ബെംഗളൂരിൽ യാത്രക്കാർ ഏറ്റവും വലയുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കിലാണ്. പുതിയ റോഡുകൾ വന്നാുലം ഫ്ലൈ ഓവർ വന്നാലും എന്തിനധികം മെട്രോയുടെ റൂട്ട് നീട്ടിയാലും ഈ കുരുക്ക് അഴിയുന്ന ഒരു ലക്ഷണവും കാണറില്ല. നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും നടത്തിയാണ് പലപ്പോഴും വലിയ കുരുക്കിൽ നിന്ന് നഗരം രക്ഷപെട്ടു പോകുന്നത്.
ബാംഗ്ലൂരിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജംങ്ഷന്‍. ഇവിടുത്തെ സ്ഥിരം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഒരുങ്ങുകയാണ് ട്രാഫിക് പോലീസ്. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംങ്ഷൻ വരെയുള്ള റൂട്ടിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായുള്ള മാറ്റങ്ങൾ മെയ് 2 വെള്ളിയാഴ്ച മുതൽ എട്ടാം തിയതി വരെ നീണ്ടുനിൽക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിപ്പിൽ സൂചിപ്പിച്ചു.

സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ
സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലൂടെ ബെല്ലന്ദൂർ കോടിയിലേക്ക് പോകുക. ബെല്ലന്ദൂർ മെയിൻ റോഡിൽ തുടര്‍ന്ന് ഔട്ടർ റിംഗ് റോഡിലേക്ക് എത്തു അവിടുന്ന് ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് പോകുക.
സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജംഗ്ഷനിലേക്ക്
സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജംഗ്ഷനിലേക്ക് പോകുക. ഗണേഷ് ടെമ്പിൾ ക്രോസിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് കടുബീശനഹള്ളി ജംഗ്ഷനിലെത്തി യു-ടേൺ എടുത്ത് ഔട്ടർ റിംഗ് റോഡിലെ സർവീസ് റോഡിൽ പ്രവേശിച്ച് സെസ്ന ബിസിനസ് പാർക്കിലേക്ക് പ്രവേശിച്ച് ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് പോകാം.
കബ്ബൺ പാർക്കിൽ പുതിയ പാർക്കിങ് സൗകര്യം
ബെംഗളൂരു ട്രാഫിക് പോലീസിന്‍റെ അറിയിപ്പ് അനുസരിച്ച് ഹൈക്കോടതി അവധി ദിവസങ്ങളായ ഞായറാഴ്ചയും ശനിയാഴ്ചയും രാവിലെ 6:00 മുതൽ വൈകുന്നേരം 6:30 വരെ പഴയ കെ.ജി.ഐ.ഡി കെട്ടിടത്തിന് സമീപം പുതിയ പാർക്കിംഗ് സൗകര്യം ലഭ്യമാണ്. പേ-ആൻഡ്-പാർക്ക് സംവിധാനത്തിൽ ഇവിടെ പാർക്ക് ചെയ്യാം.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പണി പാളും
ബെംഗളൂരു നഗരത്തിലടെ ഹെല്‍മറ്റ ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് നടപടി.
ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാർക്കെതിരെ ട്രാഫിക് പോലീസ് കർശന നടപടി ആരംഭിച്ചിട്ടുണ്ട്. അറിഞ്ഞിരിക്കണം. കൂടാതെ, കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തെറ്റായ വശത്ത് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ടോംടോം ട്രാഫിക് ഇൻഡക്സ് അനുസരിച്ച്, ഗതാഗത കാലതാമസത്തിന് ഏഷ്യയിലെ ഏറ്റവും മോശം നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. നഗരത്തിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 28 മിനിറ്റിലധികം ആണ് ഇവിടെ വേണ്ടത്. ഇങ്ങനെ ,തിരക്കേറിയ സമയങ്ങളിൽ പ്രതിവർഷം 132 അധിക മണിക്കൂർ ആണ് ആളുകൾക്ക് ഗതാഗതക്കുരുക്കിൽ നഷ്ടമാകുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












