Search
  • Follow NativePlanet
Share
» »ആഘോഷങ്ങൾ രാത്രി ഒരുമണി വരെ, മേൽപ്പാലങ്ങളിൽ 10 മണിക്ക് ശേഷം പ്രവേശനമില്ല.. ബെംഗളൂരു പുതുവർഷാഘോഷം നിയന്ത്രണങ്ങൾ.

ആഘോഷങ്ങൾ രാത്രി ഒരുമണി വരെ, മേൽപ്പാലങ്ങളിൽ 10 മണിക്ക് ശേഷം പ്രവേശനമില്ല.. ബെംഗളൂരു പുതുവർഷാഘോഷം നിയന്ത്രണങ്ങൾ.

2024 അവസാനിക്കുവാന‍് ഇനി ഒത്തിരി ദിവസങ്ങളില്ല.. ഒരുപാട് പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും 2025 എന്ന പുതുവർഷത്തെ കാത്തിരിക്കുകയാണ് എല്ലാവരും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുത്തൻ കൊല്ലത്തെ വരവേൽക്കുവാൻ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മലയാളികൾക്ക് പുതുവർഷാഘോഷങ്ങൾക്ക് എളുപ്പവും പ്രിയപ്പെട്ടതും ബെംഗളൂരുവാണ്. പരിപാടികളും ആഘോഷങ്ങളും ഒത്തുചേരലുകളുമായി 2025 നെ ബെംഗളൂരു സ്വീകരിക്കും.

എന്നാൽ, മുൻവർഷങ്ങളിലേതിനേക്കാൾ നിയന്ത്രണങ്ങളും തയ്യാറെടുപ്പുകളും സുരക്ഷാ നടപടികളും ഇത്തവണ ശക്തമാക്കിയിട്ടുണ്ട്, ബെംഗളൂരു പോലീസിൻ്റെയും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെയും (ബിബിഎംപി) നിരീക്ഷണത്തിലാണ് നഗര മുഴുവനും. സുരക്ഷിതവും സുഗമവുമായ ആഘോഷത്തിന് നിരവധി സുരക്ഷാ നടപടികളും യാത്രകളുടെയും കൂടിച്ചേരലുകളുടെയും ആഘോഷങ്ങളുടെയും കാര്യത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Bengaluru New Year 2025 Celebrations

ബെംഗളൂരു പുതുവർഷാഘോഷം 2025

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പുതുവർഷാഘോഷങ്ങളിലൊന്നാണ് ബെംഗളൂരുവിലേത്. പാർട്ടികളും പബ്ബുകളും നിറഞ്ഞ ബെംഗളൂരു ആഘോഷത്തിലേക്ക് മുഴുവനായി മാറുന്ന നേരം. രാവു വെളുക്കുവേളം വരെയുള്ള പാർട്ടികൾ, ഗെറ്റ്ടുഗദറുകൾ, വെടിക്കെട്ടുകൾ, മാളുകളും മറ്റും സംഘടിപ്പിക്കുന്ന പരിപാടികൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പുതുവർഷത്തിൽ ബെംഗളൂരു സാക്ഷ്യം വഹിക്കും.
എംജി റോഡ്, ബ്രേഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ബെംഗളൂരു ന്യൂ ഇയർ ആഘോഷം നടക്കുന്നത്.

കനത്ത സുരക്ഷ

പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന വിധത്തിലാണ് ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രധാന ഇടങ്ങളിലെല്ലാം പോലീസ് സാന്നിധ്യവും നിരീക്ഷണവും വർദ്ധിക്കും. നഗരത്തിലുടനീളം 800 ലധികം സിസിടിവി ക്യാമറകൾ സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥാപിക്കും. പ്രധാന റോഡുകളിലും മേൽപ്പാലങ്ങളിലും ഗതാഗതനിയന്ത്രണ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഏർപ്പെടുത്തുക.

ബെംഗളൂരു പുതുവർഷാഘോഷം 2025 നിയന്ത്രണങ്ങൾ

ഡിസംബർ 31 ന് രാത്രി 10 മണി മുതൽ പ്രധാന മേൽപ്പാലങ്ങൾ ഗതാഗതത്തിനായി അടച്ചിരിക്കും, കൂടാതെ രാത്രി 8 മണിക്ക് ശേഷം എം ജി റോഡും ബ്രിഗേഡ് റോഡും നിയന്ത്രിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പോലീസുകാരെ വിന്യസിക്കും. ഉച്ചഭാഷിണികളും പടക്കങ്ങളും നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ. എന്നാൽ ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് സംഘാടകർ അനുമതി ഉറപ്പാക്കണം.

എല്ലാ പാർട്ടികളും ആഘോഷങ്ങളും രാത്രി 1 മണിക്ക് അവസാനിപ്പിക്കണം
പ്രധാന മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടച്ചിടും.
എംജി റോഡിലും ബ്രിഗേഡ് റോഡിലും രാത്രി എട്ടിനുശേഷം ഗതാഗത നിയന്ത്രണം.
എംജി റോഡിലും ബ്രിഗേഡ് റോഡിലുമടക്കം 800 സിസിടിവി ക്യാമറകൾ
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വനിതാ പോലീസ്
പരിപാടികൾക്ക് നിർബന്ധിത അനുമതി ആവശ്യമാണ്. ഉച്ചഭാഷിണികൾക്കും പടക്കം പൊട്ടിക്കുന്നതിനും നിരോധനം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+