Search
  • Follow NativePlanet
Share
» »ഗവി യാത്രയിൽ ഇരട്ടി സന്തോഷം, കാട്ടിലൂടെയുള്ള യാത്ര, തടിവീട്ടിലെ താമസം, പൊളിക്കാം!

ഗവി യാത്രയിൽ ഇരട്ടി സന്തോഷം, കാട്ടിലൂടെയുള്ള യാത്ര, തടിവീട്ടിലെ താമസം, പൊളിക്കാം!

ഗവിയിലേക്കുള്ള യാത്രകളിൽ ഒന്നല്ല, ഒരുപാട് സന്തോഷങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കാടിന്‍റെ കുളിരും സന്തോഷവും കണ്ടനുഭവിച്ചുള്ള സഞ്ചാരവും കാട്ടിലെ അപൂർവ്വമായ കാഴ്ചകളും ഡാമും വ്യൂ പോയിന്‍റുകളും വന്യമൃഗങ്ങളും അതിൽ ചിലതു മാത്രമാണ്. ഇപ്പോഴിതാ, ഗവി സഞ്ചാരികൾക്ക് ഇരട്ടി മധുരവുമായി വന്നിരിക്കുകയാണ് വനംവകുപ്പ്.

കേരള വനം വികസന കോർപറേഷന്റെ (കെ എഫ് ഡി സി) ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള തടി വീടുകളുടെ നിർമ്മാണം പൂർത്തിയായതോടെ സഞ്ചാരികൾക്ക് ഗവിയിലെ താമസത്തിനായി ഇത് തിരഞ്ഞെടുക്കാം. ഗവി യാത്രയ്ക്ക് കെ എഫ് ഡി സി പാക്കേജ് വഴി എത്തുന്ന സന്ദർശകർക്കാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുന്നത്. ഗവി അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മൂന്നു തടിവീടുകളും തൊട്ടടുത്തുതന്നെ രണ്ട് ടെന്‍റുകളുമാണ് താമസത്തിനാലുള്ളത്.

Gavi Tourism

വനംവകുപ്പിന്‍റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി വേണം പാക്കേജ് തിരഞ്ഞെടുക്കുവാൻ. വനംവകുപ്പിന്‍റെ https://gavi.kfdcecotourism.com/ എന്ന സൈറ്റ് വഴി ബുക്കിങ് നടത്താം. ഗവിയിലേക്കുള്ള ഏകദിന പാക്കേജും താമസവും അടക്കമുള്ളവ ഇതിൽ ലഭ്യമാണ്. ഇവിടുത്തെ മറ്റു മുറികളുടെയും താമസസൗകര്യങ്ങളുടെയും നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഗവി ഏകദിന പാക്കേജ്

ഗവിയിലെത്തുന്ന സഞ്ചാരികൾക്കായി വനം വകുപ്പിന്റെ ഏകദന പാക്കേജ് നിരവധി സന്ദർശകരാണ് പ്രയോജനപ്പെടുത്തുന്നത്. രാവിലെ 8.00 നും 8.30നും ഇടയിൽ രജിസ്ട്രേഷൻ നടത്താം. തുടർന്ന് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കും. പ്ലാന്‍റേഷൻ വിസിറ്റ് ആണ് ആദ്യത്തെ ഇനം. ഗവിയുടെ പ്രകൃതിഭംഗി പരിചയസമ്പന്നനായ ഗൈഡിന്റെ സഹായത്തോടെ ഇവിടെയാസ്വദിക്കാം.

ഉച്ചയ്ക്ക് 12.30ന് തിരികെ വരുന്നതോടെ നിങ്ങൾക്ക് ഉച്ചയൂണ് ലഭ്യമാക്കും. അതിനു ശേഷം ബോട്ട് യാത്രയ്ക്കായി തയ്യാറെടുക്കാം. ഏലത്തോട്ടങ്ങളിലൂടെയുള്ള യാത്രയും ശബരിമല വ്യൂ പോയിന്‍റ് സന്ദര്‍ശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ശബരിമല തീർത്ഥാടന കേന്ദ്രത്തിന്‍റെയും അവിടുത്തെ മലനിരകളുടെയും അകലെക്കാഴ്ച ഇവിടെ കാണാം. തുടർന്ന് തിരിച്ചെത്തി, നാലരയുടെ ചായയോടു കൂടി തിരികെ മടങ്ങാം. മുതിർന്നവർക്ക് 1659 രൂപയും കുട്ടികൾക്ക് 830 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

gvai

ഗവി ബോട്ട് റൈഡ്

ഗവി റിസർവോയറിലും കൊച്ചുപമ്പ നദിയിലുമായി നടത്തുന്ന ഗവി ബോട്ട് റൈഡ് തീർത്തും സുരക്ഷിതമായ ഒരു യാത്രയാണ്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിനു മുകളിലൂടെ നടത്തുന്ന ഇതുപോലൊരു യാത്ര നിങ്ങള്‍ക്ക് മറ്റൊരിടത്തും ലഭിച്ചെന്നു വരില്ല. അതേസമയം ഗവിയിലൂടെയുള്ള വാഹനയാത്രയും വളരെ വ്യത്യസ്തമായ ഒരു കാടനുഭവമാണ് സഞ്ചാരികൽക്ക് നല്കുന്നത്. അപൂർവ്വങ്ങളായ പക്ഷികളെയും വന്യമൃഗങ്ങളെയും ഒക്കെ മതിവരുവോളം കാണുവാൻ സാധിക്കും ഈ യാത്രയിൽ.

ഇത് കൂടാതെ, ട്രക്കിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും 9947492399, 8289821305 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

ഗവി കെഎസ്ആർടിസി ബസ് സമയം

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജുകൾ വഴിയും അല്ലാതെയും ഗവിയിലേക്ക് വരാം. അതാത് ഡിപ്പോകളുടെ നേതൃത്വത്തിലാണ് പാക്കേജുകൾ ലഭ്യമാക്കുന്നത്. പാക്കേജില്ലാതെ വരുവാൻ ആഗ്രഹിക്കുന്നവർക്ക് കെൺസ്ആർടിസി ബസിൽ വരാം.

പത്തനംതിട്ട-കുമളി കെഎസ്ആർടിസി ബസ് പത്തനംതിട്ടയിൽ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് ആങ്ങമുഴിയിൽ 8.30, തുടർന്ന് ഗവിയിൽ 11.00 മണിക്ക് എത്തിച്ചേരും. 12.30ന് കുമളി. പത്തനംതിട്ടയിൽ നിന്നു ഗവി വഴി ആദ്യം പുറപ്പെടുന്ന പ്രതിദിന സർവീസ് ആണിത്. പത്തനംതിട്ടയിൽ നിന്നും ഉച്ചയ്ക്ക് 12.30നാണ് ഗവി വഴിയുള്ള രണ്ടാമത്തെ സർവീസ്. ആങ്ങമുഴിയിൽ 2.30ന് എത്തിച്ചേരുന്ന ബസ് ഗവിയിൽ വൈകിട്ട് 5.00 മണിക്കും കുമളിയിൽ 6.30നും എത്തും.

കുമളി- പത്തനംതിട്ട കെഎസ്ആർടിസി ബസ് കുമളിയിൽ നിന്നും രാവിലെ 5.30 നാണ് ഗവി വഴിയുള്ള ആദ്യത്തെ പത്തനംതിട്ട ബസ് പുറപ്പെടുന്നത്. ഗവിയിൽ 6.45നും ആങ്ങമൂഴിയിൽ 9.35നും എത്തുന്ന ബസ് പത്തനംതിട്ടയിൽ ചെല്ലുമ്പോഴേയ്ക്കും 11.30 ആകും. ഇതേ റൂട്ടിലെ രണ്ടാമത്തെ ബസ് സർവീസ് കുമളിയിൽ നിന്നും ഉച്ചയ്ക്ക് 1.10ന് പുറപ്പെടും. ഗവിയിൽ 2.20നും ആങ്ങമൂഴിയിൽ 5.15നും എത്തുന്ന ബസ് പത്തനംതിട്ടയിലെത്തുമ്പോൾ രാത്രി 7.00 മണി ആകും.

തേക്കയിടിയിൽ നിന്ന് 51 കിലോമീറ്ററും വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്ററുമാണ് ഗവിയിലേക്കുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+