Search
  • Follow NativePlanet
Share
» »വിഷു സ്പെഷ്യൽ ട്രെയിൻ ഇന്നു മുതൽ, ബെംഗളൂരു- കൊച്ചുവേളി റൂട്ടിൽ സർവീസ്, ധൈര്യമായി നാട്ടിൽ വരാം

വിഷു സ്പെഷ്യൽ ട്രെയിൻ ഇന്നു മുതൽ, ബെംഗളൂരു- കൊച്ചുവേളി റൂട്ടിൽ സർവീസ്, ധൈര്യമായി നാട്ടിൽ വരാം

വിഷുവിന് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹം നാട്ടിൽ ആഘോഷിക്കണം എന്നതാണ്. എന്നാൽ മറുനാട്ടിലുള്ളവരെ സംബന്ധിച്ചെടുത്തോളം സ്പെഷ്യൽ ട്രെയിനുകളില്ലെങ്കിൽ യാത്ര നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. സീസൺ സമയത്തെ ഉയർന്ന നിരക്കിൽ സാധാരണക്കാർക്ക് നാട്ടിലെത്തുക എന്നത് അസാധ്യമാണ്. ഇപ്പോഴിതാ ബാംഗ്ലൂരിൽ നിന്നും കൊച്ചുവേളിയിലേക്ക് വിഷു, വേനലവധി സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.

ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ മേയ് മാസത്തിലെ അവസാന ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്കും ബുധനാഴ്ചകളിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. സർവീസ് സമയം, സ്റ്റോപ്പ്, ടൈംടേബിൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

Bengaluru-Kochuveli Vishu Summer Special Train-

കൊച്ചുവേളി - ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ 06083

ട്രെയിൻ നമ്പർ 06083 കൊച്ചുവേളി - ബെംഗളൂരു സ്പെഷ്യൽ ഏപ്രിൽ 09, 16, 23, 30, മേയ് 07, 14, 21, 28 എന്നീ ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 06.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിലെത്തും. ആകെ എട്ട് സർവീസ് ആണുള്ളത്. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയാണ് ടിക്കറ്റ് നിരക്ക്, തേഡ് എസി ക്ലാസിന് 1490 രൂപയും ആണ്.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട്, പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബങ്കാർപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

ബെംഗളൂരു -കൊച്ചുവേളി - സ്പെഷ്യൽ ട്രെയിൻ 06084

ട്രെയിൻ നമ്പർ 06084 വിഷു സമ്മർ ബെംഗളൂരു -കൊച്ചുവേളി - സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. ഏപ്രിൽ 10, 17, 24, മേയ് 01, 08,15, 22, 29 എന്നീ ബുധനാഴ്ചകളിലാണ് ട്രെയിൻ സർവീസ് നടത്തുക.

മുംബൈയിലേക്കും സ്പെഷ്യൽ ട്രെയിൻ

വിഷു, സമ്മർ വെക്കേഷൻ തിരക്ക് കണക്കിലെടുത്ത് ലോകമാന്യതിലക്- കൊച്ചുവേളി റൂട്ടിലും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഏപ്രില്‍ 11,18,25 മെയ് 2,9,16,23,30, ജൂണ്‍ 6 എന്നീ വ്യാഴാഴ്ചകളിൽ വൈകിട്ട് നാലിന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 8.45ന് കൊച്ചുവേളിയിലെത്തും. തിരികെ മടക്കയാത്രയില്‍ കൊച്ചുവേളിയില്‍ നിന്നും ഏപ്രില്‍ 13, 20, 27, മെയ് 4, 11,18,25, ജൂണ്‍ 1, 8 എന്നീ ശനിയാഴ്ചകളിൽ തീയതികളില്‍ വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാത്രി 11.50ന് ലോകമാന്യതിലകിലെത്തുന്ന വിധത്തിലാണ് ഷെഡ്യൂൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+