ബെംഗളൂരു മെട്രോ നിരക്ക് വർധനവ്: ബെംഗളൂരു മെട്രോ നിരക്ക് വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കുവാൻ ബെംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്ന മെട്രോ നിരക്ക് വർധനവ് വലിയ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും കാരണമായിരിക്കുകയാണ്. സാധാരണക്കാരായ യാത്രക്കാരുടെ ബജറ്റ് തെറ്റിക്കുന്ന വർധനവ് പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മെട്രോ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പ്രചാരണങ്ങളും സജീവമായിരിക്കുകയാണ്. മാത്രമല്ല, ബെംഗളൂരു മെട്രോയുടെ നിരക്ക് വർദ്ധനയ്ക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഈ വർഷത്തെ ഇതുവരെയുള്ള തിങ്കളാഴ്ചകളിലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 6% ഇടിവ് ആണ് എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

നിരക്ക് പരിഷ്കരണത്തിനു ശേഷം ബിഎംആർസിഎൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 1-2 ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
അതേസമയം, മെട്രോ നിരക്ക് വർധനവിനെതിരെ പൊതുജന രോഷം രൂക്ഷമായതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിരക്ക് കുറയ്ക്കുവാൻ ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച കുറിച്ച് മുഖ്യമന്ത്രി പങ്കുവെച്ചത്.
''ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരണം നടപ്പാക്കിയ രീതി അപാകതകളിലേക്ക് നയിച്ചു, ചില വിഭാഗങ്ങളിൽ നിരക്ക് ഇരട്ടിയിലധികം വർധിച്ചു. ഈ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാനും വർധന അസാധാരണമായ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനും ഞാൻ ബിഎംആർസിഎൽ എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം,'' സമൂഹമാധ്യമമായ എക്സിൽ മുഖ്യമന്ത്രി കുറിച്ചു.
60 രൂപയിൽ നിന്ന് 90 രൂപ
ബെംഗളൂരു മെട്രോയുടെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. രണ്ട് കിലോമീറ്റർ വരെ യാത്ര ചെയ്യുന്നവരാണ് മിനിമം ടിക്കറ്റ് നിരക്കിന്‍റെ പരിധിയിൽ വരുന്നത്. കൂടിയ നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായാണ് ഉയർന്നത്. സ്മാർട്ട് കാർഡുകളിൽ ആവശ്യമായ മിനിമം ബാലൻസ് 50 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തി.
6-8 കിലോമീറ്ററിന് 40 രൂപ,
8-10 കിലോമീറ്ററിന് 50 രൂപ
10-12 കിലോമീറ്ററിന് 60 രൂപ
15-20 കിലോമീറ്ററിന് 70 രൂപ
20-25 കിലോമീറ്ററിന് 80 രൂപ
25 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് 90 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കൂടാതെ, ദേശീയ അവധി ദിവസങ്ങൾ, ഓഫ് പീക്ക് മണിക്കൂറുകൾ തുടങ്ങിയ സമയങ്ങളിൽ മെട്രോ സ്മർട് കാർഡ് ഉപയോഗിച്ചുള്ള യാത്രകൾക്ക് ഇളവുകൾ നല്കും. സ്മാർട്ട് കാർഡിലാണ് യാത്രയെങ്കിൽ എല്ലാ ഞായറാഴ്ചകളിലും ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ രണ്ട് എന്നീ ദേശീയ പൊതുഅവധി ദിനങ്ങളിലും 10 ശതമാനം ഇളവ് കിട്ടും.
സ്മാർട് കാർഡിൽ ഓഫ് പീക്ക് അവറിലെ യാത്രകൾക്ക് അഞ്ച് ശതമാനം പീക്ക് അവറിലെ യാത്രകൾക്കും അഞ്ച് ശതമാനവും ഇളവും നല്കും. രാവിലെ 8.00 മണി കഴിഞ്ഞും ഉച്ചയ്ക്ക് 12.00 മുതൽ വൈകുന്നേരം 4.00 മണി വരെയും രാത്രി 9.00 മണി മുതലുമാണ് ഓഫ് പീക്ക് അവറുകൾ. മൊത്തം 10 ശതമാനത്തിന്‍റെ ഇളവ് ഓഫ് പീക്ക് അവർ യാത്രക്കാർക്ക് ലഭിക്കും
ഇത് കൂടാതെ മെട്രോ പാസിനും നിരക്ക് വർധനവ് ബാധകമാണ്. ഒരു ദിവസത്തെ പാസിന് ഇപ്പോൾ 300 രൂപയും മൂന്ന് ദിവസത്തെ പാസിന് 600 രൂപയും അഞ്ച് ദിവസത്തെ പാസിന് 800 രൂപയുമാണ്. ഗ്രൂപ്പ് ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഗ്രൂപ്പിലെ ആളുകളുടെ എണ്ണം അമുസരിച്ച് വലുപ്പമനുസരിച്ച് 15 ശതമാനം മുതൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












