ബെംഗളൂരു യാത്ര: വൈകുന്നേരങ്ങളിൽ ഓഫീസ് സമയത്തെ മെട്രോ തിരക്ക് പലപ്പോഴും ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. ചിലപ്പോൾ തിരക്ക് കാരണം കയറാൻ പോലും സാധിച്ചെന്നു വരില്ല. ഐടി ഇടനാഴികളെ മെട്രോ സര്‍വീസാണെങ്കിൽ ഒന്നും പറയുകയും വേണ്ട. ഇപ്പോഴിതാ, ബെംഗളൂരുവിലെ വൈകുന്നേരങ്ങളിലെ യാത്ര കൂടുതൽ എളുപ്പമുള്ളതാകുവാൻ പോവുകയാണ്. കൂടുതലും ഐടിക്കാർ ഉപയോഗിക്കുന്ന പർപ്പിൾ ലൈനിൽ ആണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മാറ്റങ്ങൾ വരുത്തി ദീർഘിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പർപ്പിൾ ലൈനിൽ ഐടിപിഎല്ലിനും മൈസൂരു റോഡിനും ഇടയിലുള്ള മെട്രോ സര്‌വീസ് നേരത്തെ ആരംഭിച്ചിരിക്കുകയാണ്. മുൻപ് വൈകിട്ട് 5.56 ന് ആരംഭിച്ചിരുന്ന ഈ റൂട്ടിലെ മെട്രോ ഇപ്പോൾ രണ്ട് മണിക്കൂർ നേരത്തെയാണ് തുടങ്ങുന്നത്. അതായത് ഐടിപിഎല്‍- മൈസൂരു റോഡ് മെട്രോ ഇപ്പോൾ 3.56 ന് തുടങ്ങും. ഓരോ അഞ്ച് മിനിറ്റ് ഇടവെട്ട് രാത്രി 8.00 മണി വരെ സർവീസ് തുടരും.

വൈകുന്നേര യാത്രകൾ എളുപ്പം
വൈകുന്നേരങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞ് വലിയ തിരക്കാണ് പല റൂട്ടുകളിലും അനുഭവപ്പെടുന്നത്. ഐടി ജീവനക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റൂട്ടുകളിലൊന്നായ ഐടിപിഎല്ലിനും മൈസൂരു റോഡിനും ഇടയിലുള്ള വൈകുന്നേര യാത്രകൾ തിരക്ക് കുറഞ്ഞതാക്കുവാൻ പുതിയ ക്രമീകരണം സഹായിക്കും. മുമ്പുണ്ടായിരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ മുന്നേ സർവീസ് തുടങ്ങുന്നതിനാൽ കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുകയും ചെയ്യും.
പിങ്ക് മെട്രോ ലൈൻ
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനും ഏറെ പ്രതീക്ഷകളോടെ നിർമ്മാണം തുടരുകയാണ്. 21.25 കിലോമീറ്റർ (13.20 മൈൽ) ദൈർഘ്യമുള്ള ലൈൻ ലൈൻ തെക്ക് ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാര സ്റ്റേഷനെ ( ഗോട്ടിഗെരെ) വടക്ക് ഔട്ടർ റിംഗ് റോഡിലെ നാഗവാര സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.
ഇതി 6.98 കിലോമീറ്റർ (4.34 മൈൽ) എലിവേറ്റഡ് സെക്ഷനും 0.48 കിലോമീറ്റർ എലവേറ്റഡ് (ഉപരിതല) സെക്ഷനും ഉണ്ട്. 12 ഭൂഗർഭ സ്റ്റേഷനുകളും 6 എലിവേറ്റഡ് സ്റ്റേഷനുകളും ഉൾപ്പെടെ ലൈനിലായി 18 സ്റ്റേഷനുകളുണ്ട്. ഇതിൽൽ 7.5 കിലോമീറ്റർ ദൂരം വരുന്ന, കലേന അഗ്രഹാര - തവരേക്കരെയെയും ബന്ധിപ്പിക്കുന്ന ഉൾക്കൊള്ളുന്ന ആദ്യ ഘട്ടം 2025 ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ശേഷിക്കുന്ന 13.8 കിലോമീറ്റർ ദൂരം ( ഡയറി സർക്കിൾ - നാഗവാര ) രണ്ടാം ഘട്ടം 2026 ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷ.
മെട്രോ യെല്ലോ ലൈൻ
അതേസമയം, ബെംഗളൂരു ഏറ്റവുമധികം കാത്തിരുന്ന മെട്രോ യെല്ലോ ലൈൻ മേയ് മാസത്തോടെ യാത്രകൾക്കായി തുറക്കും. ആർവി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണ ബെംഗളൂരുവിനെയും ഇലക്ട്രോണിക് സിറ്റി പോലുള്ള നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളും. ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഈ റൂട്ടിലാണുള്ളത്.
19.1 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളുണ്ട്. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേ ഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്രയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷൻ എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
രാഷ്ട്രീയ വിദ്യാലയ റോഡ് ,ജയദേവ ആശുപത്രി, സെൻട്രൽ സിൽക്ക് ബോർഡ് എന്നിവയാണ് യെല്ലോ ലൈനിലെ ഇന്‍റർചേഞ്ച് സ്റ്റേഷനുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












