Search
  • Follow NativePlanet
Share
» »ബെംഗളൂരു ഗതാഗത മുന്നറിയിപ്പ്: മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് ഏരിയയിൽ നിയന്ത്രണം, 9 മണിക്കൂർ റോഡ് അടച്ചു,പകരം

ബെംഗളൂരു ഗതാഗത മുന്നറിയിപ്പ്: മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് ഏരിയയിൽ നിയന്ത്രണം, 9 മണിക്കൂർ റോഡ് അടച്ചു,പകരം

ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നവംബർ 24 ഞായറാഴ്ച വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ പോകുന്ന റൂട്ട് കൂടി ഒന്നു നോക്കിവെച്ചോ.. ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി ഗതാഗതത്തിനും പാർക്കിങ്ങിനും ബെംഗളൂരു ട്രാഫിക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏതൊക്കെയെന്നും നിർദ്ദേശിച്ചിരിക്കുന്ന ബദൽ റൂട്ടുകൾ, പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയും അറിയാം.

പുലകേശിനഗർ ട്രാഫിക് പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള മില്ലേഴ്‌സ് റോഡിൽ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 11:30 വരെയാണ് പൊതു സമ്മേളനം നടക്കുക. ഇതിന്‍റെ ഭാഗമായി മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേയ്ക്ക് താഴെയുള്ള പാലത്തിനും ഹെയ്ൻസ് റോഡ് ജംക്‌ഷനും ഇടയിൽ ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിക്കാൻ അനുവദിക്കില്ല. നന്ദിദുർഗ റോഡ്, ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ വരെയുള്ള രണ്ട് വഴികളിലൂടെയും ഗതാഗതം തടസ്സപ്പെടും.

Bengaluru Traffic Advisory Towards Millers Road

ഗതാഗതം നിയന്ത്രിക്കുന്ന റോഡുകൾ

മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ മുതൽ ഹെയ്ൻസ് റോഡ് ജംഗ്ഷൻ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും.

ഹൈൻസ് റോഡ് ജംക്‌ഷൻ മുതൽ മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ ബ്രിഡ്ജിനു താഴെ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും

നന്ദിദുർഗ റോഡ് - ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ (പഴയ ഹജ് ക്യാമ്പ്) വരെ ഇരുവശങ്ങളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും.

ബെംഗളൂരു ഗതാഗതം; ബദൽ റൂട്ടുകൾ

മില്ലേഴ്‌സ് റോഡിൽ നിന്ന് ഹെയ്ൻസ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മില്ലേഴ്‌സ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൻകന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷന്‍റെ മുന്നിലൂടെ കന്‍റോൺമെന്‍റ് റോഡിലൂടെ നേരെ മുന്നോട്ട് പോയി ബാംബൂ ബസാർ ജംഗ്ഷനിൽ എത്തി നേതാജി റോഡ് വഴി പുലകേശിനഗറിലേക്ക് പോകാം.

ഹെയ്ൻസ് റോഡിൽ നിന്ന് മില്ലേഴ്‌സ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഹെയ്ൻസ് റോഡ് ജംഗ്ഷനിൽ നേരെ ഹെയ്ൻസ് റോഡിലൂടെ മുന്നോട്ട് പോകാം, ധൻകോട്ടി റോഡിൽ വലത്തേക്ക് തിരിഞ്ഞ് എഎം റോഡ് വഴി ബാംബൂ ബസാറിലെത്താം. തുടർന്ന് കന്‍റോൺമെന്‍റ് റോഡിലൂടെ നേരെ ക്വീൻസ് റോഡ്-തിമ്മയ്യ റോഡ്, ജയമഹൽ റോഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുക.

നന്ദി ദുർഗ റോഡിൽ നിന്ന് ഹെയ്ൻസ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നന്ദിദുർഗ റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് - ബെൻസൻ ക്രോസ് റോഡിൽ നിന്ന് നേരെ ബെൻസൺ ക്രോസ് റോഡിൽ നിന്ന് ബോർ ബങ്ക് റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോട്ടറി ജംഗ്ഷനിൽ നിന്ന് നേരെ വലത്തേക്ക് തിരിഞ്ഞ് പുലകേശിനഗറിലെത്താം.

ബെംഗളൂരു ട്രാഫിക് : പാർക്കിംഗ് നിയന്ത്രിത സ്ഥലങ്ങൾ

കന്‍റോൺമെന്‍റ് റോഡ്, സെന്‍റ് ജോൺസ് ചർച്ച് റോഡ്, മില്ലേഴ്‌സ് റോഡ്, നന്ദിദുർഗ റോഡ്, ഹെയ്ൻസ് റോഡ്, നേതാജി റോഡ്, കഎച്ച്എം റോഡ്, എംഎം റോഡ് എന്നിവിടങ്ങളിൽ എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിംഗ് താൽക്കാലികമായി നിയന്ത്രിക്കും

പാർക്കിംഗ് അനുവദിച്ച സ്ഥലങ്ങൾ

-സർക്കസ് ഗ്രൗണ്ട്, പാലസ് ഗ്രൗണ്ട്
- ഗേറ്റ് നമ്പർ സി, ചാമര വജ്ര, കൊട്ടാരം ഗ്രൗണ്ട്
- ജയമഹൽ ബിബിഎംപി ഗ്രൗണ്ട്
- മൗണ്ട് കാർമൽ കോളേജ് ഗ്രൗണ്ട്
- കമലാഭായി സ്കൂൾ ഗ്രൗണ്ട്
-ക്ലാരൻസ് ഗ്രൗണ്ട്
- ഈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ട്
-അന്നസ്വാമി ഗ്രൗണ്ട്
- ചാൾസ് ഗ്രൗണ്ട്‌

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+