ഇന്ത്യക്കാര്‍ക്ക് ചിലവ് കുറഞ്ഞ അന്താരാഷ്ട്ര യാത്രകൾക്കായി തിരഞ്ഞെടുക്കുവാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിജി. യാത്രകളിൽ വ്യത്യസ്തത തേടുന്നവർക്ക് കൂടുതൽ ആലോചിക്കാതെയും കയ്യിലുള്ള പണം മുഴുവൻ ചിലവഴിക്കാതെയും തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു വിദേശരാജ്യം എന്ന നിലയിൽ വൻ സ്വീകാര്യതയാണ് ഫിജിക്കുള്ളത്.

PC:Savir C/Unsplash
ഇപ്പോഴിതാ, അന്താരാഷ്ട്ര യാത്രക്കാർക്കായി ഫിജി വീണ്ടും തുറന്നിരിക്കുകയാണ്. പ്രോട്ടോക്കോളുകളോ നിയന്ത്രണങ്ങളോ വാക്സിനേഷൻ ആവശ്യകതകളോ കൊവിഡ് ടെസ്റ്റുകളോ ഇല്ലാതെ ആളുകൾക്ക് ഫിജിയിലേക്ക് വരുവാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റം. നേരത്തെ ഫിജിയിലേക്ക് വരുന്നതിന് 16 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർ വാക്സിനേഷന്റെ COVID-19 പരിരക്ഷിക്കുന്ന യാത്രാ ഇൻഷുറൻസും നൽകേണ്ടിയിരുന്നു. എന്നാൽ ഇപ്പോഴും യാത്രാ ഇൻഷുറൻസ് എടുക്കാൻ രാജ്യം പ്രോത്സാഹനം നല്കുന്നു.
ബീച്ച് മാത്രമല്ല!
ഫിജി എന്നു കേൾക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ഇവിടുത്തെ ഭംഗിയാർന്ന ബീച്ചുകളാണ്. പഞ്ചസാര തരികൾ പോലെ വെളുത്ത മണൽ ബീച്ചുകൾ, കടൽ ടൂറിസം, എന്നിങ്ങലെ ബീച്ചുമായി ബന്ധപ്പെട്ട വിനോദസഞ്ചാരമാണ് ഇവിടെയുള്ളതെങ്കിലും ഇത് മാത്രമല്ല ഫിജി സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്.
വ്യത്യസ്തമായ സംസ്കാരം, ജീവിത രീതികൾ, കലകൾ, പാരമ്പര്യം, സംസ്‌കാരം, പാചകരീതികൾ , സാഹസികത എന്നിങ്ങനെ ഓരോ സഞ്ചാരിയും ഒരു യാത്രയിൽ ആഗ്രഹിക്കുന്നതെല്ലാം ഇവിടം നല്കും. അതുകൊണ്ടുതന്നെ ധൈര്യമായി ബക്കറ്റ് ലിസ്റ്റിൽ ചേർക്കുവാൻ കഴിയുന്ന രാജ്യം കൂടിയാണിത്.
300ൽ അധികം ദ്വീപുകള്‍
മനംമയക്കുന്ന കാഴ്ചകളാണ് ഫിജിയുടെ ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള യാത്രയിൽ ഒരിക്കലും ഫിജിയുടെ സൗന്ദര്യം നിറഞ്ഞ കാഴ്ചകൾ ഒരിക്കലും കണ്ടുതീർക്കുവാന്‍ സാധിക്കില്ല. ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള യാത്രകളാണ് ഫിജിയുടെ പ്രധാന ആകർഷണം. കൂടാതെ, മറഞ്ഞു കിടക്കുന്ന ഇഷ്ടംപോലെ ലക്ഷ്യസ്ഥാനങ്ങൾ ഫിജിയിൽ അങ്ങോളമിങ്ങോളമുണ്ട്. ട്രോപ്പിക്കൽ ഭംഗിക്കു തന്നെയാണ് ഫിജി എന്നും പേരുകേട്ടിരിക്കുന്നത്. സമ്പന്നമായ പാരമ്പര്യവും രീതികളും ഇന്നും പിന്തുടരുന്നവരും അതിൽ അഭിമാനിക്കുന്നവരുമാണ് ഇവിടുത്തെ ആളുകൾ. മുന്നൂറോളം ദ്വീപുകൾ ചേരുന്ന ഒരു രാജ്യമാണ് ഫിജി.
ഹണിമൂൺ ഡെസ്റ്റിനേഷൻ
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങളിലൊന്നും ഫിജിയാണ്. ഏറ്റവും ആഢംബര സൗകര്യങ്ങളിൽ പ്രകൃതിയിലെ ഒരുപാട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രയാണ് ഫിജി മുന്നോട്ട് വയ്ക്കുന്നത്. കാടും ബീച്ചുകളും എല്ലാം ഇവിടുത്തെ പാക്കേജിൽ ഉൾപ്പെടുന്നു.
ചിലവ് കുറഞ്ഞ രാജ്യമാണോ ഫിജി?
അങ്ങനെ ഒറ്റ ഉത്തരം പറയുവാൻ സാധിക്കില്ലെങ്കിലും കൃത്യമായി പ്ലാൻ ചെയ്തുപോയാൽ വലിയ തുക ചിലവഴിക്കാതെ പോയി വരുവാൻ സാധിക്കുന്ന രാജ്യമാണ് ഫിജി. എന്നിരുന്നാലും മിക്ക ഫിജീ പാക്കേജുകളും ഇന്ത്യിയിൽ നിന്നാരംഭിക്കുന്നത് അൻപതിനായിരം രൂപയ്ക്ക് മുകളിലാണ്. ചില കണക്കുകൾ അനുസരിച്ച് ഇന്ത്യയിലേക്കാളും രണ്ടര ഇരട്ടി ചിലവ് വരുന്ന രാജ്യമാണ് ഫിജി എന്നാണ്.
ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ
ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വിസ ഓൺ അറൈവൽ നല്കുന്ന രാജ്യം കൂടിയാണ് ഫിജി. നാല് മാസം കാലാവധിയുള്ള വിസയാണ് ഇങ്ങനെ ലഭിക്കുന്നത്.
വിസ ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള ഒറിജിനൽ പാസ്‌പോർട്ട്,
കുറഞ്ഞത് 2 ശൂന്യ പേജുകൾ + പഴയ പാസ്‌പോർട്ടുകളും ഉണ്ടെങ്കിൽ അതും
2 സ്കാൻ ചെയ്ത സമീപകാല കളർ ഫോട്ടോ.
സ്ഥിരീകരിക്കപ്പെട്ട റിട്ടേൺ അല്ലെങ്കിൽ ഫോർവേഡ് ഫ്ലൈറ്റ് ടിക്കറ്റുകൾ
താമസ തെളിവ് (ബന്ധു/സുഹൃത്ത് സന്ദർശിക്കുകയാണെങ്കിൽ ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ വിലാസ വിശദാംശങ്ങൾ)
ദിവസം തിരിച്ചുള്ള യാത്ര വിശദീകരണം
നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ മതിയായ സാമ്പത്തിക ഫണ്ടുകൾ എന്നിവ വിസ ഓൺ അറൈവൽ ലഭിക്കുവാൻ വേണ്ടിവരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












