ഇന്ത്യയുടെ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിൽ അന്നും ഇന്നും ഏറെ ആരാധകരുള്ള ഇടമാണ് ഗോവ. ആഭ്യന്തര സഞ്ചാരികളും വിദേശികളും ഒരുപോലെ തേടിയെത്തുന്ന ഇടം. കടല്‍ത്തീരങ്ങളിൽ കാറ്റുകൊണ്ടിരിക്കുക മാത്രമല്ല,അതിരില്ലാ ആഘോഷങ്ങളും പബ്ബുകളും നൈറ്റ് ലൈഫും ഒക്കെ ഗോവയുടെ ഭാഗമാണ്. എന്നും സീസണായ ഗോവയിൽ സഞ്ചാരികളൊഴിഞ്ഞ നേരം ഇല്ല. വിദേശികളും സ്വദേശികളുമടക്കം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഗോവ സന്ദർശിക്കുന്നത്.
ആഭ്യന്തര സഞ്ചാരികൾക്ക് ഗോവയിലെത്താൻ തടസ്സങ്ങളൊന്നും ഇല്ലെങ്കിലും വിദേശികൾക്ക് അങ്ങനെയല്ല. വിസാ കടമ്പകളും അനുമതികളുമടക്കം പലതും ഉണ്ട്. ഗോവ കാണാനായി മാത്രം എത്തുന്ന സഞ്ചാരികളെ ഇത് കുഴപ്പിക്കാറുമുണ്ട്. എന്നാൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യസ്ഥാനം എന്ന നിലയിൽ കൂടുതൽ സഞ്ചാരികളെ ഗോവയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉള്ളത്.

ഇപ്പോഴിതാ, ഗോവയിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുവാനായി പുതിയ പദ്ധതികൾ ഒരുക്കുകയാണ് അധികൃതർ. കൂടുതൽ വിദേശ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇപ്പോൾ വിസ ഓൺ അറൈവൽ പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ്. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെ ആകർഷിക്കാൻ മെച്ചപ്പെട്ട വ്യോമഗതാഗതത്തിനും സംസ്ഥാനം ഊന്നൽ നൽകുന്നു.
ഫ്ലൈറ്റ് റൂട്ടുകൾ വിപുലീകരിക്കുന്നതിന് എയർലൈനുകളുമായി സഹകരിച്ച് എയർ ലിങ്കുകൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ആഗോള സഞ്ചാരികൾക്ക് ഗോവയെ കൂടുതൽ ആകർഷകവും ആക്സസ് ചെയ്യാവുന്നതുമായ സ്ഥലമാക്കി മാറ്റുന്നതിനുള്ള പിന്തുണയാണ് സംസ്ഥാന സർക്കാർ തേടുന്നത്. ശക്തമായ അന്താരാഷ്ട്ര കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്‍ഖറെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഗോവ ടൂറിസം വകുപ്പിന്‍റെ വക്താവ് പറഞ്ഞു.
ആഗോളതലത്തിൽ ബന്ധിപ്പിച്ചിട്ടുള്ള ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിലേക്ക് ഉയരുവാനാണ് ഗോവ ശ്രമിക്കുന്നത്. എന്നാല്, പരിമിതമായ നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ആണ്ഗോവ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ഇത് മറികടക്കാൻ, നേരിട്ടുള്ള വിമാന റൂട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര യാത്രക്കാർക്ക് അധിക സീറ്റ് അവകാശങ്ങൾ ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു,
കൊവിഡ് കാലത്ത് പിന്നിലായ ഗോവ വീണ്ടും ടൂറിസം രംഗത്ത് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2023 ൽ 450,000 വിദേശ സഞ്ചാരികൾ എത്തിയപ്പോൾ 8 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകർ ആണ് ഗോവ സന്ദർശിച്ചത്. ഇതേ തരത്തിലുള്ള വളർച്ചായാണ് വരും വർഷങ്ങളിലും ഗോവ ലക്ഷ്യം വയ്ക്കുന്നത്.
ഗോവയിലെ ബീച്ചുകൾ മാത്രമല്ല, ഇവിടുത്തെ രാത്രി ജീവിതവും ഭക്ഷണങ്ങളും വ്യത്യസ്തമായ സംസ്കാരവും ജീവിതരീതികളും ഒക്കെ പരിചയപ്പെടുത എന്ന ലക്ഷ്യവും ഇവിടെ വന്നെത്തുന്ന സഞ്ചാരികള്‍ക്കുണ്ട്. ദൂത്സാഗർ വെള്ളച്ചാട്ടം, കാനോപി ഗോവ, കോൾവാ ബീച്ച്, മോണ്ടെ ഹിൽ, ടൗൺ സ്ക്വയർ, വെൽസാവോ ബീച്ച്, സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട്, പനജി, സലാലിം അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്.
പലപ്പോഴും രണ്ടോ മൂന്നോ ദിവസത്തെ യാത്രകൾക്കാണ് പലരും ഗോവയിലെത്തുന്നത്. എന്നാൽ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും ഉണ്ടെങ്കിലേ ഗോവ കണ്ടുതീർക്കാൻ സാധിക്കൂ. ഒന്നാം ദിവസം, ഓള്‍ഡ് ഗോവ, രണ്ടാം ദിവസം നോർത്ത് ഗോവ, മൂന്നാം ദിവസം തലസ്ഥാനമായ പനാജി, നാലാം ദിവസം തെക്കൻ ഗോവ, എന്നിങ്ങനെ സന്ദർശിച്ച് ഒരു ദിവസം വെറുതേ ഇഷ്ട കാഴ്ചകൾക്കായി മാറ്റിവെക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












