കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഭൂട്ടാനാണ്. വിസയും പാസ്പോർട്ടുമില്ലാതെ സൂപ്പർ കൂളായി പോയി വരുവാൻ ഒരു കിടിലൻ വിദേശ രാജ്യം തൊട്ടടുത്തു കിടക്കുന്നതിന്റെ സന്തോഷമെന്നും ഇതിനെ പറയാം. വളരെ കുറഞ്ഞ ചിലവിൽ ലോകത്തിലെ ഏറ്റവും സന്തോഷത്തിൽ ജീവിക്കുന്ന ജനതയെ കാണുവാൻ ഇനി പഴയപടിയൊന്നും കാര്യങ്ങൾ നടക്കില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നല്കി വന്നിരുന്ന സൗജന്യ പ്രവേശനം നിർത്തലാക്കുവാനൊരുങ്ങുകയാണ് ഭൂട്ടാൻ ഗവൺമെന്‍റ്.
ഏറ്റവും സന്തുഷ്ടരായ ആളുകളുടെ നാട്
പ്രവേശനം സൗജന്യമല്ല!
ഒരു ദിവസം 1200 രൂപ
സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഫീസ്
ഭൂട്ടാനിൽ വലിയ തോടിൽ എത്തുന്ന സഞ്ചാരികൾ പരിസ്ഥിതിയേയും ഗതാഗതത്തെയും നാടിന്റെ സംസ്കാരത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനു പിന്നിൽ. ഇങ്ങനെ ലഭിക്കുന്ന വരുമാനം നേരിട്ട് സർക്കാരിലേക്ക് പോവുകയും അത് പിന്നീട് ഭൂട്ടാൻ പൗരന്മാർക്കുള്ള ക്ഷേമ പദ്ധതികളിലേക്കും ഗവൺമെന്‍റ് സംരംഭങ്ങളിലേക്കും പോവുകയും ചെയ്യുന്നു.
പരിസ്ഥിതിയും പൈതൃകവും സംരക്ഷിക്കാം
പുതിയ തീരുമാനം വഴി ഭൂട്ടാന്റെ പരിസ്ഥിതിയും സംസ്കാരവും മാത്രമല്ല, പൈതൃകവും സംരക്ഷിക്കുവാനാകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.
ഭൂട്ടാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കാണ് ഇന്ത്യൻ സഞ്ചാരികൾ കൂടുതലും എത്തിച്ചേരുന്നത്. വികസിത പ്രദേശങ്ങളാണ് ഇവിടെ അധികവുമുള്ളത്. അധികം വികസനം കടന്നു ചെന്നിട്ടില്ലാത്ത ഭൂട്ടാന്‍റെ കിഴക്കൻ ഭാഗങ്ങളിൽ സഞ്ചരികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി ഇവിടേക്കുള്ള ചാർജ് ഒഴിവാക്കിയിട്ടുണ്ട്. 11 ജില്ലകളിലാണ് ഈ ഒഴിവുള്ളത്.
കാണേണ്ട കാഴ്ചകൾ



Click it and Unblock the Notifications












