Search
  • Follow NativePlanet
Share
» »ഭൂട്ടാൻ യാത്രാ ചെലവ് ഇനി കുറയും; ട്രാവൽ ഇൻഷുറൻസ് ഇനി നിർബന്ധമില്ല

ഭൂട്ടാൻ യാത്രാ ചെലവ് ഇനി കുറയും; ട്രാവൽ ഇൻഷുറൻസ് ഇനി നിർബന്ധമില്ല

സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഭൂട്ടാന്‍. അല്പം ചെലവ് കൂടുതലാണെങ്കിലും ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾ ഇവിടെയെത്തുന്നു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ വസിക്കുന്ന ഇവിടെ പ്രകൃതിഭംഗിയും സംസ്കാരവും മാത്രമല്ല, പുരാതനങ്ങളായ ക്ഷേത്രങ്ങളും ട്രെക്കിങും ഒക്കെയായി ഒരു തവണയെങ്കിലും നിർബന്ധമായും ഇവിടം സന്ദർശിക്കണം.

ഇപ്പോഴിതാ, ഭൂട്ടാൻ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് നിർബന്ധമായിരുന്ന യാത്രാ ഇൻഷുറൻസ് ഒഴിവാക്കിയിരിക്കുകയാണ് രാജ്യം. ഭൂട്ടാനിലെ ടൂറിസം വകുപ്പ് ആണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് സമയത്ത് അടിയന്തര ഘട്ടത്തിലേക്കായാണ് സന്ദർശകർക്ക് യാത്രാ ഇൻഷുറൻസ് നിര്‍ബന്ധമാക്കിയത്.

Bhutan Removes Travel Insurance For Tourists Details

ഇപ്പോൾ രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുകയും യാത്രാനുഭവങ്ങൾ സുഗമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിബന്ധന ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് തീരുമാനം.

അതേസമയം, ട്രാവൽ ഇൻഷുറൻസ് കൈവശം വയ്ക്കാൻ ഭൂട്ടാൻ വിനോദസഞ്ചാര വകുപ്പ് ഇപ്പോഴും വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.. യാത്രയിലെ അപ്രതീക്ഷിത അപകടങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും മുൻകരുതൽ എന്ന നിലയിലാണിത്. എന്നാൽ വിസ പ്രോസസ്സിംഗിനായി യാത്രാ ഇൻഷുറൻസ് നിർബന്ധിത ആവശ്യകത പിൻവലിച്ചിട്ടുണ്ടെ്. നിങ്ങളുടെ യാത്രയിൽ ട്രാവൽ ഇൻഷുറൻസ് ഉൾപ്പെടുത്തിയാൽ അന്താരാഷ്‌ട്ര യാത്രയുമായി ബന്ധപ്പെട്ട എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അവർക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.

നിർബന്ധിത യാത്രാ ഇൻഷുറൻസ് ആവശ്യകത നീക്കം ചെയ്യുന്നതിലൂടെ, വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കാനും കൂടുതൽ സന്ദർശകരെ സ്വീകരിക്കാനും കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം

ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം നല്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതിനാൽ നീണ്ട കാത്തിരിപ്പോ വിസ പ്രോസസിങ് നടപടികളുടെ കാലതാമസമോ ഇല്ലാതെ സ‍ഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ ഫ്യൂൻഷോലിംഗിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്ന് പ്രവേശന പെർമിറ്റ് നേടേണ്ടതുണ്ട്.. 7 ദിവസത്തേക്ക് സാധുതയുള്ള ഈ പെർമിറ്റ് ഭൂട്ടാനിലേക്ക് റോഡ് മാർഗം പ്രവേശിക്കുന്ന യാത്രക്കാർക്ക് ആവശ്യമാണ്, 7 ദിവസത്തിനപ്പുറം താമസം നീട്ടാൻ ഉദ്ദേശിക്കുന്നവർ തിംഫുവിലെ ഇമിഗ്രേഷൻ ഓഫീസ് സന്ദർശിച്ച് പെർമിറ്റിൻ്റെ സാധുത നീട്ടുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+