Search
  • Follow NativePlanet
Share
» »ബെംഗളൂരു മേജർ ആർട്ടീരിയൽ റോഡ്; ഒന്നര മണിക്കൂർ യാത്രക്ക് ഇനി 10 മിനിറ്റ്, 10.8 കിമി ദൂരം ടോളില്ലാത്ത യാത്ര

ബെംഗളൂരു മേജർ ആർട്ടീരിയൽ റോഡ്; ഒന്നര മണിക്കൂർ യാത്രക്ക് ഇനി 10 മിനിറ്റ്, 10.8 കിമി ദൂരം ടോളില്ലാത്ത യാത്ര

ബെംഗളൂരുവിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇവിടുത്തെ ഗതാഗതക്കുരുക്ക്. ചെറിയ ദൂരം പോകാനാണെങ്കിൽപ്പോലും സമയം മോശമാണെങ്കില്‍ വഴിയിൽ കിടക്കേണ്ടി വരും. ഇത് പരിഹരിക്കാനായി നിരവധി പുിയ റോഡുകളും മേല്‌പ്പാലങ്ങളും ഭൂഗർഭപാതകളും പദ്ധതിയിലുണ്ട്. ഇപ്പോഴിതാ, ബെംഗളൂരു മേജർ ആർട്ടീരിയൽ റോഡ് നിർമാണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.

നഗരത്തിന്‍റെ നഗരത്തിന്‍റെ തെക്ക് - പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മേജർ ആർട്ടീരിയൽ റോഡ് ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ്. പത്ത് ലേനുകളിലായി 10.8 കിലോമീറ്റർ നീളുന്ന ഈ പാത ചള്ളഘട്ടയിൽ (മൈസൂരു റോഡിലെ നമ്മ മെട്രോ ഡിപ്പോയ്ക്ക് സമീപമുള്ള ) നിന്ന് തുടങ്ങി മഗഡി റോഡിലെ കടബഗെരെ ക്രോസ് വരെ നീളുന്നതാണ്.

Bengaluru s New 10-Lane Major Arterial Road

ടോള്‍ ഇല്ലാത്ത ഈ മേജർ ആർട്ടീരിയൽ റോഡ് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്‍റർപ്രൈസസ് റോഡ് എന്ന നൈസ് (NICE) റോഡിന് സമാന്തരമായാണ് പോകുന്നത്. ടോൾ ഉള്ള നൈസ് റോഡിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഈ റോഡ് നൈസ് രോഡിന് ബദൽ പാതയായാണ് നിർമ്മിച്ചിരിക്കുന്നത്.

പത്ത് മിനിറ്റിൽ 10.08 കിമി യാത്ര

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പാതയിലൂടെ പത്ത് മിനിറ്റിൽ 10.08 കിമി യാത്ര സാധ്യമാതും. നിലവിൽ ഈ യാത്രയ്ക്ക് 1.5 മണിക്കൂറാണ് എടുക്കുന്നത്. 100 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാതയുടെ ഇരുവശത്തും സൈക്കിൾ ട്രാക്കും നടപ്പാതയും ഉണ്ട്. ബിഡിഎയുടെ നാദപ്രഭു കെംപഗൗഡ ലേഔട്ടി (എൻപികെഎൽ) ലേക്കുള്ള യാത്രയും ബെംഗളൂരുവിന്‍റെ തെക്ക് - പടിഞ്ഞാറ് ഭാഗങ്ങൾക്കിടയിലെ യാത്രം എളുപ്പമാക്കുകയാണ് ബെംഗളൂരു മേജർ ആർട്ടീരിയൽ റോഡിന്‍റെ ലക്ഷ്യം.

ഇത് കൂടാതെ ബെംഗളൂരു രണ്ടാം വിമാനത്താനളത്തിനായി അവസാന ലിസ്റ്റിൽ ഇടം നേടിയ തുംകൂർ റോഡ്, കനകപുര റോഡ് എന്നിവിടങ്ങളിലേക്കും ഹാസൻ, കുനിഗൽ (മഗാദി വഴി), മാണ്ഡ്യ, രാമനഗര (ബിഡാദി വഴി) എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രകൾക്കും മേജർ ആർട്ടീരിയൽ റോഡ് സഹാസകമാകും. കമ്പിപുര, കെ കൃഷ്ണ സാഗര, ഭീമനകുപ്പെ, കൊമ്മഗട്ട, കെഞ്ചനാപുര, സുളികെരെ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മേജർ ആർട്ടീരിയൽ റോഡ് കടന്നുപോകുന്നത്.

മൈസൂരു റോഡിന് സമീപമുള്ള 300 മീറ്ററോളം റോഡ് പണി ചള്ളഘട്ട മെട്രോ ഡിപ്പോയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്നതും സൂളികെരെ റിസർവ് ഫോറസ്റ്റിലെ രണ്ടേക്കർ ഭൂമി ലഭിക്കുന്നതുമായിബന്ധപ്പെട്ട് വനംവകുപ്പിന്‍റെ അനുമതി തുടങ്ങിയവയാണ് ബാക്കി പ്രവർത്തികൾ വൈകിപ്പിക്കുന്നത്. എന്തായാലും രണ്ട് മാസത്തിനുള്ളില്‌ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+