ബെംഗളൂരു ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഏഴു മുതൽ എട്ടു ലക്ഷം ആളുകളെ വരെയാണ് പുതുവർഷ രാവിൽ ബെംഗളൂരുനിലെ തെരുവുകളിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, കേരളം, തമിഴിനാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ പുതുവർഷ ആഘോഷങ്ങൾക്കായി ബാംഗ്ലൂരിൽ എത്തുന്നു. ഇപ്പോഴിതാ, പുതുവത്സരാഘോഷത്തിൽ പങ്കെടുക്കുന്നവരുടെ നമ്മ മെട്രോ സർവീസ് ദീർഘിപ്പിരിക്കുകയാണ്.
ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവർക്കായി നമ്മ മെട്രോ ജനുവരി ഒന്നിന് പുലർച്ചെ 2.40 വരെ പ്രവർത്തിക്കും.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരേണ്ടവർക്ക് ഈ സർവീസുകള്‍ പ്രയോജനപ്പെടുത്താം. എന്നാൽ ആഘോഷങ്ങൾ ഏറെ നടക്കുന്ന എംജി റോഡ്, ചർച്ച് സ്ട്രീറ്റ് പരിസരത്തുള്ള എംജി റോഡ് മെട്രോ സ്റ്റേഷൻ രാത്രി 11ന് അടയ്ക്കും. തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.

നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2.40 ന് പുറപ്പെടും. കൂടാതെ, ടെർമിനൽ സ്റ്റേഷനുകളായ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവര, ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി) എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 2.00 മണിക്ക് പുറപ്പെടും. കൂടാതെ,യാത്രകൾ എളുപ്പമാക്കുന്നതിനും കാത്തുനിൽപ്പ് ഒഴിവാക്കുന്നതിനുമായി ഡിസംബർ 31 ന് രാത്രി 11 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 2.40 വരെ വരെ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.
എംജി റോഡ് മെട്രോ സ്റ്റേഷൻ അടച്ചിടുമെങ്കിലും ട്രിനിറ്റി, കബ്ബൺ പാർക്ക് സ്‌റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. ആളുകൾക്ക് ഇവിടേക്ക് വന്ന് മെട്രോ കയറാം. വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിലേക്ക് പോകുന്നവരോട് ട്രിനിറ്റി മെട്രോ സ്റ്റേഷനും ള്ളഘട്ട, മടവര ഭാഗത്തേക്ക് പോകുന്നവരോട് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനും ഉപയോഗിക്കാം.
രാത്രി 11 മണിക്ക് ശേഷം ട്രിനിറ്റി അല്ലെങ്കിൽ കബ്ബൺ പാർക്ക് സ്റ്റേഷനുകളിൽ നിന്ന് ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് മെട്രോ സർവീസ് ഉപയോഗിക്കുന്നവരോട് ടോക്കണുകൾക്ക് പകരം 50 രൂപ വിലയുള്ള മടക്കയാത്ര പേപ്പർ ടിക്കറ്റ് വാങ്ങാൻ മെട്രോ അധികൃതർ ആവശയപ്പെട്ടിട്ടുണ്ട്. ഡിസംബർ 31ന് രാവിലെ 8 മുതൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും പേപ്പർ ടിക്കറ്റുകൾ മുന്‍കൂട്ടി വാങ്ങുവാനുള്ള സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, മെട്രോ യാത്രാ കാർഡുകൾക്കും ക്യുആർ കോഡ് ടിക്കറ്റുകൾക്കും സാധുതയുണ്ട്.
പുതുവർഷ തലേന്നത്തെ പാർട്ടികളും ആഘോഷങ്ങളും കഴിയുമ്പോൾ നഗരം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി യാത്രാ ദുരിതമാണ്. ആയിരക്കണക്കിനാളുകൾ ഒരുമിച്ചിറങ്ങുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാവുക സ്വാഭാവീകം. റോഡിലെ വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ യാത്രകൾ തടസ്സപ്പെടും. ഈ സാഹചര്യത്തിൽ പൊതുഗതാഗത സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാൽ യാത്രകൾ സുഗമമാക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












