ദുബായിലേക്ക് വരാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരേ... ടൂറിസ്റ്റ് വിസയോ വിസിറ്റ് വിസയോ എടുത്ത് സമയം കളയാതെ അഞ്ച് വർഷ മൾട്ടിപ്പിള്‍ എന്‍ട്രി വിസ എടുത്താലോ... 2021 ൽ തന്നെ ദുബായ് മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ഏർപ്പെടുത്തുകയും വിസ നല്കി തുടങ്ങുകയും ചെയ്തിരുന്നു,
കഴിഞ്ഞ ആഴ്ച മുംബൈയിൽ നടന്ന ഒരു ട്രാവൽ എക്‌സ്‌പോയിൽ ദുബായ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) ഇത് എടുത്തു പറഞ്ഞതോടെയാണ് വീണ്ടും ഇതു സംബന്ധിച്ച വാർത്തകൾക്ക് മാധ്യമ ശ്രദ്ധയേറിയത്.
തുടർന്ന് ഇന്ത്യൻ ടൂറിസ്റ്റുകൾക്കായി പുതിയ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ആരംഭിച്ചതായി വിവിധ ഇന്ത്യൻ മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്‍റിൽ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ വരികയും ചെയ്തിരുന്നു.

അപേക്ഷിച്ച ശേഷം രണ്ട് മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകുന്ന മൾട്ടിപ്പിള്‍ എന്‍ട്രി വിസ, ഇരു രാജ്യങ്ങളും തമ്മിലുള്ളസാമ്പത്തിക ടൂറിസം, ബിസിനസ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യാത്ര മെച്ചപ്പെടുത്തുന്നതിനുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒരു യാത്രയിൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന വിസ വീണ്ടും 90 ദിവസത്തേയ്ക്കു കൂടി നീട്ടിയെടുക്കാം. അങ്ങനെ ഒരു വർഷം പരനാവധി 180 ദിവസം വരെ രാജ്യത്ത് തുടരാൻ ഈ അഞ്ച് വർഷ മൾട്ടിപ്പിൾ എൻട്രി വിസ സഹായിക്കുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഈ വിസ വഴി പ്രയോജനപ്പെടുത്താൻ കഴിയും.
ദുബായിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി ഇ ടി) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് 2.46 ദശലക്ഷം ഓവർനൈറ്റ് സന്ദർശകരാണ് എത്തിയത്. 2019-ൽ 1.97 ദശലക്ഷം സന്ദർശകരും ഇവിടെയെത്തിയിരുന്നു.
2023-ൽ, 17.15 ദശലക്ഷം അന്താരാഷ്ട്ര ഓവര്‍നൈറ്റ് സന്ദർശകരെ സ്വീകരിച്ച് ചെയ്തുകൊണ്ട് ദുബായ് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു, ഇത് 2022-ലെ 14.36 ദശലക്ഷം വിനോദസഞ്ചാരികളെ അപേക്ഷിച്ച് 19.4% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒപ്പം ഈ കണക്ക് 2019 ൽ രജിസ്റ്റർ ചെയ്ത 16.73 ദശലക്ഷം സന്ദർശകരുടെ മുൻ റെക്കോർഡും മറികടന്നു.
ദുബായ് അഞ്ച് വർഷ മൾട്ടിപ്പിൾ എൻട്രി വിസ പ്രത്യേകതകൾ
1. അപേക്ഷിച്ച് രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുന്നു.
2. 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം
3. ഒരു വർഷം പരമാവധി 180 ദിവസം രാജ്യത്ത് തങ്ങാം.
4. വിനോദസഞ്ചാരികൾക്ക് ഒന്നിലധികം എൻട്രികളും എക്സിറ്റുകളും പ്രയോജനപ്പെടുത്താൻ കഴിയും.
5. ഇന്ത്യയ്ക്കും ദുബായിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നു.
6. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












