Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയിൽ കനത്ത മഴ തുടരുന്നു; ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലർട്ട്

കര്‍ണ്ണാടകയിൽ കനത്ത മഴ തുടരുന്നു; ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലർട്ട്

കർണ്ണാടകയില്‍ കലിതുള്ളി പെയ്യുകയാണ് മഴ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജൂലൈ 16 ചൊവ്വാഴ്ച വരെ കർണ്ണാടകയിലുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 220 മില്ലിമീറ്റർ. ഉത്തര കന്നഡ ജില്ലയിൽ ജൂലൈ 14 ന് ഉച്ചയ്ക്ക് 1 മുതൽ ജൂലൈ 16 ന് രാത്രി 8.30 വരെ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ടിനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക തീരപ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്.

Heavy Rain In Karnataka Expected Till July 16

കൂടാതെ, കർണാടകയുടെ തീരദേശ പ്രദേശങ്ങൾ, മലനാട് ജില്ലകളിലും കർണാടകയുടെ ഉൾപ്രദേശങ്ങളിലും ജൂലൈ 16 വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം, സംസ്ഥാനത്തെ കാവേരി, കൃഷ്ണ നദീതടങ്ങളിലെ അണക്കെട്ടുകളിൽ വരും ആഴ്ചയിൽ വൻതോതിൽ നീരൊഴുക്കുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. കർണാടകയിലെ ആറ് അണക്കെട്ടുകൾക്കും ബാരേജുകൾക്കുമായി സെൻട്രൽ വാട്ടർ കമ്മീഷൻ ഇൻഫ്ലോ പ്രവചനം പുറപ്പെടുവിച്ചു, ഇവിടെ ഒഴുക്ക് തുല്യമോ നിർദ്ദിഷ്ട പരിധി കവിഞ്ഞതോ ആയിരിക്കും എന്നതിനാലാണിത്.

കബനി റിസർവോയർ റെഡ് അലർട്ട്

അതേസമയം കബനി റിസർവോയറിനും അധികൃതർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. സംഭരണ ​​നിലയിൽ 85 ശതമാനത്തിന് മുകളിൽ വെള്ളം എത്തിയതോടെയാണ് മുന്നറിയിപ്പ്. ജൂൺ 1 ന് രാവിലെ 8.30 മുതൽ ജൂലൈ 13 ന് രാവിലെ 8.30 വരെ തീരദേശ കർണാടകയിൽ 1,313 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സാധാരണ ഈ സമയത്ത് ലഭിക്കുന്നത് 1,302 മില്ലിമീറ്റർ മഴയാണ്.ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡയിൽ 34.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉഡുപ്പി ജില്ലയിൽ ഇതേ കാലയളവിൽ 68.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

അതേസമയം, കാർവാർ, അങ്കോള, കുംത, ഹൊന്നാവർ, ഭട്കൽ, സിർസി, സിദ്ധാപൂർ, യെല്ലപൂർ, ദണ്ഡേലി, ജോയ്‌ഡ താലൂക്കുകളിലെ എല്ലാ സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും റെഡ് അലർട്ട് പ്രഖ്യാപിച്ച കാരണം ഇന്ന് ങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂലൈ 16 ചൊവ്വാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തർ കന്നഡ ജില്ലകളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ സ്ഥലങ്ങളിലേക്ക് യാത്ര വേണ്ട

റെഡ് അലർച്ച് ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് തത്കാലം യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. മഴയും കാറ്റും ശക്തമാകുന്നതും തീരദേശ പ്രദേശങ്ങളില്‌ കാറ്റ് ശക്തിയായി വീശാൻ സാധ്യതയും ഉള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കുവാൻ അത്യാവശ്യമില്ലാത്ത യാത്രകൾ വേണ്ടെന്നു വയ്ക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+