Search
  • Follow NativePlanet
Share
» »ബെംഗളൂരു നഗരയാത്ര വൻ എളുപ്പം.. മെട്രോ ഇറങ്ങിയാൽ ബിഎംടിസി ഫീഡർ ബസ്, സർവീസ് ജനുവരി 1 മുതൽ

ബെംഗളൂരു നഗരയാത്ര വൻ എളുപ്പം.. മെട്രോ ഇറങ്ങിയാൽ ബിഎംടിസി ഫീഡർ ബസ്, സർവീസ് ജനുവരി 1 മുതൽ

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസമായി പുതിയ ഫീഡർ സർവീസ് ബസുകൾ വരുന്നു. ബെംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ മെട്രോ ഫീഡർ ബസ് സർവീസ് ഒരുക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബെംഗളരുവിന്‍റെ പ്രധാന ഇടങ്ങളിലേക്ക് എളുപ്പത്തിൽ, നീണ്ട കാത്തിരിപ്പില്ലാതെ എത്തിച്ചേരുവാൻ സഹായിക്കുന്ന സർവീസാണിത്.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രക്കാരെ കൂടുതൽ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഈ സർവീസുകൾ 2025 ജനുവരി 1 മുതൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ആരംഭിക്കും. പൊതുഗതാഗതം ഉപയോഗിക്കുവാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതിനൊപ്പം ഇത് നഗരത്തിനുള്ളിൽ സുസ്ഥിരമായ യാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Bengaluru Travel BMTC To Launch 4 New Metro Feeder Bus

മടവറ, ചിക്കബിഡരക്കല്ല് എന്നീ മെട്രോ സ്റ്റേഷനുകളിൽ നിന്നാണ് ആദ്യം ഫീഡർ ബസുകൾ ആരംഭിക്കു. നോൺ എസി ബസുകളായിരിക്കും ഇവ. പരമാവധി യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന വിധത്തിലുള്ള റൂട്ടും സമയക്രമീകരണമാണ് ഫീഡർ ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയില്‍ ആണ് ഫീഡർ ബസുകളുടെ സേവനം ലഭ്യമാവുക. ഒരു റൂട്ടിൽ മാത്രം രാത്രി 9.15 വരെ ഫീഡർബസ് ലഭ്യമാണ്.

ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ ബസുകൾ

MF-49
റൂട്ട്: ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷനിൽ നിന്ന് ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട്, തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി റൂട്ടിൽ സർവീസ്
സമയം: 7:30 മുതൽ വൈകിട്ട് 5:35 വരെ
സർവീസുകൾ: പ്രതിദിനം 26 ട്രിപ്പുകൾ

MF-50
തോട്ടടഗുഡ്ഡഡഹള്ളി, കുദ്രെഗെരെ കോളനി, മദനായകനഹള്ളി എന്നിവയെ ബന്ധിപ്പിച്ചുള്ള സർവീസ്
സമയം: 7:30 മുതൽ വൈകിട്ട് 5:35 വരെ
സർവീസുകൾ: പ്രതിദിനം 26 ട്രിപ്പുകൾ

MF-51
കടബഗെരെ ക്രോസ്, ലക്ഷ്മിപുര, വഡ്ഡരഹള്ളി, പോപ്പുലർ ടൗൺഷിപ്പ് വഴി സർവീസ്
സമയം: 7:15 മുതൽ വൈകിട്ട് 5:50 വരെ
സർവീസുകൾ: പ്രതിദിനം 24 ട്രിപ്പുകൾ

MF-52
തവരെകെരെയിലേക്കും ലക്ഷ്മിപുരയിലേക്കും സർവീസ്
സമയം: 6:25 മുതൽ രാത്രി 9:25 വരെ
സർവീസുകൾ: പ്രതിദിനം 18 ട്രിപ്പുകൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+