Search
  • Follow NativePlanet
Share
» »കേരളത്തിൽ കൊവിഡ് ഉയരുന്നു.. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ കാര്യങ്ങൾ അറിയാം

കേരളത്തിൽ കൊവിഡ് ഉയരുന്നു.. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ കാര്യങ്ങൾ അറിയാം

ആശങ്കയായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു.
രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ കൂടുതലും കേരളത്തില്‍ നിന്നാണ്. 1039 കേസുകളാണ് സംസ്ഥാനത്ത് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, രാജ്യത്തെ ആകെ കേസ് 1185 ഉം. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 100 നും 150നും ഇടയിലാണ്.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1 ആണ് ഇപ്പോൾ സംസ്ഥാനത്ത് കേസുകൾ ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ബിഎ 2.86 ഒമിക്രോൺ വേരിയന്‍റിന്‍റെ ഉപവിഭാഗമാണ് ജെഎൻ 1 . ഈ വർഷം ഓഗസ്റ്റിൽ ലക്സംബർഗിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്. കോവിഡ് പിറോള എന്നും ഇതറിയപ്പെടുന്നു.

Covid increase In Kerala

കേരളത്തിൽ യുസ്, ചൈന പോലുള്ള രാജ്യങ്ങളില് വളറെ ആശങ്ക സൃഷ്ടിച്ച ജെഎൻ 1 വക ഭേദം കേരളത്തിൽ സ്ഥിരീകരിച്ചതായി നേരത്തെ തന്നെ ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) വ്യക്തമാക്കിയിരുന്നു.

ചുമ, ജലദോഷം, മൂക്കൊലിപ്പ്, ശ്വാസതടസം തുടങ്ങിയവയായിരിക്കും രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വ്യാപന ശേഷി കൂടുതലെങ്കിലും രോഗബാധ തീവ്രമാകില്ലെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും അതീവ ജാഗ്രത പുലർത്തണമെന്നും ഇവർ നിർദ്ദേശിക്കുന്നു. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് വരികയാണെന്നു ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും പൊതുഇടങ്ങളിൽ പോകുമ്പോൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ ജാഗ്രത പുലർത്തണം.

Covid increase In Kerala

യാത്രക്കാർ ശ്രദ്ധിക്കാൻ

വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം കൊഡിഡ് പിടിപെടാനുള്ള സാധ്യതകൾ കൂടുതലാണ്. ശ്രദ്ധയും മുൻകരുതലും ഉണ്ടെങ്കിൽ മാത്രമേ കൊവിഡിനെ അകറ്റി നിർത്താൻ സാധിക്കൂ. ഏത് മാർഗ്ഗത്തിലുള്ള യാത്രയാണെങ്കിലും കൊവിഡ് പിടിപെടാതിരിക്കാന്‍ വേണ്ട കാര്യങ്ങളിൽ ശ്രദ്ധിക്കണം.

മാസ്ക് ധരിക്കാം

മാസ്ക് ധരിക്കുന്ന ഒരു ശീലത്തിൽ നിന്നും ഇപ്പോൾ മാസ്കില്ലാത്ത കാലത്തിലാണ് നമ്മളുള്ളത്. കൊവിഡ് ഭീഷണി കെട്ടടങ്ങിയപ്പോൾ തന്നെ പലരും മാസ്ക് ഉപേക്ഷിച്ചിരുന്നു. കൊവിഡ് കേസുകൾ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുറത്തു പോകുമ്പോഴും കൂടുതൽ ആളുകൾ ഉള്ള സ്ഥലങ്ങളിൽ പോകേണ്ടപ്പോഴും മാസ്ക് ധരിക്കാൻ മറക്കരുത്. മൂക്കും വായും കൃത്യമായി മൂടുന്ന വിധത്തിലുള്ള മാസ്കുകൾ തന്നെ ഉപയോഗിക്കണം.

സാനിറ്റൈസറുകൾ

മാസ്ക് പോലെ തന്നെ സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതും ശീലമാക്കണം. പൊതു ഇടങ്ങളിൽ പോകുമ്പോഴും വാതിലുകളിലും ലിഫ്റ്റ് ഉപയോഗിക്കുമ്പോഴും എല്ലാം കൈകളിൽ ആല്‍ക്കഹോള്‍- ബേസ്ഡ്- ഡിസ് ഇന്‍ഫെക്ടന്‍റ് ബോട്ടിലുകളോ സാനിറ്റൈസറുകളോ ഉപയോഗിക്കാൻ മറക്കരുത്. പുറത്തു പോകുമ്പോൾ ബാഗിൽ ചെറിയ സാനിറ്റൈസർ സൂക്ഷിക്കാനും മറക്കരുത്. ഒരുപാടാളുകൾ കൂടുന്ന ഇടങ്ങളിൽ നിന്നും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതകൾ അധികമാണ്.

യാത്ര ചെയ്യുമ്പോൾ

യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അടഞ്ഞ ഇടങ്ങൾ പരമാവധി ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ബസ്, ട്രെയിൻ, കാർ എന്നിങ്ങനെ ഏതു യാത്രയായാലും വെന്‍റിലേഷനുകള്‍ തുറന്നിടാം. പൊതുഗതാഗത മാർഗങ്ങള്‍ ഉപയോഗിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. ജലദോഷം, ചുമ, പനി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്ര ചെറുതാണെങ്കിൽ പോലും സ്വയം ചികിത്സയ്ക്കോ വിലയിരുത്തലിനോ നിൽക്കാതെ ഡോക്ടറെ കാണുക. അവരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള മരുന്നുകൾ കഴിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips corona virus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+