Search
  • Follow NativePlanet
Share
» »പേടിയില്ലെങ്കിൽ പോരെ, ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്തും! മുഖം മാറാൻ ആക്കുളം

പേടിയില്ലെങ്കിൽ പോരെ, ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്തും! മുഖം മാറാൻ ആക്കുളം

കണ്ണാടിപ്പാലം മലയാളികൾക്ക് പുതുമയുള്ള കാര്യമല്ലെങ്കിലും അതിലൂടെ നടക്കുവാന്‍ ധൈര്യമുള്ളവർ കുറവാണ്. ഉയരത്തിലുള്ള കണ്ണാടിപ്പാലത്തിലൂടെ നടക്കുന്നത് കഴപ്പമില്ലെങ്കിലും പണി പാളുന്നത് താഴേക്ക് നോക്കുമ്പോഴാണ്. കേരളത്തിലെ സഞ്ചാരികൾക്ക് വയനാട് പരിചയപ്പെടുത്തിയ ഗ്ലാസ് ബ്രിഡ്ജ് ഇതാ തിരുവനന്തപുരത്തും വരികയാണ്. കേരളാ ടൂറിസം വകുപ്പിനു കീഴിൽ ആദ്യമായി വരുന്ന ഈ കണ്ണാടിപ്പാലം തലസ്ഥാനത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് തുടങ്ങുവാൻ പോകുന്നത്.

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം 2022 നവംബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും സജജമാണ്.

Glass Bridge Will Soon Open In Akkulam Tourist Village

ഇതിന്റെ ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇവിടെ, ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിൽ, ഉള്ളൂർ-ആക്കുളം റോഡിൽ ആണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

Glass Bridge

ഇത് സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ..
തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്.

akkualam

ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.

രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.

akkulam tourist village

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.

ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക് പേജ്, മന്ത്രി പിഎ മുഹമ്മദ് റിയാസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+