Search
  • Follow NativePlanet
Share
» »ബെംഗളൂരു- കണ്ണൂർ- മംഗലാപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ നാളെ, മടക്കം ഞായറാഴ്ച.. മലബാറുകാർക്ക് നാട്ടിലേക്ക് വരാം.

ബെംഗളൂരു- കണ്ണൂർ- മംഗലാപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ നാളെ, മടക്കം ഞായറാഴ്ച.. മലബാറുകാർക്ക് നാട്ടിലേക്ക് വരാം.

ഈസ്റ്റർ, വേനലവധി എന്നിങ്ങനെ അവധികളുടെ നേരമാണിത്. കുടുംബമായി നാട്ടിലേക്കു പോകുവാൻ തയ്യാറെടുത്തിരിക്കുന്ന സമയം. അതുകൊണ്ടു തന്നെ ഏതു റൂട്ടിലുള്ള യാത്രയ്ക്കും തിരക്ക് ഭയങ്കര കൂടുതലാണ്. ഈ തിരക്കും യാത്രക്കാരുടെ ആവശ്യകതയും മനസ്സിലാക്കി ദക്ഷിണ റെയിൽവേ പുതിയ പ്രത്യേക ട്രെയിൻ അവതരിപ്പിച്ചിരിക്കുകയാണ് ബെംഗളൂരു- മംഗലാപുരം റൂട്ടിൽ.

ബെംഗളൂരു- പാലക്കാട്- കോഴിക്കോട്- കണ്ണൂർ- കാഞ്ഞങ്ങാട് വഴി മംഗലാപുരത്തിന് ഒരു സർവീസും തിരികെ മംഗലാപുരം- ബെംഗളൂരു റൂട്ടിൽ ഒരു സർവീസുമാണ് ഈ സ്പെഷ്യൽ ട്രെയിനിനുള്ളത്. കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ., വടകര, കൊയിലാണ്ടി, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് സൗകര്യപ്രദമാണ് ഈ സർവീസ്, സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

Bengaluru - Mangaluru Special Train Timings Stops amp amp Benefits

ബെംഗളൂരു- മംഗളൂരു സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06579 ബെംഗളൂരു- മംഗളൂരു സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 11.55 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.00 മണിക്ക് മംഗളൂരു ജംങ്ഷനിൽ എത്തും. 16 മണിക്കൂറോളമാണ് യാത്രാ സമയം. 1 എസി ഫസ്റ്റ് ക്ലാസ്, 2 എസി ടൂ ടയർ കോച്ച്, 4 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പര്‍ ക്ലാസ് കോച്ച്,ഭിന്നശേഷിക്കാർക്കായി 2 സെക്കൻക് ക്ലാസ് കോച്ച് എന്നിവയാണുള്ളത്.

ബെംഗളരൂു- മംഗലാപുരം റൂട്ടിൽ സ്ലീപ്പറിന് 550 രൂപ, എസി ത്രീ ടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3190രൂപ എന്നിങ്ങനെയാണ് നിരക്ക്.

എസ് എം വി ടി ബെംഗളൂരു - 23:55
കൃഷ്ണരാജപുരം - 00:03
ബാങ്കാരപ്പേട്ട് - 00:58
കുപ്പം - 01:30
സേലം ജംക്‌ഷൻ - 05:05
ഇറോഡ് ജംക്‌ഷൻ - 06:10
തിരുപ്പൂർ - 07:03
പൊടനൂർ ജംക്‌ഷൻ - 08:12
പാലക്കാട് ജംക്‌ഷൻ - 09:32
ഷൊർണ്ണൂർ ജംക്‌ഷൻ - 10:20
തിരൂർ - 11:08
കോഴിക്കോട് - 11:50
വടകര - 12:33
തലശ്ശേരി - 12:53
കണ്ണൂർ - 13:22
പയ്യന്നൂർ - 13:54
കാഞ്ഞങ്ങാട് - 14:23
കാസർഗോഡ് - 14:43
മംഗളൂരു ജംക്‌ഷൻ - 16:00

മംഗളൂരു-ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06580 മംഗളൂരു-ബെംഗളൂരു സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 20 ഉച്ചകഴിഞ്ഞ് 2.10 ന് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ എത്തും.

മംഗളൂരു ജംക്‌ഷൻ - 14:10
കാസർഗോഡ് - 14:49
കാഞ്ഞങ്ങാട് - 15:08
പയ്യന്നൂർ - 15:36
കണ്ണൂർ - 16:10
തലശ്ശേരി - 16:33
വടകര - 16:55
കോഴിക്കോട് - 17:32
തിരൂർ - 18:15
ഷൊർണ്ണൂർ ജംക്‌ഷൻ - 19:20
പാലക്കാട് ജംക്‌ഷൻ - 20:35
പൊടനൂർ ജംക്‌ഷൻ - 23:05
തിരുപ്പൂർ - 23:55
ഇറോഡ് ജംക്‌ഷൻ - 00:50
സേലം ജംക്‌ഷൻ - 01:47
കുപ്പം - 04:33
ബാങ്കാരപ്പേട്ട് - 05:08
കൃഷ്ണരാജപുരം - 06:13
എസ്‌എം‌വിടി ബെംഗളൂരു - 07:30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore mangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+