ബാംഗ്ലൂര്‍ കാലാവസ്ഥ: കാലാവസ്ഥയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് വരും ദിവസങ്ങളിൽ ബെംഗളൂരുവിനെ കാത്തിരിക്കുന്നത്. വടക്കുകിഴക്കൻ മൺസൂൺ അവസാനിക്കുന്നതോടെ നിലവിലെ അന്തരീക്ഷത്തിന് കാര്യമായ മാറ്റമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ സമയത്ത് താപനില 30 ഡിഗ്രി സെൽഷ്യസിലേക്കും രാത്രിയിൽ 15 ഡിഗ്രി സെൽഷ്യസിലേക്കും താഴുന്ന വിധത്തിലായിരിക്കും മാറ്റം. ഇത് കൂടാതെ ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ മഴ പെയ്തേക്കാം.
ബെംഗളൂരുവിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നതിനാൽ, രാവും പകലും തമ്മിലുള്ള താപനിലയിലെ വ്യത്യാസംവും കഴിഞ്ഞ ദിവസം കൂടുതൽ പ്രകടമായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പകൽ താപനില രാത്രിയിൽ അനുഭവപ്പെടുന്നതിനേക്കാൾ ഇരട്ടിയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടത്.

മേഘാവൃതമായ ആകാശമുള്ളതോ മഴ പെയ്യുന്നതോ ആയ ദിവസങ്ങളില്‍ രാത്രിയും പകലും ഏകദേശം ഒരേപോലെയുള്ള അന്തരീക്ഷവും ഏറെക്കുറെ വലിയ വ്യത്യാസങ്ങളില്ലാത്ത താപനിലയും ആണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിരുന്നത്. അതായത്, പകൽ സമയവും രാത്രി താപനിലയും തമ്മിലുള്ള അന്തരം വളരെ കുറവായിരുന്നു. രാത്രികാല താപനില പകൽ സമയത്തെ ഉയർന്നതിനേക്കാൾ ഏതാനും ഡിഗ്രി കുറവായിരിക്കും.
എന്നാൽ, നിലവിലെ താപനിലയിലെ കണക്കുകളനുസരിച്ച് ബംഗളൂരുവിലെ പകൽ താപനില ഇപ്പോൾ 30 ഡിഗ്രി സെൽഷ്യസ് കടക്കുകയും രാത്രി താപനിലെ പകുതിയായി കുറഞ്ഞ് 15 ഡിഗ്രി സെൽഷ്യസ് എത്തുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ അനുഭവപ്പെടുന്ന ശരാശരിയേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് കുറവാണ് ഇത്.
കുറച്ചു ദിവസങ്ങളിലെങ്കിലും പകൽ താപനില രാത്രിയിലേതിനേക്കാൾ ഇരട്ടിയായി തുടരുമെന്നതിനാൽ ബംഗളൂരു നിവാസികൾ പകല്‍ ചൂടും രാത്രിയുടെ തണുപ്പും തമ്മിൽ കാര്യമായ വ്യത്യാസം കൂടുതലായി അനുഭവിക്കേണ്ടി വരും.
വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ തെളിഞ്ഞ ആകാശം അനുഭവപ്പെടുമെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് ബെംഗളൂരുവിലെ ശാസ്ത്രജ്ഞനായ ഡോ എൻ പുവിയരശൻ പറഞ്ഞതായി ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു. ചില സ്ഥലങ്ങളിൽ അതിരാവിലെ മൂടൽ മഞ്ഞിനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു. പകൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുവാനും രാത്രികാല താപനില ഏകദേശം 15 ഡിഗ്രി സെൽഷ്യസായി കുറയുവാനും സാധ്യതയുണ്ട്. മാസാവസാനത്തോടെ കാലാവസ്ഥാ രീതികളിൽ മാറ്റം പ്രതീക്ഷിക്കുന്നു.
ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു കൂടാതെ, ചിക്കമംഗളൂരു, തുംകുരു, കുടക്, കോലാർ, ചാമരാജനഗർ, രാമനദര ജില്ലകളിലാണ് മഴ സാധ്യത.
കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകളനുസരിച്ച് ജനുവരി 26 ഓടെ വടക്കുകിഴക്കൻ മൺസൂൺ സീസൺ അവസാനിച്ചു. ജൂൺ 1 ന്, തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ ഭൂഖണ്ഡത്തിലൂടെ യാത്ര ആരംഭിക്കുകയും ജൂൺ 5 നും 8 നും ഇടയിൽ ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും എത്തിച്ചേരുകയും ചെയ്യും. ഒക്‌ടോബർ 15 തെക്കുപടിഞ്ഞാറൻ മൺസൂൺ ബെംഗളൂരുവിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും പിന്മാറിയേക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












