Search
  • Follow NativePlanet
Share
» »ഈ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഈ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് ആയിരിക്കും സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുകയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നുമെത്തുന്ന യാത്രക്കാർക്ക് വരുന്ന ആഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് ആയിരിക്കും സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുകയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

 Covid Negative Certificate May Be Mandatory

മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കും ഇതേ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്നും പിടിഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് എടുത്ത ആർടി-പിസിആർ ടെസ്റ്റ് റിസൽട്ട് യാത്രയിൽ കരുതുകയും എയർ സുവിധ ഫോം പൂരിപ്പിക്കുകയും അടുത്ത ആഴ്ച മുതൽ നിർബന്ധമാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജനുവരിയിൽ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നത്. പ്രത്യേകിച്ച് അടുത്ത 40 ദിവസങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. മുൻവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്തിയ 6,000 പേരിൽ 39 അന്താരാഷ്ട്ര യാത്രക്കാർക്കും കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 3,468 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 141 പേർ രോഗമുക്തരായി.

ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+