Search
  • Follow NativePlanet
Share
» » ചാർ ധാം യാത്ര 2023:സുരക്ഷിതമാക്കാം തീര്‍ത്ഥാടനം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചാർ ധാം യാത്ര 2023:സുരക്ഷിതമാക്കാം തീര്‍ത്ഥാടനം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചാർ ധാം യാത്ര ആരംഭിച്ചു കഴിഞ്ഞു. വിശ്വാസികൾ കാത്തിരിക്കുന്ന ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, യമുനോത്രി, ബദരീനാഥ്, ഗംഗോത്രി എന്നീ പുണ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രമായ ബദരീനാഥ് ഉള്‍പ്പടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള 'ചാര്‍ ധാം യാത്ര 2023 ഏപ്രിൽ 22ന് അക്ഷയ തൃതീയ ദിനത്തിൽ ആരംഭിക്കും. ഗംഗോത്രിയും യമുനോത്രിയും ഏപ്രിൽ 22നും കേദാർനാഥ് ഏപ്രിൽ 26നും ബദരീനാഥ് ഏപ്രിൽ 27നും തുറക്കും. എല്ലാ സമയത്തെയും പോലെ ഇത്തവണയും ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

Char Dham Yatra 2023:Guidelines And Health Advisory For Pilgrims-\

ചാർ ധാം യാത്ര, നിർദ്ദേശങ്ങൾ
ധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി ഉത്തരാഖണ്ഡ് സർക്കാർ കഴിഞ്ഞ ദിവസം തീർത്ഥാടകർ യാത്രയിൽ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ നല്കിയിരുന്നു. യാത്രയിലെ ആരോഗ്യത്തോടൊപ്പം സുരക്ഷിതമായ യാത്രയ്ക്കും വേണ്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് നല്കിയത്. ഒപ്പം, രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തീർഥാടകർക്ക് പ്രതിരോധ നടപടികൾ / സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ചും മുന്നറിയിപ്പ് നൽകി.

സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നവയാണ് ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങൾ എന്നതിനാൽ അതിശൈത്യം, കുറഞ്ഞ ഈർപ്പം, കടുത്ത അൾട്രാവയലറ്റ് വികിരണം, കുറഞ്ഞ വായു മർദ്ദം, കുറഞ്ഞ ഓക്സിജന്റെ അളവ് തുടങ്ങിയവ സഞ്ചാരികളെ ബാധിക്കും. അതിനാൽ അതിനുവേണ്ട മുൻകരുതലുകൾ തീർത്ഥാടകർ പാലിക്കേണ്ടതാണ്. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാറാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്

യാത്രയ്ക്ക് മുൻപ് ആരോഗ്യ പരിശോധന
ചാർധാം തീർത്ഥയാത്ര നടത്തുന്ന എല്ലാവരും യാത്രയ്ക്ക് മുന്നോടിയായി സമഗ്രമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പടി സഹിതം ആവശ്യമായ മരുന്നുകളും കരുതണം. ചികിത്സിക്കുന്ന ഡോക്ടറുടെ വിവരങ്ങളും ബന്ധപ്പെടുവാനുള്ള നമ്പറും കൈവശം വെച്ചാൽ യാത്രയ്ക്കിടയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അടിയന്തരാവസ്ഥയോ ഉണ്ടായാൽ ശരിയായ ചികിത്സ ലഭിക്കാൻ ഇത് സഹായിക്കും.

Char Dham Yatra 2023

ചാർ ധാം തീര്ത്ഥയാത്ര നടത്തുന്ന മുതിർന്ന പൗരന്മാർക്കുള്ള നിർദ്ദേശങ്ങളും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരോ രോഗാവസ്ഥയുള്ളവരോ മുമ്പ് കോവിഡ് ബാധിച്ചവരോ ഉണ്ടെങ്കിൽ അവർ വീട്ടിൽതുടരണമെന്നാണ് നിർദ്ദേശം.

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ
തീർഥാടകർക്ക് ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ രക്ത സമ്മർദമോ പോലുള്ള അസുഖങ്ങളുടെ ചരിത്രമുണ്ടെങ്കിൽ, അവർ യാത്രയ്ക്കിടയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

യാത്രയ്ക്കിടയിൽ തലകറക്കമോ ഛർദ്ദിയോ കടുത്ത തലവേദനയോ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. തലവേദന, തലകറക്കം, മയക്കം, നെഞ്ചുവേദന, ഛർദ്ദി, ചുമ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുകയോ സഹായത്തിനായി 104, 108 ഹെൽപ്പ് ലൈനുകളിൽ ബന്ധപ്പെടുകയോ ചെയ്യണെന്നും മാർഗരേഖയിൽ പറയുന്നു.

മദ്യത്തിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗം ഒഴിവാക്കുക, പുകവലി ഒഴിവാക്കുക. കൂടാതെ, സ്വയം നന്നായി ജലാംശം നിലനിർത്തുകയും ഒഴിഞ്ഞ വയറ്റിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക, നിർദ്ദേശം വ്യക്തമാക്കുന്നു.

അടിയന്തിര സാഹചര്യങ്ങളിൽ, യാത്രക്കാർക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ 108 - നാഷണൽ ആംബുലൻസ് സർവീസ് 104 - ഉത്തരാഖണ്ഡ് ഹെൽത്ത് ഹെൽപ്പ് ലൈൻ തുടങ്ങിയവയിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+