ഫെംഗൽ ചുഴലിക്കാറ്റിൽ ആഘാതത്തിൽ നിന്നും ബെംഗളൂരു തിരകെയെത്തുകയാണ്. രണ്ടു മൂന്നു ദിവസം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷം ഇവിടെ ആകാശം തെളിഞ്ഞു തുടങ്ങി. എന്നാലും നേരിയ മഴയും മൂടിക്കെട്ടിയ ആകാശവുമാണ് ഇവിടെ നിലവിൽ അനുഭവപ്പെടുന്നത്. അത് മാത്രമല്ല, താപനിലയിലും കാര്യമായ ഇടിവ് ബെംഗളൂരുവിൽ സംഭവിച്ചിട്ടുണ്ട്. ഡിസംബപ്‍ എട്ടാം തിയതി മുതൽ ഇടിമിന്നലോട് കൂടിയ മഴ ബെംഗളൂരുവിൽ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ന്, ഡിസംബർ ആറ് വെള്ളിയാഴ്ച ബെംഗളൂരു നഗരത്തിൽ നേരിയ മഴ അനുഭവപ്പെടും. ഇന്നത്തെ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും എന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മഴയോടൊപ്പം ചെറിയ ഇടിയും മിന്നലും അനുഭവപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. ദിവസങ്ങളായി തുടരുന്ന നേരിയ മഴയ്ക്ക് വരും ദിവസങ്ങളിൽ ശമനമുണ്ടാകുമെങ്കിലും അത് താത്കാലികമാണെന്നും പിന്നീട് അത് ശക്തമായി മടങ്ങിയെത്തുവാനുമാണ് സാധ്യത.
അതേസമയം, വരുന്ന മൂന്ന് ദിവസങ്ങളില് ബാംഗ്ലൂരിൽ മേഘാവൃതമായ ആകാശവും നേരിയ മഴയും തുടർന്നേക്കാം. പിന്നീട് ഡിസംബർ 9 തിങ്കളാഴ്ച മുതൽ മൂടൽമഞ്ഞും തണുപ്പും നിറഞ്ഞ ഡിസംബറിലെ പതിവ് കാലാസ്ഥ പ്രതീക്ഷിക്കാം. താപനില 19 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയില് ഈ ദിവസങ്ങളിൽ താപനില അനുഭവപ്പെട്ടേക്കാം.
ഡിസംബർ 7 ശനി : പൊതുവെ മേഘാവൃതമായ ആകാശം നേരിയ മഴ, താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ
ഡിസംബർ 8 ഞായര് - മൂടൽ മഞ്ഞുള്ള പ്രഭാതം,ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും,താപനില 19 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ,
ഡിസംബർ 9 തിങ്കൾ - മൂടൽ മഞ്ഞുള്ള പ്രഭാതം,ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും,താപനില 19 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ,
ഡിസംബർ 10 ചൊവ്വ- മൂടൽ മഞ്ഞുള്ള പ്രഭാതം,ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും,താപനില 19 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ അനുഭവപ്പെടും.
മഴയ്‌ക്കൊപ്പം മൂടൽമഞ്ഞും ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ. ബെംഗളൂരു റൂറലിൽ മൂടൽമഞ്ഞിന്‍റെ സാന്ദ്രത കൂടുതലായിരിക്കുമെന്നും കർണ്ണാടകയിലെ ഉള്‍പ്രദേശത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ കട്ടികുറഞ്ഞ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം ബംഗളൂരു മെറ്റ് സെൻ്റർ മേധാവിയും ശാസ്ത്രജ്ഞനുമായ എൻ പുവിയരശൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വരുന്ന ആഴ്ച കർണ്ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമോഗ, കുടക്, ദാവൻഗെരെ, ബല്ലാരി, വിജയനഗര, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ് തുടങ്ങിയ ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













