മഴ കഴിഞ്ഞ് വെയിൽ തെളിഞ്ഞു. ഡിസംബറിന്‍റെ തണുപ്പുണ്ടെങ്കിലും മഴ മാറിയ ആശ്വാസത്തിലാണ് ബെംഗളൂരു നിവാസികൾ. നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും എന്നും ബാംഗ്ലൂരിന്‍റെ ഒരു ദുസ്വപ്നമാണ്. മഴ മാറി മാനം തെളിഞ്ഞ് എല്ലാം പഴയപടി ആയിരിക്കുകയാണ്. എന്നാൽ പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ഇത് മഴ ഒരു ചെറിയ ഇടവേളയെടുത്തതാണ്. വരും ദിവസങ്ങളിൽ മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിൽ ഡിസംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴ ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വർഷം കിട്ടിക്കഴിഞ്ഞു. ഡിസംബറിൽ ശരാശരി15.7 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ സാധാരണ ലഭിക്കുന്നത്. ഈ ദിവസങ്ങളിലായി 80 മിമി മഴയാണ് ബെംഗളരൂവിൽ രേഖപ്പെടുത്തിയത്. അതേ സമയം നഗരത്തിൽ നേരിയ മഴ പയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഈ നേരിയ ചാറ്റൽ മഴ വരുന്ന നാലു ദിവസങ്ങളിലും കിട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ഈ ഇടവേള കഴിഞ്ഞ് ഡിസംബർ പകുതിയോടെ വീണ്ടും ബാംഗ്ലൂരിൽ മഴയെത്താം. കർണാടക തീരത്തോട് ചേർന്ന് കിഴക്ക്-മധ്യ അറബിക്കടലിലാണ് ന്യൂനമർദ്ദം ഉള്ളത്. ഇത് പതിയെ പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഭൂമധ്യരേഖയോട് അടുത്ത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്ന ചുഴലിക്കാറ്റും ഉണ്ട്. കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ മഴ നേരിയതായി ലഭിച്ചിരുന്നു.
പൊതുവേ അനുവപ്പെടുന്ന കാലാവസ്ഥയ്ക്ക് വിരുദ്ധമായാണ് ഈ വർഷം ബെംഗളൂരുവിൽ മഴയും വെയിലും വന്നത്. സാധാരണ നവംബറിലും മഴ ലഭിക്കുന്നതിന്‍റെ വളരെ കുറഞ്ഞ അളവാണ് കഴിഞ്ഞ മാസം ലഭിച്ചത്. ബെംഗളൂരു സിറ്റി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ മാസം 21.4 മില്ലീമീറ്ററാണ് രേഖപ്പെടുത്തിയത്. മുന്‍വർഷങ്ങളിലെ കണക്ക് അനുസരിച്ച് ശരാശരി 48.1 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവ്.
അതേ സമയം ഡിസംബറിൽ ലഭിക്കുന്ന മഴ നവംബറിലെ വിടവ് നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറും ഡിസംബറും ചേർന്ന് 64.6 മില്ലീമീറ്ററിൽ നിന്ന് 105.4 മില്ലീമീറ്ററാണ് മഴ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതുമാത്രമല്ല, ഡിസംബറിലെ വരും ദിനങ്ങളിൽ ഇനിയും മഴ പ്രതീക്ഷിക്കുന്നതിനാൽ സാധാരണയെ അപേക്ഷിച്ച് മഴ കൂടുതൽ ലഭിക്കുന്ന മാസമായി മാറാനുള്ള സാധ്യതയും ഡിസംബർ കാണിക്കുന്നു.
മഴ തുടർന്നേക്കും
വരും ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിൽ ചെറിയ ചാറ്റൽ മഴ തുടരാനുള്ള സാധ്യതയുണ്ട്. പിന്നീട് കാലാവസ്ഥ നല്ലതായിരിക്കുമെങ്കിലും ഒരിടവേള കഴിഞ്ഞ് മഴ വീണ്ടുമെത്തിയേക്കാം. ഡിസംബർ 11-നും 13-നും ഇടയിലായിരിക്കും ഇനി മഴ ശക്തമാവുകയെന്നാണ് സ്കൈമെറ്റ് വെദർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശൈത്യകാലത്തിന്‍റെ തണുപ്പു കൂടിയ അവസ്ഥ ബെംഗളൂരുവിൽ തുടരും.
എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ബെംഗളൂരു സിറ്റ് പ്രാദേശിക കാലാവസ്ഥാ പ്രവചനം അനുസരിച്ച് വ്യാഴാഴ്ച വരെ നഗരത്തിൽ മേഘാവൃതമായ ആകാശവും നേരിയ മഴയും ലഭിക്കും. ഡിസംബർ 6 മുതൽ പത്ത് വരെ മേഘാവൃതമായ ആകാശവമായിരിക്കും അനുഭവപ്പെടുക
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












