Search
  • Follow NativePlanet
Share
» » ഫ്രീ സീറ്റും മീല്‍സും...വൈറസിനെ പേ‌ടിക്കാതെ യാത്ര ചെയ്യാന്‍ കിടിലന്‍ ഓഫറുകള്‍

ഫ്രീ സീറ്റും മീല്‍സും...വൈറസിനെ പേ‌ടിക്കാതെ യാത്ര ചെയ്യാന്‍ കിടിലന്‍ ഓഫറുകള്‍

പ്രസിദ്ധ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് ഫ്രീ സീറ്റും മീല്‍സും ആണ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

യാത്രകളൊക്കെ സാധാരണ ഗതിയിലേക്ക് മെല്ലെ മടങ്ങി വന്ന് ജീവിതം ഏകദേശം പഴയ രീതിയിലേക്ക് എത്തിയ സമയത്തായിരുന്നു ഒമിക്രോണ്‍ എന്ന പുതിയ വൈറസ് വകഭേദത്തിന്‍റെ രംഗപ്രവേശനം. അതോടുകൂടി യാത്രകള്‍ക്കു വിലക്കും കൂടുതല്‍ നിയന്ത്രണങ്ങളും വന്നു കഴിഞ്ഞു. പല മേഖലകളിലും ഇത് വളരെ നഷ്ടമുണ്ടാക്കിയെങ്കിലും കൊവിഡ് വരുത്തിവെച്ച നഷ്ടത്തില്‍ നിന്നും മെല്ലെ കരകയറിക്കൊണ്ടിരുന്ന വിമാനക്കമ്പനികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യാത്രക്കാരെ വീണ്ടും യാത്രകള്‍ ചെയ്യുന്നതിലേക്ക് തിരികെ കൊണ്ടുവരാന്‍ പല ഓഫറുകളും പല കമ്പനികളും നല്കുന്നുണ്ട്. പ്രസിദ്ധ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് ഫ്രീ സീറ്റും മീല്‍സും ആണ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Travel

ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി, റാഞ്ചി, പൂനെ, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗോഫസ്റ്റ് എന്ന എയർലൈൻ സർവീസ് വാഗ്ദാനം ചെയ്യുന്നത്. "എന്താണ് നല്ലത്? ഒരു ആകർഷണീയമായ യാത്ര അല്ലെങ്കിൽ സൗജന്യ സീറ്റുകളും ഭക്ഷണവും? ശരി, രണ്ടും! #ബെംഗളൂരുവിൽ നിന്നുള്ള തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിൽ മുടക്കം പറയുവാന്‍ കഴിയാത്ത ഓഫറുകൾ." എന്നാണ് ഗോഫസ്റ്റ് അവരുടെ ട്വിറ്റര്‍ പേജില്‍ കൊടുത്തിരിക്കുന്നത്.

ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയുള്ല ബുക്കിങ്ങിനും യാത്രകള്‍ക്കുമാണ് ഓഫര്‍ ബാധകമാവുക.

ഉപഭോക്താക്കൾക്ക് എയർലൈനിന്റെ വെബ്‌സൈറ്റായ www.flygofirst.com-ൽ ഓഫറുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കാം.

സ്‌പൈസ്‌ജെറ്റ് പോലെയുള്ള മറ്റ് എയർലൈനുകളും വരുമാനം കൂട്ടുന്നതിനായി ഉത്സവകാല ഓഫറുകളും കിഴിവുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് മാസങ്ങൾ നീണ്ട ലോക്ക്ഡൗണിനും യാത്രാ നിയന്ത്രണങ്ങൾക്കും ഈ അടുത്ത കാലത്തു മാത്രമാണ് യാത്രകള്‍ വര്‍ധിച്ചത്. നവംബറിൽ 10.5 ദശലക്ഷത്തിലധികം യാത്രക്കാർ വിമാനങ്ങളില്‍ യാത്ര നടത്തിയതോടെ ഇന്ത്യയുടെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വർദ്ധിനവ് ആണ് ഉണ്ടായിരിക്കുന്നത്.

എന്നിരുന്നാലും, ഒമൈക്രോൺ വകഭേദം അടുത്തിടെ കണ്ടെത്തിയതോടെ, സ്ഥിതിഗതികൾ യാത്രാ-ടൂറിസം മേഖലയ്ക്ക് വീണ്ടും ഇരുട്ടടിയായേക്കാം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2022 ജനുവരി 31 വരെ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

ഈ വർഷം ആദ്യം ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും നാശം വിതച്ച ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിൽ പടരുന്നതായി പറയപ്പെടുന്ന ഒമിക്രോണ്‍ വ്യാപനത്തെ ചെറുക്കുന്നതിന് നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിമാനത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news airport bengaluru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+