Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: ഡൽഹിയേക്കാൾ ചൂടിൽ ബാംഗ്ലൂർ, പല ജില്ലകളിലും ഊഷ്ണതരംഗം

ബെംഗളൂരു കാലാവസ്ഥ: ഡൽഹിയേക്കാൾ ചൂടിൽ ബാംഗ്ലൂർ, പല ജില്ലകളിലും ഊഷ്ണതരംഗം

ബെംഗളൂരു കാലാവസ്ഥ: കാലാവസ്ഥാ പ്രവചനങ്ങളെയും മുന്നറിയിപ്പുകളെയും പിന്തള്ളുന്ന വിധത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്കാണ് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്. ചെറുതെങ്കിലും പല ദിവസങ്ങളിലായി മഴ പ്രവചിച്ചിരുന്ന നഗരം വീണ്ടും കനത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്. കർണ്ണാടകയിലെ പല ജില്ലകളിലും ഊഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

ഇന്ന്, മാർച്ച് 17 തിങ്കളാഴ്ച ബെംഗളൂരുവിൽ മേഘാവൃതമായ ആകാശമാണ് അനുഭവപ്പെടുക. ഇന്നത്തെ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. വൈകിട്ട് 6.30 നാണ് സൂര്യാസ്തമയം പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്നത്തെ വായു ഗുണനിലവാരം 132 ആണ്. ബെംഗളൂരു നഗരത്തിനും പരിസര പ്രദേശങ്ങളിലും മോശമല്ലാത്ത വായു ഗുണനിലവാരം ഉണ്ടെന്നാണ് ഇത് സൂചന നല്കുന്നത്.

Bengaluru Weather Update City Is Hot as Mumbai amp amp Slightly Warmer Than Delhi

കർണ്ണാടകയിൽ 42.8°C

കർണ്ണാടകയിലെ പല ജില്ലകളിലും ഊഷ്ണതരംഗത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്.കലബുറഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് കർണ്ണാടകയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42.8°C താപനില ഇവിടെ രേഖപ്പെടുത്തി. പൊതുവേ ചൂട് കൂടുതലുള്ള രായ്ച്ചൂരിൽ 43-44°C വരെയും അനുഭവപ്പെടുന്നുണ്ട്. കലബുറഗിയിലെ 17 സ്ഥലങ്ങളിലും, ബിദറിലും റായ്ച്ചൂരിലും 13 സ്ഥലങ്ങളിലും, വിജയപുരയിലെ 10 സ്ഥലങ്ങളിലും 40°C യിൽ കൂടുതൽ താപനില രേഖപ്പെടുത്തി.

കലബുറഗി, ബീദർ, ബാഗൽകോട്ട്, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര എന്നിവയുൾപ്പെടെ കർണാടകയിലെ നിരവധി ജില്ലകളിലെ താപനില വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബെലഗാവി, ബാഗൽകോട്ട് എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. തുമകുരു, ബല്ലാരി, ഗദഗ്, കൊപ്പള, ഉത്തര കന്നഡ, വിജയനഗര, ചിക്കബെല്ലാപുര, മൈസൂരു തുടങ്ങിയ ജില്ലകളിലും അസാധാരണമാംവിധം ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

ഈ പ്രദേശങ്ങളിൽ മഴ

കർണ്ണാടകയിലെ പല ഭാഗങ്ങളിലും ശക്തമായ ചൂട് തുടരുകയാണെങ്കിലും തെക്കൻ ഉൾനാടൻ കർണാടകയിലും തീരപ്രദേശങ്ങളിലും ഇടിമിന്നൽ, മിന്നൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, വടക്കൻ ഉൾനാടൻ കർണാടകയിൽ വരണ്ട കാലാവസ്ഥയായിരിക്കും. മാർച്ച് 18 മുതൽ 20 വരെ വടക്കൻ ഉൾനാടൻ ജില്ലകളിൽ ചൂട് കൂടിയ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Take a Poll

ഡൽഹി, മുംബൈ നഗരങ്ങളേക്കാൾ ചൂട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ അനുസരിച്ച് പൊതുവേ ചൂട് കൂടിയ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവയേക്കാൾ കൂടിയ താപനിലയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. ഡല്‍ഹിയിൽ ഈ ദിവസങ്ങളിൽ പരമാവധി 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17- 18 ഡിഗ്രിക്കും ഇടയിലായി അനുഭവപ്പെടും. അതേസമയം മുംബൈയിൽ തൂടിയ താപനില 35 വരെ എത്തിയേക്കാം എന്നാണ് പ്രവചനം. ബെംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. വരും ദിവസങ്ങളിൽ ഇവിടുത്തെ കൂടിയ താപനില 35 ഡിഗ്രിയിൽ എത്താം. മുംബൈയുടെ ഒപ്പം ചൂട് അനുഭവപ്പെടുന്ന നഗരമായി ഇതോടെ ബെംഗളൂരുവും മാറും.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം മാർച്ച് 18

നാളെ മാർച്ച് 18 ചൊവ്വാഴ്ച ബെംഗളൂരുവിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു.
മാർച്ച് 19 ബുധനാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+