ബെംഗളൂരു വിമാനത്താവളത്തത്തിലേക്ക് പോകുന്നുണ്ടോ? എങ്കിൽ യാത്രയിൽ ചെറിയൊരു മാറ്റം വേണ്ടിവന്നേക്കും. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഔട്ടർ റിംഗ് റോഡ് വഴി പോകുന്ന യാത്രക്കാര്‍ക്കാണ് ബദൽ റൂട്ട് ഉപയോഗിക്കാർ നിർദ്ദേശം നല്കിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ഹെബ്ബാൾ മേൽപ്പാലത്തിൽ പില്ലർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് ഈ നിർദ്ദേശം.
കെ ആർ പുരം, നാഗവര (ഔട്ടർ റിംഗ് റോഡ്), ഹെബ്ബാൾ വഴി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഹെബ്ബാൾ ജംഗ്ഷൻ ഒഴിവാക്കി വേണം പോകുവാൻ. ബെംഗളൂരു ട്രാഫിക് പോലീസിന്‍റെ നിർദ്ദേശം അനുസരിച്ച് കെ ആർ പുരത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ വരുന്ന യാത്രക്കാർ നാഗവര ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബാംഗ്ലൂർ ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരണമെന്ന് വ്യാഴാഴ്ച ബെംഗളൂരു ട്രാഫിക് പോലീസ് എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

കെ ആർ പുരം, നാഗവര (ഔട്ടർ റിംഗ് റോഡ്) ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ ഹെബ്ബാൾ സർക്കിളിൽ യു-ടേൺ എടുത്ത് ഹെബ്ബാൾ ഫ്ലൈ ഓവർ ട്രാഫിക്കിലേക്ക് പ്രവേശിക്കുന്നത് ഹെബ്ബാൾ സർക്കിളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇത് ഒഴിവവാക്കുവാനായി കെ ആര്‍ പുരയിൽ നിന്നും നാഗവരയിൽ നിന്നും വരുന്ന യാത്രക്കാർക്കായി ഹെബ്ബാൾ മേൽപ്പാലത്തിന് താഴെയുള്ള വലത് തിരിവ് അടച്ചിട്ടിരിക്കുകയാണ്. അതിനാൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വേണം വരും ദിവസങ്ങളിലെ യാത്രകൾ.
കെആർ പുരം, നാഗവര (ഔട്ടർ റിംഗ് റോഡ്) മേഖ്രി സർക്കിൾ വഴി ബാംഗ്ലൂർ നഗരത്തിലേക്ക് പ്രവേശിക്കുന്നരും കെആർ പുരം, നാഗവര (ഔട്ടർ റിംഗ് റോഡ്), ഹെബ്ബാൾ വഴി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവരും യാത്ര ചെയ്യുന്നതിന് ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണം.
കെആർ പുരം, നാഗവര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഐഒസി-മുകുന്ദ തിയേറ്റർ ജംഗ്ഷൻ, ലിംഗരാജപുരം ഫ്‌ളൈഓവർ റൂട്ട് അല്ലെങ്കിൽ നാഗവര-ടാനറി റോഡ് എന്നീ മൂന്ന് റൂട്ടുകൾ വഴി ബാംഗ്ലൂർ നഗരത്തിലേക്ക് പ്രവേശിക്കാമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കെ ആർ പുരം, നാഗവര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മേഖ്രി സർക്കിളിലെത്താൻ നേരെ ഹെബ്ബാൾ സർക്കിളിൽ പോയി ഭദ്രപ്പ ലേ ഔട്ടിലൂടെയും ദേവിനഗർ ക്രോസിലൂടെയും നീങ്ങി കുവെമ്പു സർക്കിളിൽ ഇടത്തോട്ട് തിരിഞ്ഞ് സദാശിവനഗർ റോഡ് വഴി മേഖ്രി സർക്കിളിൽ എത്തിച്ചേരണം.
കെ ആർ പുരം, നാഗവര എന്നിവിടങ്ങളിൽ നിന്ന് ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ വരുന്ന യാത്രക്കാർ തണ്ണിസാന്ദ്ര മെയിൻ റോഡിൽ പോകുന്നതിന് ഹെന്നൂർ ജംഗ്ഷനിൽ നിന്ന് വലത് തിരിഞ്ഞ് ഹെന്നൂർ-ബഗളൂർ മെയിൻ റോഡിലൂടെയോ നാഗവര ജംഗ്ഷനിൽ നിന്ന് വലത് തിരിഞ്ഞ് ബദൽ റോഡുകളിലൂടെ പോകണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












