ഇന്ത്യയുടെ സിലിക്കൺ വാലിയായ, സാങ്കേതിക വികസന രംഗത്ത് അനുദിനം വളരുന്ന ബെംഗളൂരുവിനെ ഏറ്റവും കുഴപ്പിക്കുന്നത് അതിന്‍റെ ഗതാഗതക്കുരുക്കാണ്. വര്ധിച്ചു വരുന്ന വാഹനങ്ങൾക്കും ജനങ്ങൾക്കും ഉപയോഗിക്കിക്കാൻ പര്യാപ്തമായ റോഡുകളുടെയും ഗതാഗതസൗകര്യങ്ങളുടെയും അഭാവം നഗരതതെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ കുരുക്കഴിക്കാൻ നിരവധി പദ്ധതികളാണ് പുരോഗമിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടണൽ റോഡ് പദ്ധതി.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒറ്റയടിക്ക് പരിഹരിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ടണൽ റോഡ് പദ്ധതി കർണ്ണാടക സർക്കാർ ബെംഗളൂരുവിൽ നടത്തുന്ന ഏറ്റവും പ്രധാന പ്രോജക്ടുകളിലൊന്നാണ്. ഇപ്പോഴിതാ, ടണൽ റോഡ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് അഥവാ ഡിപിആർ പൂർത്തിയായിരിക്കുകയാണ്. ബാംഗ്ലൂരിന്‍റെ കുപ്രസിദ്ധമായ ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കുന്ന പദ്ധതിയിൽ രണ്ട് പ്രധാന ഇടനാഴികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

40 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ടണൽ റോഡ് പദ്ധതിയിൽ ഹെബ്ബാൾ മേൽപ്പാലത്തെയും സിൽക്ക് ബോർഡുമായും കെ ആർ പുരത്തെ മൈസൂർ റോഡുമായും ബന്ധിപ്പിക്കും. നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഭൂഗർഭ പാത റോഡിലെ തിരക്ക് കുറയ്ക്കും.
ബെംഗളൂരു ടണൽ റോഡ് ഘട്ടങ്ങളും പ്രതീക്ഷിക്കുന്ന ചെലവും
ബെംഗളൂരു ടണൽ റോഡ്- ഒന്നാം ഘട്ടം
ബെംഗളുരു വടക്ക് ഹെബ്ബാൾ ഫ്ലൈ ഓവറിനെ തെക്കന്‍ ബാംഗ്ലൂരിലെ സൗത്ത് ബോർഡ് ജംങ്ഷനുമായി ബന്ധിപ്പിക്കുന്ന ഒന്നാം ഘട്ടം 18 കിമി പദ്ധതിയാണ്. നഗരത്തിലെ ഏറ്റവും തിരക്കുള്ള ഇടങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്. പദ്ധതി പൂർത്തിയായാൽ സ്ഥിരം ട്രാഫിക് ബ്ലോക്ക് ഇവിടെ കുറയും.
ഹെബ്ബാളിലെ എസ്റ്റീം മാൾ ജംഗ്ഷനിൽ തുടങ്ങി മെഹ്‌ക്രി സർക്കിൾ- പാലസ് റോഡ്-ഗോൾഫ് കോഴ്‌സ് റോഡ്-ചാലൂക്യ സർക്കിൾ- കബ്ബൺ പാർക്ക്- കെഎച്ച് റോഡ്-ലാൽബാഗ് - ജയനഗർ - സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നിങ്ങനെയാണ് വരുന്നത്. എസ്റ്റീം മാൾ ജംഗ്ഷൻ, പാലസ് റോഡ്, ഗോൾഫ് കോഴ്‌സ് റോഡ്, ജയനഗറിലെ അശോക പില്ലർ, സിൽക്ക് ബോർഡ് ജംക്‌ഷൻ എന്നിവിടങ്ങളിലായിരിക്കും ആക്‌സസ് പോയിന്‍റുകൾ.
ബെംഗളൂരു ടണൽ റോഡ്- രണ്ടാം ഘട്ടം
22 കിമി ദൈർഘ്യം വരുന്ന കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണ് ടണൽ റോഡിലെ രണ്ടാം ഘട്ടം. ഇത് കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരത്തെ പടിഞ്ഞാറ് മൈസൂർ റോഡുമായി ബന്ധിപ്പിക്കും. നഗരത്തിന്‍റെ മൊത്തത്തിലുള്ള ഗതാഗതത്തെയും കണക്ടിവിറ്റെയും ഇത് സുഗമമാക്കും.
ബെംഗളൂരു ടണൽ റോഡ് ചെലവ്
ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ ഒഴികെ 16,500 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ ബിബിഎംപി 6,500 കോടി രൂപ നിക്ഷേപിക്കും, ബാക്കി തുക സ്വകാര്യ നിക്ഷേപകരിൽ നിന്നു കണ്ടെത്തും.
കെആർ പുരം മുതൽ നായണ്ടഹള്ളി വരെ 25,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഇതിൽ ഒന്നാം ഘട്ടത്തിന്‍റെ മാത്രം പ്രോജക്ട് റിപ്പോർട്ട് ആണ് തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതി നടത്തിപ്പിലേക്കായി പൊതുവിപണിയിൽ നിന്നുള്ള വായ്പകളിലൂടെ 19,000 കോടി രൂപ സമാഹരിക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്. കർണ്ണാടക സർക്കാർ ആയിരിക്കും ഈ വായ്പയുടെ ഗ്യാരണ്ടർ. ബെംഗളൂരുവിൻ്റെ പുറം കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതിക്കായി സർക്കാർ 27,000 കോടി രൂപ വായ്പ നൽകിയതിന് സമാനമായ നീക്കത്തെ തുടർന്നാണ് ഈ തീരുമാനം. പദ്ധതിയുടെ പൂർത്തീകരണത്തിന് സ്വകാര്യ നിക്ഷേപങ്ങളായിരിക്കും നിർണായക പങ്ക് വഹിക്കുക.
പദ്ധതിയുടെ സാധ്യത
അതേസമയം, റിപ്പോർട്ടുകളനുസരിച്ച് ഒറ്റ-ട്യൂബ് തുരങ്കങ്ങൾ നിർമ്മിക്കുന്നത് ഇരട്ട-ട്യൂബ് നിർമ്മാണത്തേക്കാൽ ചെലവ് കുറഞ്ഞതാണ് എന്നാണ് പറയുന്നത്. എന്നാല് അനുദിനം രൂക്ഷമാകുന്ന ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ഇരട്ട ടണൽ പദ്ധതിയുമായി മുന്നോട്ട് പോകുവാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













