ഹിമാചൽ പ്രദേശിലേക്കാണോ യാത്ര? എങ്കിൽ യാത്രാ ചെലവ് ഇനി പാതിയാകും. സഞ്ചരികളെ ആവേശം കൊള്ളിക്കുന്ന വാർത്ത വന്നിരിക്കുന്നത് കാൻഗ്ര ജില്ലയിലെ ധർമ്മശാല ഫോറസ്റ്റ് സർക്കിളിൽ നിന്നാണ്. ഇവിടുത്തെ ടൂറിസം സെക്ടറിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും മേഖലയിലെ പ്രാദേശിക ഗൈഡുകളെ പിന്തുണയ്ക്കുന്നതിനുമായാണ് ധർമ്മശാല ഫോറസ്റ്റ് സർക്കിൾ പുതിയ പ്രഖ്യപനം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ട്രെക്കിങ് ഫീസ്, ടെന്‍റിങ് ഫീസ് എന്നിവ പാതിയാവും.
ട്രയണ്ട് പോലുള്ള ജനപ്രിയ ട്രെക്കിംഗ് ലക്ഷ്യസ്ഥാനങ്ങളിലേക്കും മറ്റ് ട്രെക്കിംഗ് റൂട്ടുകളിലേക്കും ഉള്ള പ്രവേശന ഫീസിനും ടെന്റിംഗ് ഫീസിനും 50 ശതമാനം കിഴിവ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും മുന്നിൽക്കണ്ട് അവതരിപ്പിച്ചിരിക്കുന്ന പദ്ധതി വഴി ഈ മേഖലയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, രജിസ്റ്റർ ചെയ്ത ഗൈഡുകൾക്ക് പ്രയോജനം ലഭിക്കാനും ഇത് ഉപകാരപ്പെടും.

പുതിയ തീരുമാനമനുസരിച്ച് വനംവകുപ്പ് പ്രവേശന ഫീസ് 200 രൂപയിൽ നിന്ന് പ്രതിദിനം 100 രൂപയായി വെട്ടിക്കുറച്ചുകൂടാതെ, പ്രവേശന ഫീസ് ഉൾപ്പെടെ രണ്ട് വ്യക്തികളെ പാർപ്പിക്കാനുള്ള ടെന്റിങ് ഫീസ് 1100 രൂപയിൽ നിന്ന് 550 രൂപയായും കുറച്ചിട്ടുണ്ട്. , ഹിമാചലിലെ തന്നെ മനോഹരമായ ട്രെക്കിംഗ് റൂട്ടുകൾ കൂടുതൽ ആളുകൾക്ക് സന്ദർശിക്കാനും പണച്ചെലവ് ബാധിക്കാതെ യാക്ര പ്ലാൻ ചെയ്യാനും പുതിയ തീരുമാനം സഹായിക്കും.
ഇത് കൂടാതെ വിവിധ സാഹസിക പ്രവർത്തനങ്ങളുടെ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത പ്രാദേശിക ഗൈഡുകൾക്കുള്ള ഫീസ് പൂർണ്ണമായും വനംവകുപ്പ് ഒഴിവാക്കി. ഇതുവഴി കൂടുതൽ ആളുകൾക്ക് ട്രെക്കിങ് പ്രയോജനപ്പെടുത്താനും കഴിയും. സാഹസിക സഞ്ചാരികളുടെ എണ്ണത്തിലും ഹിമാചൽ പ്രദേശ് ടൂറിസം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












