ഭാരതത്തിലെ പ്രസിദ്ധ ഹൈന്ദവ തീര്‍ഥാടനങ്ങളിലൊന്നായ ചാര്‍ ദാം യാത്രയില്‍ ഇനി എല്ലാവര്‍ക്കും പങ്കെടുക്കാം. കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തിരുത്തിയത്.
പുതിയ നിര്‍ദ്ദേശമനുസരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ ചാര്‍ ദാം യാത്രയില്‍ പങ്കെടുക്കാം. എന്നാല്‍ ജൂണ്‍ 30ന് ശേഷം മാത്രമേ പുറത്തുനിന്നുള്ളവര്‍ക്ക് ഉത്തരാഖണ്ഡിലേക്ക് കടക്കുവാന്‍ അനുമതിയുള്ളൂ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് അറിയിച്ചു. സാമൂഹിക അകലം പാലിക്കല്‍ പോലുള്ള സുരക്ഷാ നടപടികള്‍ തീര്‍ഥാടകര്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിലവില്‍ ജൂണില്‍ തന്നെ ഉത്തരാഖണ്ഡ് സംസ്ഥാനത്തു നിന്നുള്ളവര്‍ ചാര്‍ ദാം തീര്‍ഥാടനം നടത്തുന്നുണ്ട്.

ടോക്കണും ദര്‍ശന സമയവും
തിരക്ക് നിയന്ത്രിക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയേക്കും. ദര്‍ശന സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തിയതായിരിക്കും ടോക്കണ്‍. ഒരാള്‍ക്ക് പരമാവധി മൂന്ന് ടോക്കണ്‍ ആയിരിക്കും അനുവദിക്കുക.
മണിക്കൂറില്‍ 80 മുതല്‍ 129 പേരെ മാത്രം ദര്‍ശനത്തിനായി കയറ്റി വിടുന്ന രീതിയിലാണ് പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് കേദര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് 1 മിനിട്ടും ബദ്രിനാഥില്‍ ഒരാള്‍ക്ക് 30 സെക്കന്‍ഡുമായിരിക്കും അനുവദിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












