Search
  • Follow NativePlanet
Share
» »വേറെ ലെവലിലേക്ക് ഉഡാൻ, 120 പ്രാദേശിക വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും,പ്രയോജനം നാല് കോടിയിലധികം പേർക്ക്

വേറെ ലെവലിലേക്ക് ഉഡാൻ, 120 പ്രാദേശിക വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും,പ്രയോജനം നാല് കോടിയിലധികം പേർക്ക്

യാത്രക്കാര്‍ക്കും പുതിയ ഇടങ്ങൾ തേടുന്ന സഞ്ചാരികൾക്കും പ്രത്യാശ നല്കി ധനമന്ത്രി നിർമല സീതാരാമന്‍റെ കേന്ദ്ര ബജറ്റ്. പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്ന ഉഡാൻ‌ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പിൽ 120 ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും. സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഉഡാൻ പദ്ധതി സാധാരണക്കാർക്കിടയിൽ വലിയ വിജയമാണ് നേടിയത്.

ഉഡാൻ പദ്ധതി വഴി 1.5 കോടി ഇടത്തരം ആളുകൾക്ക് തങ്ങളുടെ യാത്രാ മോഹങ്ങൾ നിറവേറ്റാൻ സാധിച്ചുവെന്നും ഈ പദ്ധതി 88 തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുകയും 698 റൂട്ടുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്നും ബജറ്റിൽ ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്കരിച്ച ഉഡാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Budget 2025 UDAN Scheme Revamped

കൂടാതെ, ഇഡാൻ പദ്ധതിയുടെ കീഴിൽ 88 ചെറിയ നഗരങ്ങളെ വിമാനത്താവളങ്ങൾ വഴി ബന്ധിപ്പിക്കും.പ്രാദേശിക മേഖലകളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഹെലിപാഡുകളെയും മലയോരമേഖലകളിലെയും വടക്കുകിഴക്കൻ മേഖലകളിലെയും ചെറിയ വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. അതേസമയം പാർലമെന്‍റിലെ കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സർവേയിൽ പുതിയ വിമാനത്താവളങ്ങളും ഉഡാൻ പദ്ധതിക്ക് കീഴിലുള്ള മെച്ചപ്പെട്ട പ്രാദേശിക കണക്റ്റിവിറ്റിയും രാജ്യത്തെ വ്യോമഗതാഗതം മെച്ചപ്പെടുത്തിയതായി ധമന്ത്രി പറ‍ഞ്ഞിരുന്നു.

ഉഡാൻ പദ്ധതി

2016 ഒക്ടോബർ 21- നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉഡാൻ പദ്ധതിക്ക് തുടക്കമിട്ടത്. ഉഡേ ദേശ് കാ ആം നാഗരിക് എന്നതാണണ് ഇതിന്‍റെ മുഴുവൻ പേര്. ഷിംലയിൽ നിന്നും ഡൽഹിയിലേക്ക് 2017 ഏപ്രിൽ 27 ന് ആദ്യ ഉഡാൻ സർവീസ് നടത്തു. സാധാരണക്കാരായ ആളുകൾക്ക് താങ്ങാനാകുന്ന വിധത്തിൽ വിമാനയാത്ര നല്കാനായി എന്നതാണ് ഉഡാന്‍റെ വിജയം. രാജ്യത്തുടനീളമുള്ള വിമാന സർവീസ് കുറഞ്ഞതും ഒട്ടും ഇല്ലാത്തതുമായ വിമാനത്താവളങ്ങളിൽ നിന്ന് പ്രാദേശിക ഇടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തി സർവീസുകൾ ആരംഭിക്കുകയാണ് ഉഡാൻ പദ്ധതി വഴി ചെയ്തത്.

പ്രാദേശികമായ വളര്‍ച്ച് വർധിപ്പിക്കുക മാത്രമല്ല, തീർത്തും പ്രാദേശിക ഇടങ്ങളിലടക്കം വിമാനാവളങ്ങൾ വരിക, വിമാനയാത്രക്കാരുടെ എണ്ണം ഉയരുക തുടങ്ങിയ മാറ്റങ്ങളും ഈ പദ്ധതി വഴി രാജ്യത്തിനുണ്ടായിട്ടുണ്ട്.

ഉഡാൻ സ്കീം വഴി വളർച്ചയുണ്ടായ ഇടങ്ങളിലൊന്ന് വടക്കു കിഴക്കൻ ഇന്ത്യയാണ്. പാസിഘട്ട്, സീറോ, ഹോളോംഗി, തേസു എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ആരംഭിച്ചത് വടക്കുകിഴക്കൻ ടൂറിസം വ്യവസായത്തെ കൂടുതൽ വളർച്ച കൈവരിക്കാൻ സഹായിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+