Search
  • Follow NativePlanet
Share
» »ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ ആദ്യ ട്രെയിൻ തിങ്കളാഴ്ച അയക്കും! നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉടൻ

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ ആദ്യ ട്രെയിൻ തിങ്കളാഴ്ച അയക്കും! നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉടൻ

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ: ബെംഗളൂരു നിവാസികളെ, യാത്രക്കാരെ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. നീണ്ട കാത്തിരിപ്പുകൾക്കും അനശ്ചിതത്വങ്ങൾക്കും ഒടുവില്‍ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ ഇതാ സർവീസിന് ഒരുങ്ങുകയായി. നഗരത്തിലെ പ്രധാന ഇടങ്ങളിടെ ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കുന്ന യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ടിറ്റാഗഡ് ജനുവരി 6 ന് ബെംഗളൂരുവിലേക്ക് അയയ്‌ക്കാൻ തയ്യാറായിരിക്കുകയാണ്.

ആർവി റോഡിൽ നിന്ന് ബിടിഎം ലേഔട്ട് സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്‌സ് സിറ്റി വഴി ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോ യെല്ലോ ലൈനിന് ഈവശ്യമായ അനുമതികളെല്ലാം കിട്ടിക്കഴിഞ്ഞു. ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ ഇലക്‌ട്രോണിക്‌സ് സിറ്റി പോലുള്ള പ്രധാന സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന യെല്ലോ ലൈൻ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഗതാഗതക്കുരുക്ക് നിത്യസംഭവമായ ഈ റൂട്ടിൽ മെട്രോ ഓടിത്തുടങ്ങുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

Bengaluru Namma Metro Yellow Line First Train ready To Be Dispatched To Bangalore Jan 6

ഈ റൂട്ടിലെ ആദ്യ മെട്രോ ട്രെയിൻ ടിറ്റാഗഡ് ജനുവരി ആദ്യവാരം ബെംഗളൂരുവിലേക്ക് അയക്കുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ വ്യാഴാഴ്ച അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിറ്റാഗർ റെയിൽ സിസ്റ്റംസ് പ്രതിമാസം ഒരു ട്രെയിൻ വിതരണം ചെയ്യുമെന്നും ആദ്യ ട്രെയിൻ ജനുവരി 6 ന് ബെംഗളൂരുവിലേക്ക് അയക്കുമെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ സൂര്യ വിശദീകരിച്ചു. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാമത്തേത് ഏപ്രിലോടെയും എത്തിക്കാൻ ടിറ്റാഗഡ് പ്രതിജ്ഞാബദ്ധമാണ്. അതിനുശേഷം, പ്രതിമാസം ഒരു ട്രെയിൻ വിതരണം ചെയ്യും.

ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ജനുവരി 6 ന് ടിറ്റാഗർ റെയിൽ സിസ്റ്റംസ് നിർമ്മാണ പ്ലാൻ സന്ദർശിക്കാൻ ഭവന, നഗരകാര്യ മന്ത്രാലയത്തോട് (MoHUA) അഭ്യർത്ഥിച്ചതായും സൂര്യ വെളിപ്പെടുത്തി. പ്ലാൻ്റ് സന്ദർശിക്കാനും ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള സൗകര്യം പരിശോധിക്കാനും ഞാൻ ബഹുമാനപ്പെട്ട MoHUA മന്ത്രിയെ ക്ഷണിച്ചു. പരിപാടിക്കായി ഞാൻ കൊൽക്കത്തയിലും ഉണ്ടാകും, എംപി തേജസ്വി സൂര്യ എക്സിൽ കുറിച്ചു.

നമ്മ മെട്രോയുടെ യെല്ലോ ലൈൻ പ്രവർത്തനങ്ങളുടെ തുടക്കം ബിഎംആർസിഎൽ നിശ്ചയിച്ച സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടാൻ കാരണം ട്രെയിനുകളുടെ ലഭ്യതക്കുറവാണെന്നും അദ്ദേഹം സൂചിപ്പിത്തുയ
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്‍റെ ഇന്ത്യൻ പങ്കാളിയായ പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിനുകൾ നിർമിച്ച് നൽകുന്നത്. ചൈനയിലെ സിആർആർസി നാൻജിങ് പുജെൻ കോ ലിമിറ്റഡുമായി ചേർന്നാണ് ടിആർഎസ്എൽ ട്രെയിനുകൾ നിർമിക്കുന്നത്,

ബംഗളൂരു മെട്രോ യെല്ലോ ലൈൻ ബന്ധിപ്പിക്കുന്ന ഇടങ്ങള്‍

യെല്ലോ ലൈൻ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു,കൂടാതെ സിൽക്ക് ബോർഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നു. നഗരത്തിലെ ടെക് ഹബ്ബുകളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ലൈനായി ഇത് ഉടൻ മാറും.

ബംഗളൂരു മെട്രോ യെല്ലോ ലൈൻ

19.5 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകൾ
ആർവി റോഡ് (ഗ്രീൻ ലൈനുള്ള ഇൻ്റർചേഞ്ച് സ്റ്റേഷൻ)
രാഗിഗുഡ്ഡ
ജയദേവ ഹോസ്പിറ്റൽ (പിങ്ക് ലൈനുള്ള ഭാവി ഇൻ്റർചേഞ്ച് സ്റ്റേഷൻ) ബിടിഎം ലേഔട്ട്
സെൻട്രൽ സിൽക്ക് ബോർഡ് (ബ്ലൂ ലൈനുള്ള ഭാവി ഇൻ്റർചേഞ്ച് സ്റ്റേഷൻ)
ബൊമ്മനഹള്ളി
ഹോംഗസാന്ദ്ര കു
ഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ
സിംഗസാന്ദ്ര
ഹൊസ റോഡ്
ബെരാട്ടെന അഗ്രഹാര
ഇലക്ട്രോണിക് സിറ്റി
ഹസ്കർ റോഡ്
ഹെബ്ബഗോഡി
മെട്രോ സ്റ്റേഷൻ സമീപം ബൊമ്മസാന്ദ്ര (പ്രാരംഭ പ്ലാൻ ചെയ്ത ടെർമിനൽ സ്റ്റേഷൻ)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+