന്നു.

പകരം റൂട്ട്
ഡേവിസ് റോഡിൽ നിന്ന് എച്ച്എം റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജോൺ ആംസ്ട്രോങ് റോഡ് ജംഗ്ഷനിൽ ഡേവിസ് റോഡിൽ വലത്തേക്ക് തിരിഞ്ഞ് നേരെ മുന്നോട്ട് പോകാം, വിവിയാനി റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് നേരെ മുന്നോട്ട് പോകുക,തുടര്‌‍ന്ന് കുക്സൺ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് ഡേവിസ് റോഡിലെത്തും.ഇവിടുന്ന് എച്ച്എം റോഡിലെത്താൻ ഡേവിസ് റോഡിൽ വലത്തോട്ട് തിരിയുക.

പാർക്കിങ് നിയന്ത്രണങ്ങൾ
ഡേവിസ് റോഡ് ബാനസവാടി മെയിൻ റോഡ്, വീലേഴ്‌സ് റോഡ്, സെൻ്റ് ജോൺസ് ചർച്ച് റോഡ്, ഹെയ്ൻസ് റോഡ്, പ്രൊമെനേഡ് റോഡ് എന്നിവിടങ്ങളിൽ 2024 ഡിസംബർ 24 രാത്രി 7.00 മുതൽ ഡിസംബർ 25 12:00 PM വരെ) എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിംഗ് താൽക്കാലികമായി നിയന്ത്രിക്കും.

സെന്‍റ് മേരീസ് ബസലിക്ക പള്ളി
പാർക്കിങ് നിരോധിത സ്ഥലങ്ങൾ

1. മീനാക്ഷി കോയിൽ സ്ട്രീറ്റ് (ശിവാജി സർക്കിൾ മുതൽ ഒപിഎച്ച് റോഡ് വരെ)
2. സെൻട്രൽ സ്ട്രീറ്റ് (സെൻട്രൽ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ ജ്യോതി കഫേ ജംഗ്ഷൻ വരെ)
3. സെൻട്രൽ സ്ട്രീറ്റ് (ജ്യോതി കഫേ ജംഗ്ഷൻ മുതൽ ഹോട്ടൽ തിരഞ്ഞെടുക്കുക വരെ)
4. നരോണ റോഡ് (ചർച്ച് നരോണ റോഡ് മുതൽ ആർഎംഎസ് ജംഗ്ഷൻ വരെ)

ഈ സ്ഥലങ്ങൾക്ക് പകരം ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിൽ (ഒന്നാം നിലയും രണ്ടാം നിലയും) പാർക്കിംഗ് നടത്താം.

ഈസ്റ്റ് ബെഗംളൂരു
ക്രിസ്മസ് സീസണിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഈസ്റ്റ് ബെംഗളൂരുവിലെ മാളുകൾ. അതുകൊണ്ടുതന്നെ ഇവിടെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ക്യാബ് പിക്കപ്പ് പോയിന്‍റുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

പാർക്കിംഗ് നിയന്ത്രിത റോഡുകൾ

1. ഐടിപിഎൽ മെയിൻ റോഡ് ബി നാരായൺപുര ഷെൽ പെട്രോൾ ബങ്ക് മുതൽ ഗരുഡാചാർപല്യ ഡെക്കാത്‌ലോൺ വരെ റോഡിന്‍റെ ഇരുവശവും പാർക്കിങ് അനുവദിക്കില്ല.
ഐടിപിഎൽ മെയിൻ റോഡ് മെഡികെയർ ഹോസ്പിറ്റൽ മുതൽ ബിഗ് ബസാർ ജംഗ്ഷൻ വരെ ഇരുവശവും പാർക്കിങ് അനുവദിക്കില്ല.

ഓല, ഊബർ പിക്കപ്പ്, ഡ്രോപ്പ് ഓഫ് പോയിന്‍റുകൾ

ഫീനിക്സ് മാളിലേക്ക് വരുന്നവർ, ഐടിപിഎൽ മെയിൻ റോഡിൽ ബെസ്കോം ഓഫീസിന് സമീപമാണ് ഇറങ്ങേണ്ടത്. പിക്കപ്പ് പോയിന്‍റ് ലോറി ജംഗ്ഷനു സമീപവുമാണ്.

നെക്സസ് ശാന്തിനികേതൻ മാൾ ഡ്രോപ്പ്-ഓഫ് പോയിന്‍റ്
സന്ദർശകർ രാജപാല്യയ്ക്ക് സമീപം ഇറങ്ങണം. മാളിൽ നിന്ന് മടങ്ങുന്നവർക്ക് പിക്ക്-അപ്പ് പോയിന്‍റ് ആസ്റ്റർ ഹോസ്പിറ്റലിന് സമീപം.

ഹൂഡിയിൽ നിന്ന് ഫീനിക്‌സ് മാളിലേക്കുള്ള വാഹനങ്ങൾ കാമധേനു നഗറിൽ യു-ടേൺ എടുത്ത് ഷെൽ പെട്രോൾ ബങ്കിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് റെയിൽവേ പാരലൽ റോഡിൽ മുന്നോട്ടുപോകുമ്പോൾ പിൻ ഗേറ്റ് വഴി ഫീനിക്‌സ് മാളിൽ പ്രവേശിക്കണം.
കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫീനിക്സ് മാളിലേക്കുള്ള വാഹനങ്ങൾ ഷെൽ പെട്രോൾ ബങ്കിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് റെയിൽവേ സമാന്തര റോഡിൽ പിൻ ഗേറ്റ് വഴി ഫീനിക്സ് മാളിലേക്ക് പ്രവേശിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore christmas road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+