Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ മഴ പെയ്യുമോ? മൂടിക്കെട്ടിയ അന്തരീക്ഷം, കുറഞ്ഞ താപനില 20 ഡിഗ്രി

ബെംഗളൂരുവിൽ മഴ പെയ്യുമോ? മൂടിക്കെട്ടിയ അന്തരീക്ഷം, കുറഞ്ഞ താപനില 20 ഡിഗ്രി

ബെംഗളൂരു മാർച്ച് മാസത്തിലെ ചൂടിലൂടെ കടന്നു പോവുകയാണ്. ഇത്തവണ നഗരത്തിൽ വേനൽ നേരത്തെ തന്നെ എത്തി. ശിവരാത്രിക്ക് ശേഷം സാദാരണഗതിയിൽ തുടങ്ങുന്ന ചൂടുകാലത്തിന് ഈ വർഷം ജനുവരി അവസാനത്തോടെ തന്നെ തുടക്കമായിരുന്നു. ചൂട് 33 ഡിഗ്രി വരെ പല ദിവസങ്ങളിലും ബാംഗ്ലൂരിൽ അനുഭവപ്പെട്ടു. പ്രതീക്ഷിച്ചത്രയും ചൂട് ഇതുവരെയും അനുഭവപ്പെട്ടില്ലെങ്കിലും വരുംദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ കണ്ടുതന്നെ അറിയണം.

ഇന്ന് മാർച്ച് 7 വെള്ളിയാഴ്ച ബെംഗളൂരുവിൽ മേഘാൃതമായ ആകാശവും പ്രസന്നമായ അന്തരീക്ഷവുമാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടാം. പതിവുപോലെ തെളിഞ്ഞ, വെയിലുള്ള കാലാവസ്ഥ അല്ലാത്തതിനാൽ വാരാന്ത്യത്തിൽ പുറത്തു പോകുവാനും വൈകുന്നേരങ്ങൾ ക്ഷീണമില്ലാതെ ഔട്ടിങ്ങിനു പോകുവാനും പറ്റി സാഹചര്യമാണ് ഇന്നത്തേത്.

Bengaluru Weather Update Clear Skies No Rain

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് അനുസരിച്ച് സാധാരണയായി മാർച്ച് ആദ്യവാരത്തിൽ അനുഭവപ്പെടുന്ന തരത്തിലുള്ള ചൂട് തന്നെയാണ് ഇപ്പോൾ ബെംഗളൂരുവിൽ അനുഭവപ്പെടന്നത്. എന്നാൽ വടക്കൻ ഉൾപ്രദേശ കർണ്ണാടകയിൽ ചൂട് കൂടിയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തെക്കൻ ഉൾപ്രദേശ കർണ്ണാടകയിൽ മേഘാവൃതമായ ആകാശവും കാറ്റും അനുഭവപ്പെടുന്നു. കൂടാതെ, ശക്തിയായ മൂടൽ മഞ്ഞ് പലയിടങ്ങളും അനുഭവപ്പെടാനുള്ള സാധ്യതയും അധികൃതർ വിശദമാക്കുന്നു.

ഇത് കൂടാതെ, മഴയുടെ സാധ്യതയും തെക്കൻ ഉൾപ്രദേശ കർണ്ണാടകയിലും തീരദേശ കർണ്ണാടകയിലും പ്രവചിച്ചിട്ടുണ്ട്. അതേസമയം, ഇന്നും നാളെയും തീരദേശ കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ചൂടും ഈർപ്പവും കൂടുതലായിരിക്കും. സംസ്ഥാനത്തുടനീളം വരണ്ട കാറ്റിനും സാധ്യതയുണ്ട്.

ബെംഗളൂരു നാളത്തെ കാലാവസ്ഥ

നാളെ, ഏപ്രിൽ 8 ശനിയാഴ്ച ബെംഗളൂരുവിൽ തെളിവാർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്, കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. 9-ാം തിയതി ഞായറാഴ്ചയും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും തന്നെ നഗരത്തിൽ അനുഭവപ്പെടും.

കർണ്ണാടക- വരും ദിവസങ്ങളിലെ കാലാവസ്ഥ (മാർച്ച് 7-11)

സബ് ഡിവിഷനുകളനുസരിച്ച് വരും ദിവസങ്ങളിൽ (മാർച്ച് 7-11)കർണ്ണാടകയിലെ വിവിധ ഇടങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളും മുന്നറിയിപ്പുകളും എന്തൊക്കെയെന്ന് നോക്കാം

തീരദേശ കര്‍ണ്ണാടക

മാര്‍ച്ച് 7 ശനി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 8 ഞായർ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 9 തിങ്കൾ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 10 ചൊവ്വ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 11 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

മാര്‍ച്ച് 7 ശനി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 8 ഞായർ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 9 തിങ്കൾ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 10 ചൊവ്വ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 11 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

മാര്‍ച്ച് 7 ശനി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 8 ഞായർ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 9 തിങ്കൾ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 10 ചൊവ്വ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാര്‍ച്ച് 11 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+